Asianet News MalayalamAsianet News Malayalam

ടി20 ലോകകപ്പ്: യോഗ്യതാ റൗണ്ട് ക്ലൈമാക്‌സില്‍; സൂപ്പർ 12 ചിത്രം ഇന്ന് തെളിയും

അയർലൻഡ് മൂന്നരയ്‌ക്ക് തുടങ്ങുന്ന കളിയിൽ നമീബിയയെ നേരിടും. ജയിക്കുന്ന ടീം സൂപ്പർ 12ലേക്ക് യോഗ്യത നേടും. 

ICC T20 World Cup 2021 Namibia vs Ireland 11th Match Group A Preview
Author
Sharjah - United Arab Emirates, First Published Oct 22, 2021, 8:50 AM IST

ദുബായ്: ടി20 ലോകകപ്പ്(T20 World Cup 2021) യോഗ്യതാ റൗണ്ടിലെ അവസാന മത്സരങ്ങൾ ഇന്ന് നടക്കും. അയർലൻഡ് മൂന്നരയ്‌ക്ക് തുടങ്ങുന്ന കളിയിൽ നമീബിയയെ(Namibia vs Ireland) നേരിടും. ജയിക്കുന്ന ടീം സൂപ്പർ 12ലേക്ക് യോഗ്യത നേടും. ഏഴരയ്‌ക്ക് തുടങ്ങുന്ന കളിയിൽ ശ്രീലങ്കയ്‌ക്ക് നെതർലൻഡ്സാണ്(Sri Lanka vs Netherlands) എതിരാളികൾ. ശ്രീലങ്ക നേരത്ത തന്നെ സൂപ്പർ 12ൽ സ്ഥാനം ഉറപ്പാക്കിയിരുന്നു. 

സ്‌കോട്‍ലൻഡും ബംഗ്ലാദേശും ജയത്തോടെ മുന്നേറിയപ്പോള്‍ സൂപ്പർ 12ലെ ചിത്രം കൂടുതൽ വ്യക്തമായി. ഇന്ത്യ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ന്യൂസിലൻഡ് എന്നിവരുൾപ്പെട്ട ഗ്രൂപ്പ് രണ്ടിലായിരിക്കും സ്‌കോട്‍ലൻഡ് കളിക്കുക. അയർലൻഡോ നമീബിയയോ ആയിരിക്കും ഗ്രൂപ്പിലെ മറ്റൊരു ടീം. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ് എന്നിവരുൾപ്പെട്ട മരണ ഗ്രൂപ്പിലായിരിക്കും ബംഗ്ലാദേശും ശ്രീലങ്കയും കളിക്കുക.

പാപ്പുവ ന്യൂ ഗിനിയയെ കറക്കി വീഴ്ത്തി ഷാക്കിബ് റെക്കോര്‍ഡിനൊപ്പം

നി‍ർണായക മത്സരത്തിൽ പാപുവ ന്യൂ ഗിനിയെ 84 റൺസിന് തോൽപിച്ചാണ് ബംഗ്ലാദേശ് അവസാന പന്ത്രണ്ടിൽ സ്ഥാനം ഉറപ്പാക്കിയത്. ബംഗ്ലാദേശിന്റെ 181 റൺസ് പിന്തുടർന്ന പാപുവ ന്യൂ ഗിനിയ 90 റൺസിന് പുറത്തായി. രണ്ട് പേ‍ർ മാത്രമാണ് രണ്ടക്കം കണ്ടത്. ഷാകിബ് അൽ ഹസൻ നാലും മുഹമ്മദ് സെയ്ഫുദ്ദീനും ടസ്‌കിൻ അഹമ്മദും രണ്ട് വിക്കറ്റ് വീതവും നേടി. 28 പന്തിൽ 50 റൺസെടുത്ത മുഹമ്മദുള്ളയാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറർ. ഷാകിബ് 46ഉം ലിറ്റൺ ദാസ് 29ഉം റൺസെടുത്തു. തുട‍ർച്ചയായ രണ്ടാം മത്സരത്തിലും ഷാകിബാണ് മാൻ ഓഫ് ദ മാച്ച്.

ചരിത്രനേട്ടവുമായി സ്‌കോട്‍ലൻഡ്

അതേസമയം തുടർച്ചയായ മൂന്നാം ജയത്തോടെയാണ് സ്‌കോട്‍ലൻഡിന്‍റെ സൂപ്പർ 12 പ്രവേശം. ഒമാനെ എട്ട് വിക്കറ്റിന് തകർക്കുകയായിരുന്നു. ട്വന്റി 20 ലോകകപ്പിൽ ആദ്യമായാണ് സ്‌കോട്‍ലൻഡ് ആദ്യ ഘട്ടം പിന്നിടുന്നത്. ഒമാന്റെ 122 റൺസ് സ്‌കോട്‍ലൻഡ് 18 പന്ത് ശേഷിക്കേ മറികടന്നു. 41 റൺസെടുത്ത കെയ്ൽ കോയിറ്റ്സറും പുറത്താവാതെ 31 റൺസെടുത്ത റിച്ചീ ബെറിംഗ്ടണുമാണ് സ്‌കോട്‍ലൻഡിന് ജയം ഒരുക്കിയത്. ജോർജ് മുൻസീ 20ഉം മാത്യൂ ക്രോസ് 26ഉം റൺസെടുത്തു.

ഒമാൻ നിരയിൽ മൂന്നുപേർ മാത്രമാണ് രണ്ടക്കം കണ്ടത്. 37 റൺസെടുത്ത ആഖിബ് ഇല്യാസാണ് ടോപ് സ്‌കോറർ. ജോഷ് ഡേവി മൂന്നും സഫിയാൻ ഷറീഫും മൈക്കൽ ലീസ്‌കും രണ്ട് വിക്കറ്റ് വീതവും നേടി.

ടി20 ലോകകപ്പ്: ഇന്ത്യ-പാക് പോരാട്ടത്തില്‍ വിധിയെഴുതുക ഒറ്റക്കാര്യം: മാത്യു ഹെയ്ഡന്‍

Follow Us:
Download App:
  • android
  • ios