ഓസീസ് ക്രിക്കറ്റിനെ പിടിച്ചുകുലുക്കി വീണ്ടും വാർണർ; പന്ത് ചുരണ്ടൽ വിവാദത്തിൽ 3 ബൗളർമാരെ പ്രതിക്കൂട്ടിലാക്കി പുതിയ ആരോപണം

Published : Nov 14, 2026, 12:12 PM IST
Usman Khawaja And David Warner

Synopsis

2018-ലെ പന്ത് ചുരണ്ടൽ വിവാദത്തിൽ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ അന്വേഷണത്തെ ചോദ്യം ചെയ്ത് ഡേവിഡ് വാർണർ. ബൗളർമാരെ അന്വേഷണത്തിൽ നിന്ന് ബോധപൂർവ്വം ഒഴിവാക്കിയെന്ന് വാർണർ ആരോപിച്ചു.

സിഡ്‌നി: 2018-ൽ ഓസ്‌ട്രേലിയൻ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ പന്ത് ചുരണ്ടൽ വിവാദത്തിൽ ('സാൻഡ്‌പേപ്പർഗേറ്റ്') ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ അന്വേഷണത്തെ ചോദ്യം ചെയ്ത് മുൻ ഓപ്പണർ ഡേവിഡ് വാർണർ. അന്വേഷണ സമയത്ത് ഓസ്‌ട്രേലിയൻ ബൗളിംഗ് നിരയിലെ പ്രമുഖരായ ജോഷ് ഹേസൽവുഡ്, മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ എന്നിവരെ ക്രിക്കറ്റ് ഓസ്‌ട്രേലിയ മന:പൂർവം ചോദ്യം ചെയ്യാതിരുന്നതാണോ എന്ന് വാർണർ സംശയം പ്രകടിപ്പിച്ചു. ശനിയാഴ്ച പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് വാർണർ ഗുരുതരമായ ഈ ആരോപണങ്ങൾ ഉന്നയിച്ചത്.

സംഭവത്തെക്കുറിച്ച് ബൗളർമാർക്ക് യാതൊരു അറിവുമില്ലായിരുന്നു എന്ന വാദം നിലനിർത്താൻ വേണ്ടി മാത്രമുള്ള ഒരു ഒളിച്ചുകളി ആയിരുന്നു അന്വേഷണമെന്ന് വാർണർ ആരോപിച്ചു. എന്‍റെ അറിവിൽ 2018-ലെ അന്വേഷണത്തിൽ ക്രിക്കറ്റ് ഓസ്‌ട്രേലിയ ജോഷ് ഹേസൽവുഡ്, മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ എന്നിവരെ ചോദ്യം ചെയ്തിട്ടില്ല. അത് ശരിയാണെങ്കിൽ, ബൗളർമാർക്ക് ഇതേക്കുറിച്ച് അറിയില്ലായിരുന്നു എന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയയ്ക്ക് എങ്ങനെ വാദിക്കാൻ കഴിയുമെന്നും വാർണർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ആരെയൊക്കെ കുറ്റക്കാരാക്കണമെന്ന് അവർ തുടക്കത്തിലേ തീരുമാനിച്ചിരുന്നു. അതിനനുസരിച്ച് തട്ടിക്കൂട്ട് അന്വേഷണം നടത്തുകയും, ബൗളർമാർക്ക് ഒന്നുമറിയില്ല എന്ന കള്ളക്കഥ ഇപ്പോഴും നിലനിർത്താൻ ശ്രമിക്കുകയുമാണ്. ഇതിൽ വലിയ ഒളിച്ചുകളി മണക്കുന്നുണ്ടെന്നും വാർണർ കൂട്ടിച്ചേർത്തു.

'അസംബന്ധം’: ഉസ്മാൻ ഖവാജയുടെ ആരോപണം തള്ളി പാറ്റ് കമ്മിൻസ്, പന്ത് ചുരണ്ടൽ വിവാദത്തിൽ പങ്കില്ലെന്ന് ഓസ്‌ട്രേലിയൻ നായകൻ

വിവാദത്തിന് തിരികൊളുത്തി ഖവാജയുടെ ആത്മകഥ

മുൻ ഓസ്‌ട്രേലിയൻ ഓപ്പണർ ഉസ്മാൻ ഖവാജയുടെ 'സബർ' എന്ന ആത്മകഥ പുറത്തിറങ്ങിയതോടെയാണ് പന്ത് ചുരണ്ടൽ വിവാദം വീണ്ടും ചർച്ചയായത്. ശിക്ഷിക്കപ്പെട്ട മൂന്ന് താരങ്ങൾക്കപ്പുറം ടീമിലെ മറ്റ് പലർക്കും പന്ത് ചുരണ്ടൽ പദ്ധതിയെക്കുറിച്ച് അറിവുണ്ടായിരുന്നു എന്നാണ് ഖവാജ പുസ്തകത്തിൽ വെളിപ്പെടുത്തിയത്. വാർണർ ഖവാജയുടെ വാദങ്ങളെ പിന്തുണച്ചപ്പോൾ, മൈതാനത്തേക്ക് സാൻഡ്‌പേപ്പർ കൊണ്ടുപോയ കാര്യം മുഴുവൻ ബൗളിംഗ് നിരയ്ക്കും അറിയാമായിരുന്നു എന്ന ആരോപണം ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് തള്ളിക്കളഞ്ഞു.

നിലപാടിലുറച്ച് മിച്ചൽ സ്റ്റാർക്ക്

വാർണർ പേരെടുത്തു പറഞ്ഞ മൂന്ന് ബൗളർമാരിൽ ഒരാളായ മിച്ചൽ സ്റ്റാർക്ക്, ഖവാജയുടെ ആരോപണങ്ങളോട് നേരത്തെ തന്നെ പ്രതികരിച്ചിരുന്നു. 2018-ലെ സംഭവത്തെക്കുറിച്ചുള്ള തന്റെ നിലപാടിൽ മാറ്റമില്ലെന്നും, 2021-ൽ ഓസ്‌ട്രേലിയൻ ബൗളിംഗ് ഗ്രൂപ്പ് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നുവെന്നും സ്റ്റാർക്ക് വ്യക്തമാക്കി. പന്തിന്റെ രൂപം മാറ്റാൻ മൈതാനത്തേക്ക് എന്തെങ്കിലും വസ്തു കൊണ്ടുപോയതായി ഞങ്ങൾക്ക് അറിവില്ലായിരുന്നു. കേപ്ടൗണിലെ ബിഗ് സ്ക്രീനിൽ കണ്ടപ്പോഴാണ് ഞങ്ങളും ഇതറിയുന്നത്, സ്റ്റാർക്ക് പറഞ്ഞു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

പഴയ അന്വേഷണം വീണ്ടും സംശയനിഴലിൽ

2018-ലെ അന്വേഷണത്തിൽ പദ്ധതി ആസൂത്രണം ചെയ്തതിന് വാർണറെയും, നടപ്പിലാക്കിയതിന് കാമറൂൺ ബാൻക്രോഫ്റ്റിനെയും, അറിഞ്ഞിട്ടും തടയാത്തതിന് അന്നത്തെ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെയും മാത്രമാണ് കുറ്റക്കാരായി കണ്ടെത്തിയത്. സ്മിത്തിനും വാർണർക്കും 12 മാസവും ബാൻക്രോഫ്റ്റിന് ഒൻപത് മാസവും വിലക്ക് ലഭിച്ചിരുന്നു. അതേസമയം, സാൻഡ്‌പേപ്പർ ഉപയോഗിക്കുന്ന കാര്യം മുഴുവൻ ടീമിനും അറിയാമായിരുന്നു എന്ന ഖവാജയുടെ വാദം "നൂറ് ശതമാനം തെറ്റാണ്" എന്നാണ് പാറ്റ് കമ്മിൻസ് പ്രതികരിച്ചത്. എന്നാൽ കമ്മിൻസ് മുൻ സഹതാരത്തെ ഒറ്റുകൊടുക്കുകയാണെന്ന് വാർണർ തിരിച്ചടിച്ചു. വിവാദങ്ങൾക്കിടയിലും പഴയ അന്വേഷണം വീണ്ടും തുറക്കാൻ തക്ക കാരണങ്ങളൊന്നുമില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ സിഇഒ ടോഡ് ഗ്രീൻബെർഗ് വ്യക്തമാക്കിയിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഒറ്റ ഓവറില്‍ തീരുന്ന ടോപ് ഓ‍ര്‍ഡ‍ര്‍, ഇങ്ങനെ കളിച്ചാല്‍ ലോകകപ്പ് കിട്ടുമോ?
ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയ്ക്ക് മുൻപ് ഇന്ത്യൻ ടീമിൽ അപ്രതീക്ഷിത മാറ്റം; കുൽദീപ് പുറത്ത്, പകരക്കാരനായി യുവപേസർ