ടി20 ലോകകപ്പില്‍ ഇന്ത്യ എങ്ങനെ ഫേവറൈറ്റുകളായെന്ന ചോദ്യവുമായി വോണ്‍ നേരത്തെ രംഗത്തെത്തിയിരുന്നു

ദുബായ്: ടി20 ലോകകപ്പ്(T20 World Cup 2021) പ്രവചനങ്ങളില്‍ മലക്കംമറിഞ്ഞ് ഇംഗ്ലണ്ട് മുൻ നായകൻ മൈക്കൽ വോണ്‍(Michael Vaughan). ഇത്തവണ കിരീടം നേടാൻ ഏറ്റവും സാധ്യത ഇന്ത്യൻ ടീമിനാണ്(Team India) എന്നാണ് വോണിന്‍റെ ട്വീറ്റ്. സന്നാഹ മത്സരങ്ങളിലെ പ്രകടനം ഇന്ത്യയുടെ ശക്തി എടുത്തുകാട്ടുന്നതായും വോണ്‍ പറഞ്ഞു. സന്നാഹ മത്സരത്തിൽ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിനും ഓസ്‌ട്രേലിയയെ എട്ട് വിക്കറ്റിനുമാണ് ഇന്ത്യ തോൽപ്പിച്ചത്. 

Scroll to load tweet…

ടി20 ലോകകപ്പില്‍ ഇന്ത്യ എങ്ങനെ ഫേവറൈറ്റുകളായെന്ന ചോദ്യവുമായി വോണ്‍ നേരത്തെ രംഗത്തെത്തിയിരുന്നു. 'കഴിഞ്ഞ ഏതാനും ടൂര്‍ണമെന്‍റുകളില്‍ ഇന്ത്യയുടേത് അത്ര മികച്ച പ്രകടനമായിരുന്നില്ല. ഇംഗ്ലണ്ടാണ് ടൂര്‍ണമെന്‍റിലെ യഥാര്‍ത്ഥ ഫേവറ്റൈറ്റുകള്‍. ടി20 ലോക കിരീടം നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത് ഇംഗ്ലണ്ടാണ്. പിന്നെ എങ്ങനെയാണ് ഇന്ത്യ ഫേവറൈറ്റുകളായതെന്ന് എനിക്ക് അറിയില്ല' എന്നായിരുന്നു ദിവസങ്ങള്‍ക്ക് മുമ്പ് ബിബിസി ടെസ്റ്റ് മാച്ച് സ്പെഷ്യല്‍ പ്രോഗ്രാമില്‍ പങ്കെടുത്ത് വോണിന്‍റെ വാക്കുകള്‍.

ടി20 ലോകകപ്പ്: യോഗ്യതാ റൗണ്ട് ക്ലൈമാക്‌സില്‍; സൂപ്പർ 12 ചിത്രം ഇന്ന് തെളിയും

'വെസ്റ്റ് ഇന്‍ഡീസും പാക്കിസ്ഥാനുമാകും കിരീടപ്പോരാട്ടത്തില്‍ ഇംഗ്ലണ്ടിന് ഭീഷണിയാകുക. പാക്കിസ്ഥാനെ എഴുതിത്തള്ളാനാവില്ല. അതുപോലെ ന്യൂസിലന്‍ഡിനും നിലവാരമുള്ള കളിക്കാരുണ്ട്. തന്ത്രങ്ങളിലൂടെയാണ് അവര്‍ മത്സരങ്ങള്‍ ജയിക്കാറുള്ളത്. ഓസ്‌ട്രേലിയക്ക് ടൂര്‍ണമെന്‍റില്‍ വലിയ സാധ്യതകള്‍ ഞാന്‍ കാണുന്നില്ല. കാരണം ടി20 ക്രിക്കറ്റില്‍ അവരെപ്പോഴും പതറിയിട്ടുണ്ട്' എന്നും അന്ന് വോണ്‍ വ്യക്തമാക്കിയിരുന്നു. 

ഇന്ത്യന്‍ സ്‌ക്വാഡ്

വിരാട് കോലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ(വൈസ് ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുല്‍ ചഹാര്‍, രവിചന്ദ്ര അശ്വിന്‍, ഷർദ്ദുൽ ഠാക്കൂർ, വരുണ്‍ ചക്രവര്‍ത്തി, ജസ്‌പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി.

ടി20 ലോകകപ്പ്: ഇന്ത്യ-പാക് പോരാട്ടത്തില്‍ വിധിയെഴുതുക ഒറ്റക്കാര്യം: മാത്യു ഹെയ്ഡന്‍