ലസിത് മലിംഗയുടെ 107 വിക്കറ്റിന്റെ റെക്കോർഡാണ് ഷാക്കിബ് മറികടന്നത്

മസ്‌കറ്റ്: അന്താരാഷ്‌ട്ര ട്വന്റി 20(T20I) ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ബൗളറായി ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ(Shakib Al Hasan). ശ്രീലങ്കന്‍ ഇതിഹാസം ലസിത് മലിംഗയുടെ(Lasit Malinga) 107 വിക്കറ്റിന്റെ റെക്കോർഡാണ് ഷാക്കിബ് മറികടന്നത്. ട്വന്റി 20 ലോകകപ്പിൽ സ്‌കോട്‍ലൻഡിന്റെ മൈക്കൽ ലീസ്‌കിനെ പുറത്താക്കിയാണ് ഷാക്കിബിന്റെ നേട്ടം. 89 ട്വന്റി 20യിൽ ഷാകിബിന് ഇപ്പോൾ 108 വിക്കറ്റായി. 

ധോണി വിരമിക്കരുത്, അടുത്ത സീസണിലും ഐപിഎല്ലില്‍ കളിക്കണം; അഭ്യര്‍ഥിച്ച് സെവാഗ്

ട്വന്റി 20യിൽ 1000 റൺസും 100 വിക്കറ്റും നേടിയ ആദ്യ താരവും ഷാകിബാണ്. 99 വിക്കറ്റുള്ള ടിം സൗത്തി മൂന്നും 98 വിക്കറ്റുള്ള ഷാഹിദ് അഫ്രീദി നാലും 95 വിക്കറ്റുളള റാഷിദ് ഖാൻ അഞ്ചും സ്ഥാനത്താണ്.

Scroll to load tweet…

ട്വന്റി 20 ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബംഗ്ലാദേശ് അപ്രതീക്ഷിത തോൽവി വഴങ്ങി. സ്‌കോട്‍ലൻഡ് ആറ് റൺസിന് ബംഗ്ലാദേശിനെ തോൽപിച്ചു. സ്‌കോട്‍ലൻഡിന്റെ 140 റൺസ് പിന്തുടർന്ന ബംഗ്ലാദേശിന് 134 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. ഒൻപത് വിക്കറ്റിനാണ് സ്‌കോട്‍ലൻഡ് 140 റൺസിലെത്തിയത്. 45 റൺസെടുത്ത ക്രിസ് ഗ്രീവ്സാണ് ടോപ് സ്‌കോറർ. മെഹ്ദി ഹസൻ മൂന്നും മുസ്തഫിസുറും ഷാക്കിബ് അൽ ഹസനും രണ്ട് വിക്കറ്റ് വീതവും നേടി. 

ദ്രാവിഡ് എങ്കില്‍ പിന്നെന്തിന് അപേക്ഷ ക്ഷണിക്കല്‍? ഇന്ത്യന്‍ പരിശീലകനെ തേടി പരസ്യം നല്‍കി ബിസിസിഐ

മുഷ്ഫിഖുർ റഹീം മുപ്പത്തിയെട്ടും ഷാക്കിബ് ഇരുപതും ക്യാപ്റ്റൻ മുഹമ്മദുള്ള ഇരുപത്തിമൂന്നും റൺസിന് പുറത്തായത് ബംഗ്ലാദേശിന് തിരിച്ചടിയായി. ബ്രാ‍ഡ്‍ലി വീൽ മൂന്ന് വിക്കറ്റ് വീഴ്ത്തി. 

ടി20 ലോകകപ്പ് യോഗ്യതാ മത്സരം; ബംഗ്ലാ കടുവകളെ വിഴുങ്ങി സ്‌കോട്‌ലന്‍ഡ്