പരിക്ക് മാറി തിരിച്ചെത്തിയ അൻസു ഫാറ്റി 13-ാം മിനുറ്റിൽ ബാഴ്സയെ ഒപ്പമെത്തിച്ചു

ബാഴ്‌സലോണ: സ്‌പാനിഷ് ലീഗിൽ(La liga) ബാഴ്‌സലോണയ്‌ക്ക്(Barcelona FC) തകർപ്പൻ ജയം. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ബാഴ്‌സ വലൻസിയയെ(Valencia FC) തോൽപ്പിച്ചത്. അഞ്ചാം മിനുറ്റിൽ ഹോസെ ഗായയുടെ ഗോളിൽ പിന്നിലായ ശേഷമാണ് മൂന്ന് ഗോൾ തിരിച്ചടിച്ച് ബാഴ്സ ജയിച്ചത്. പരിക്ക് മാറി തിരിച്ചെത്തിയ അൻസു ഫാറ്റി(Ansu Fati) 13-ാം മിനുറ്റിൽ ബാഴ്സയെ ഒപ്പമെത്തിച്ചു. 41-ാം മിനുറ്റിൽ പെനാൽറ്റിയിലൂടെ മെംഫിസ് ഡിപായ്(Memphis Depay) ലീഡ് നേടി. 85-ാം മിനുറ്റിൽ ഫിലിപ്പെ കുട്ടീഞ്ഞോ(Philippe Coutinho) ഗോൾ പട്ടിക തികച്ചു. എട്ട് കളിയിൽ 15 പോയിന്‍റുമായി ബാഴ്‌സ ഏഴാം സ്ഥാനത്താണ്.

Scroll to load tweet…

ജർമൻ ലീഗ് ഫുട്ബോളിൽ ബയേൺ മ്യൂണിക്കിന്റെ ഗോൾവർഷമായിരുന്നു. ബയേൺ ഒന്നിനെതിരെ അഞ്ച് ഗോളിന് ബയർ ലെവർക്യൂസണെ തോൽപിച്ചു. റോബർട്ട് ലെവൻഡോവ്സ്‌കിയും സെർജി ഗ്നാബ്രിയും രണ്ട് ഗോൾ വീതം നേടി. തോമസ് മുള്ളർ ഗോൾ പട്ടിക തികച്ചു. 3, 30 മിനിറ്റുകളിലാണ് ലെവൻഡോവ്സ്‌കിയുടെ ഗോളുകൾ. എട്ട് മിനിറ്റിനിടെ ബയേൺ നാല് ഗോൾ നേടി. പാട്രിക്ക് ഷിക്കാണ് ലെവർക്യൂസന്റെ ആശ്വാസഗോൾ നേടിയത്.

Scroll to load tweet…

അതേസമയം ഇറ്റാലിയൻ ലീഗിൽ എ എസ് റോമയെ യുവന്റസ് എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു. 16-ാം മിനുറ്റിൽ മോയ്സ് കീൻ ആണ് ഗോൾ നേടിയത്. ജോർദാൻ വെർട്ടൗട്ട് പെനാൽറ്റി പാഴാക്കിയത് റോമയ്ക്ക് തിരിച്ചടിയായി. ലീഗിൽ റോമ നാലാമതും യുവന്‍റസ് ഏഴാമതുമാണ്.

Scroll to load tweet…

പ്രീമിയർ ലീഗിൽ പുതിയ ഉടമസ്ഥർക്ക് കീഴിൽ ആദ്യ മത്സരത്തിന് ഇറങ്ങിയ ന്യൂകാസിൽ യുണൈറ്റഡ് തോൽവി വഴങ്ങി. ടോട്ടനം രണ്ടിനെതിരെ മൂന്ന് ഗോളിന് ന്യൂകാസിലിനെ തോൽപിച്ചു. ഗാലറിയിൽ ആരാധകന് ഹൃദയാഘാതം ഉണ്ടായതോടെ മത്സരം അൽപനേരം നിർത്തിവച്ചു. ഡൊംബേലെ, ഹാരി കെയ്ൻ, സോൻ ഹ്യൂംഗ് മിൻ എന്നിവരാണ് ടോട്ടനത്തിന്റെ ഗോളുകൾ നേടിയത്. 

മലിംഗയെ മറികടന്ന് ഷാക്കിബ്; അന്താരാഷ്‌ട്ര ടി20യില്‍ റെക്കോര്‍ഡ്