
പൂനെ: ടി20 ക്രിക്കറ്റില്‍ വലിയ മാറ്റത്തിനൊരുങ്ങുകയാണ് ഇന്ത്യന്‍ ടീം. ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയോടെ ആ മാറ്റങ്ങള്‍ക്ക് തുടക്കമിടാന്‍ ബിസിസിഐ ശ്രമിക്കുന്നത്. സീനിയര്‍ താരങ്ങള്‍ ഇല്ലാതെയിറങ്ങിയ ഇന്ത്യ ആദ്യ മത്സരം ജയിക്കുകയും ചെയ്തു. ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്. 2024 ടി20 ലോകകപ്പ് ലക്ഷ്യം വച്ച് ഇനിയങ്ങോട്ട് ഹാര്‍ദിക് തന്നെയായിരിക്കും ഇന്ത്യയെ നയിക്കുകയെന്ന് വാര്‍ത്തകളുണ്ടായിരുന്നു. പുതുവര്‍ഷത്തില്‍ പരമ്പര വിജയത്തോടെയുള്ള തുടക്കമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഇന്ന് പൂനെയില്‍ നടക്കുന്ന മത്സരം ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. മത്സരത്തെ കുറിച്ച് അറിയേണ്ടതെല്ലാം.
പിച്ച് റിപ്പോര്‍ട്ട്
റണ്ണൊഴുകുന്ന പിച്ചാണ് പൂനെയിലേത്. മത്സരം പുരോഗമിക്കുമ്പോള്‍ പേസര്‍മാര്‍ക്ക് കൂടുതല്‍ സഹായം ലഭിക്കും. എന്നാല്‍ സ്പിന്നര്‍മാരാണ് ആധിപത്യം പുലര്‍ത്തുക. 201 റണ്‍സാണ് ആവറേജ് ഫസ്റ്റ് ഇന്നിംഗ്‌സ് സ്‌കോര്‍. എന്നാല്‍ 60 ശതമാനവും രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീം ജയിച്ച ചരിത്രമാണുള്ളത്.
നേര്‍ക്കുനേര്‍
ഇന്ത്യയും ശ്രീലങ്കയും ഇതുവരെ 27 ടി20 മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ വന്നു. ഇതില്‍ 18 തവണയും ഇന്ത്യക്കായിരുന്നു ജയം. ശ്രീലങ്ക എട്ട് മത്സരങ്ങള്‍ സ്വന്തമാക്കി. ഇന്ത്യയില്‍ ലങ്കയ്ക്കെതിരെ കളിച്ച 15 മത്സരങ്ങളിലും ഹോം ടീമിനായിരുന്നു ജയം.
കാലാവസ്ഥ
ആരാധകരെ സന്തോഷിപ്പിക്കുന്ന വാര്‍ത്തയാണ് പൂനെയില്‍ നിന്ന് വരുന്നത്. മഴയ്ക്കുള്ള സാധ്യത പോലുമില്ലെന്നാണ് വിവരം. മത്സരത്തില്‍ മുഴുവന്‍ ഓവറുളും പൂര്‍ത്തിയാക്കാന്‍ സാധിക്കും. മാത്രമല്ല, പകല്‍ സമയങ്ങളില്‍ കനത്ത ചൂടാണ് പൂനെയില്‍.
കാണാനുള്ള വഴി
വൈകിട്ട് ഏഴ് മണിക്കാണ് മത്സരം. സ്റ്റാര്‍ സ്പോര്‍ട്സ് 1, സ്റ്റാര്‍ സ്പോര്‍ട്സ് 1എച്ച്ഡി എന്നീ ചാനലുകളില്‍ മത്സരം സംപ്രേഷണം ചെയ്യും. ഡിസ്നി ഹോട് സ്റ്റാറിലും മത്സരം കാണാം.
ഇന്ത്യയുടെ സാധ്യതാ ഇലവന്‍
ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, രാഹുല്‍ ത്രിപാഠി, ഹാര്‍ദിക് പാണ്ഡ്യ, ദീപക് ഹൂഡ, വാഷിംഗ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ശിവം മാവി, ഉമ്രാന്‍ മാലിക്ക്.
ശ്രീലങ്ക: പതും നിസ്സങ്ക, കുശാല്‍ മെന്‍ഡിസ്, ധനഞ്ജയ ഡി സില്‍വ, ചരിത് അസലങ്ക, ഭാനുക രജപക്സ, ദസുന്‍ ഷനക, ചാമിക കരുണാരത്നെ, വാനിന്ദു ഹസരങ്ക, മഹീഷ് തീക്ഷണ, ലാഹിരു കുമാര, കശുന്‍ രജിത.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!