
ദുബായ്: ട്വന്റി 20 ലോകകപ്പിന്(ICC T20 World Cup 2021 ) മുന്നോടിയായി ടീം ഇന്ത്യക്ക്(Team India) ഇന്ന് ആദ്യ സന്നാഹ മത്സരം. വൈകിട്ട് ഏഴരയ്ക്ക് തുടങ്ങുന്ന കളിയിൽ ഇംഗ്ലണ്ടാണ്(England) എതിരാളികൾ. ദുബായിലെ ഐസിസി അക്കാഡമി ഗ്രൗണ്ടിലാണ് മത്സരം.
ഐപിഎല്ലിന് ശേഷം ടീമിലെത്തിയ താരങ്ങൾ ഇന്നലെ പരിശീലനം തുടങ്ങി. ഉപദേഷ്ടാവായി മുൻ നായകൻ എം എസ് ധോണിയും ഇന്ത്യൻ ടീമിനൊപ്പമുണ്ട്. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ പന്തെറിയുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ട്വന്റി 20യിൽ ക്യാപ്റ്റനായി വിരാട് കോലിയുടെ അവസാന ടൂർണമെന്റ് കൂടിയാണിത്. ഞായറാഴ്‌ച പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിന് മുൻപ് ഓസ്‌ട്രേലിയയുമായും ഇന്ത്യ സന്നാഹ മത്സരം കളിക്കും.
ടി20 ലോകകപ്പ് യോഗ്യതാ മത്സരം; ബംഗ്ലാ കടുവകളെ വിഴുങ്ങി സ്‌കോട്‌ലന്‍ഡ്
ഇന്നത്തെ മറ്റ് സന്നാഹ മത്സരങ്ങളിൽ ന്യൂസിലൻഡ്, ഓസ്‌ട്രേലിയയെയും പാകിസ്ഥാൻ, വെസ്റ്റ് ഇൻഡീസിനെയും അഫ്ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്കയെയും നേരിടും.
ഭുവിക്ക് കോലിയുടെ പിന്തുണ
അതേസമയം ഫോമിന്‍റെ ആശങ്കയുള്ള പേസര്‍ ഭുവനേശ്വര്‍ കുമാറിന് നായകന്‍ വിരാട് കോലി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 'ഭുവനേശ്വര്‍ കുമാറിന്‍റെ ഫോമിനെ കുറിച്ച് തെല്ലും ആശങ്കയില്ല. അദേഹത്തിന്‍റെ ഇക്കോണമി ഇപ്പോഴും മികച്ചതാണ്. സമ്മര്‍ദ ഘട്ടങ്ങളില്‍ പരിചയസമ്പത്ത് ഗുണം ചെയ്യും. ഭുവിയുടെ പരിചയസമ്പത്തും കൃത്യതയും ഇന്ത്യന്‍ ടീമിന് വിലമതിക്കാനാവാത്തതാണ്' എന്നുമാണ് കോലിയുടെ വാക്കുകള്‍. ഐപിഎല്‍ പതിനാലാം സീസണിന്‍റെ യുഎഇ പാദത്തില്‍ ആറ് മത്സരങ്ങളില്‍ വെറും മൂന്ന് വിക്കറ്റ് മാത്രമാണ് ഭുവനേശ്വര്‍ കുമാര്‍ നേടിയത്.
മലിംഗയെ മറികടന്ന് ഷാക്കിബ്; അന്താരാഷ്‌ട്ര ടി20യില്‍ റെക്കോര്‍ഡ്
ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡ്
വിരാട് കോലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ(വൈസ് ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുല്‍ ചഹാര്‍, രവിചന്ദ്ര അശ്വിന്‍, ഷർദ്ദുൽ ഠാക്കൂർ, വരുണ്‍ ചക്രവര്‍ത്തി, ജസ്‌പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി.
റിസര്‍വ് താരങ്ങള്‍
ശ്രേയസ് അയ്യർ, ദീപക് ചഹർ, അക്‌സര്‍ പട്ടേല്‍.
ലാ ലിഗയില്‍ മൂന്നടിച്ച് ബാഴ്‌സയുടെ തിരിച്ചുവരവാഘോഷം; ജർമനിയില്‍ മ്യൂണിക്കിന്‍റെ ഗോൾവർഷം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!