IND vs SA : 'രാഹുലിന്റെ അഭാവം ഇന്ത്യന്‍ ടീമിനെ ദുര്‍ബലമാക്കി'; വിലയിരുത്തലുമായി മുന്‍ ഇന്ത്യന്‍ താരം

Published : Jun 09, 2022, 04:36 PM IST
IND vs SA : 'രാഹുലിന്റെ അഭാവം ഇന്ത്യന്‍ ടീമിനെ ദുര്‍ബലമാക്കി'; വിലയിരുത്തലുമായി മുന്‍ ഇന്ത്യന്‍ താരം

Synopsis

ഇപ്പോള്‍ രാഹുലിന്റെ അഭാവത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. രാഹുല്‍ പോയതോടെ ഇന്ത്യ ദുര്‍ബലമായ ടീമായെന്നാണ് ചോപ്ര പറയുന്നത്.

ദില്ലി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ (IND vs SA) ടി20 പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ചപ്പോള്‍ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma), മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി (Virat Kohli), ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ (Ravindra Jadeja) എന്നിവരെയാണ് ഒഴിവാക്കിയത്. രോഹിത്തിന് പകരം കെ എല്‍ രാഹുലിനെയാണ് നായകനാക്കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം രാഹുലിന് പരിക്കേറ്റു. പരമ്പര നഷ്ടമാകുമെന്നായതോടെ രാഹുലിന് പകരം റിഷഭ് പന്തിനെ നായകസ്ഥാനം ഏല്‍പ്പിച്ചു. താരം മടങ്ങുന്നതോടെ വിശ്വസ്തനായ ഒരു ബാറ്റ്‌സ്മാന്റെ സേവനം കൂടിയാണ് നഷ്ടമാകുന്നത്.

ഇപ്പോള്‍ രാഹുലിന്റെ അഭാവത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. രാഹുല്‍ പോയതോടെ ഇന്ത്യ ദുര്‍ബലമായ ടീമായെന്നാണ് ചോപ്ര പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''രാഹുലിന്റെ സേവനവും ലഭിക്കില്ലെന്ന് വ്യക്തമായിരിക്കുന്നു. പരിക്ക് കാരണം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന അഞ്ച് ടി20 മത്സരങ്ങളിലും അദ്ദേഹത്തിന് കളിക്കാനാവില്ല. രോഹിത്, കോലി, ബുമ്ര എന്നിവര്‍ ടീമിലില്ല. പിന്നാലെ രാഹുലും. ഇതോടെ ഇന്ത്യന്‍ ടീം ദുര്‍ബലമായിരിക്കുകയാണ്. രാഹുലിന്റെ ബാറ്റിംഗില്‍ ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്നു. അദ്ദേഹമുണ്ടായിരുന്നെങ്കില്‍ ടീമില്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ കളിക്കാമായിരുന്നു. പരിക്കേറ്റ കുല്‍ദീപ് പുറത്തായതും ടീമിന്റെ ശക്തി ചോര്‍ത്തും.'' ചോപ്ര വ്യക്തമാക്കി.

ലോക റെക്കോര്‍ഡ് ജയത്തോടെ മുംബൈ രഞ്ജി ട്രോഫി സെമിയില്‍; കര്‍ണാടക പുറത്ത്

തുടയിലേറ്റ പരിക്കിനെ തുടര്‍ന്നാണ് രാഹുലിന് പരമ്പര നഷ്ടമായത്. നെറ്റ്‌സില്‍ പരിശീലനത്തിനിടെ ബാറ്റ് ചെയ്യുമ്പോഴാണ് കുല്‍പീദിപിന് പരിക്കേല്‍ക്കുന്നത്. പരിക്കുമൂലം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന ഇന്ത്യയുടെ പരിശീലന സെഷനുകളില്‍ രാഹുല്‍ പങ്കെടുത്തിരുന്നില്ല. തിങ്കളാഴ്ച നടന്ന പരിശീലന സെഷനില്‍ സ്പിന്നര്‍മാര്‍ക്കെതിരെ മാത്രമായിരുന്നു രാഹുല്‍ ബാറ്റ് ചെയ്തത്.

രാഹുലിന്റെ അഭാവത്തില്‍ ഇഷാന്‍ കിഷനൊപ്പം റുതുരാജ് ഗെയ്ക്വാദ് ഓപ്പണറായി എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രാഹുലിനും കുല്‍ദീപ് യാദവിനും പകരക്കാരെ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചിട്ടില്ല. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ റിഷഭ് പന്ത് നയിച്ചിട്ടുണ്ട്. റിഷഭ് പന്തിന് കഴിഞ്ഞ സീസണില്‍ ഡല്‍ഹിയെ പ്ലേ ഓഫിലെത്തിക്കാനായെങ്കിലും  ഈ സീസണില്‍ നേരിയ വ്യത്യാസത്തില്‍ പ്ലേ ഓഫ് സ്ഥാനം നഷ്ടമായി.

'കാണേണ്ടത് അവന്‍റെ ബാറ്റിംഗ്', താരത്തിന്‍റെ പേരുമായി പാര്‍ഥീവ്; അത് ഹാര്‍ദിക്ക് പാണ്ഡ്യയല്ല

ഈ വര്‍ഷമാദ്യം രാഹുലിന്റെ നേതൃത്വത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പക്കിറങ്ങിയ ഇന്ത്യ സമ്പൂര്‍ണ തോല്‍വി വഴങ്ങിയിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ തിളങ്ങാനായാല്‍ രോഹിത് ശര്‍മയുടെ പിന്‍ഗാമി സ്ഥാനത്ത് രാഹുലിനെക്കാള്‍ ഒരു ചുവട് മുന്നിലെത്താന്‍ റിഷഭ് പന്തിനാവും.

PREV
Read more Articles on
click me!

Recommended Stories

വിവാഹം ഒഴിവാക്കിയതിന് ശേഷം സ്മൃതി മന്ദാന ആദ്യമായി പൊതുവേദിയിൽ, പ്രതികരണം ഇങ്ങനെ; 'ക്രിക്കറ്റിനേക്കാൾ വലുതായി ഒന്നുമില്ല'
'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍