
കാബൂള്‍: ഐസിസി ഇന്‍ര്‍നാഷണല്‍ അമ്പയറായ അഫ്ഗാനിസ്ഥാന്‍റെ ബിസ്മില്ല ജാന്‍ ഷിന്‍വാരി അന്തരിച്ചു. 41 വായസുള്ള ഷിൻവാരി പെഷവാറിലെ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം അടിവയറ്റിലെ കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയക്ക് വിധേയനായിരുന്നുവെന്ന് സഹോദരന്‍ സെയ്ദ ജാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഷിന്‍വാരിക്ക് സുഖമില്ലായിരുന്നുവെന്നും പെഷവാറില്‍ അടിവയറ്റിലെ കൊഴുപ്പ് നീക്കാനുളള ശസ്ത്രക്രിയക്ക് വിധേയനാകാന്‍ പോകുകയാണെന്ന് അറിയിച്ചിരുന്നുവെന്നും അഫ്ഗാന്‍ മാധ്യമമായ ടോളോ ന്യൂസിനോട് സഹോദരന്‍ പറഞ്ഞു. ശസ്ത്രക്രിയയിലെ സങ്കീര്‍ണതകളെത്തുടര്‍ന്നാണ് അദ്ദേഹം മരിച്ചതെന്നും സഹോദരന്‍ വ്യക്തമാക്കി.
കഴിഞ്ഞ കുറച്ചു ദിവസമായി അദ്ദേഹം ആശുപത്രിയിലായിരുന്നു. അടിവയറിലെ കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയ കഴിഞ്ഞ് ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് അദ്ദേഹം മരിച്ചത്. ഷെന്‍വാരിക്ക് അഞ്ച് ആണ്‍മക്കളും ഏഴ് പെണ്‍മക്കളുമുണ്ട്.
ഷിന്‍വാരിയുടെ മരണത്തില്‍ ഐസിസി ചെയര്‍മാൻ ജയ് ഷാ അനുശോചിച്ചു. 34 ഏകദിനങ്ങളിലും 26 ടി20 മത്സരങ്ങളിലും അമ്പയറായിട്ടുള്ള ഷിന്‍വാരി 2017ല്‍ അഫ്ഗാനിസ്ഥാനും അയര്‍ലന്‍ഡും തമ്മിലുള്ള ഏകദിനത്തിലാണ് രാജ്യാന്തര അമ്പയറായി അരങ്ങേറിയത്. ഇതിന് പുറമെ 31 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും 51 ലിസ്റ്റ് എ മത്സരങ്ങളിലും 96 ആഭ്യന്തര ടി20 മത്സരങ്ങളിലും ഷിന്‍വാരി അമ്പയറായിരുന്നിട്ടുണ്ട്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഒമാനില്‍ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് ഷിന്‍വാരി അവസാനം അമ്പയറായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!