Asianet News Malayalam

ഇന്ത്യന്‍ ടീമിലേക്ക് ക്ഷണം, പിന്നാലെ തീപ്പൊരി അര്‍ധ സെഞ്ചുറിയുമായി രാഹുല്‍ തെവാട്ടിയ

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയ്‌ക്കുള്ള ടീം ഇന്ത്യയെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോള്‍ തെവാട്ടിയയുടെ പേരുമുണ്ടായിരുന്നു.

Vijay Hazare Trophy 2021 Rahul Tewatia blasts 39 ball 73 against after maiden India call up
Author
Kolkata, First Published Feb 21, 2021, 3:49 PM IST
  • Facebook
  • Twitter
  • Whatsapp

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കുള്ള ക്ഷണം ആഘോഷമാക്കി ഓള്‍റൗണ്ടര്‍ രാഹുല്‍ തെവാട്ടിയ. വിജയ് ഹസാരേ ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ചണ്ഡീഗഢിനെതിരെ 39 പന്തില്‍ 73 റണ്‍സ് അടിച്ചാണ് ഹരിയാന താരം ശ്രദ്ധേയമായത്. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോള്‍ തെവാട്ടിയയുടെ പേരുമുണ്ടായിരുന്നു.

ഏഴാമനായി ക്രീസിലെത്തിയ താരം ആറ് സിക്‌സും നാല് ഫോറും സഹിതമാണ് 73 റണ്‍സെടുത്തത്. 32 പന്തില്‍ അര്‍ധ സെഞ്ചുറി കുറിച്ചപ്പോള്‍ അടുത്ത ആറ് പന്തില്‍ 22 റണ്‍സ് നേടി തൊട്ടടുത്ത ബോളില്‍ ജഗ്‌ജിത് സിംഗ് സിദ്ധുവിന് വിക്കറ്റ് നല്‍കി മടങ്ങി.  

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി പുറത്തെടുത്ത പ്രകടനമാണ് തെവാട്ടിയക്ക് ഇന്ത്യക്ക് ടീമിലേക്ക് വഴിതുറന്നത്. ഹരിയാനയില്‍ ജനിച്ച തെവാട്ടിയ 2013ലാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. ഐപിഎല്ലില്‍ 2014 സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയെങ്കിലും മൂന്ന് മത്സരങ്ങളില്‍ മാത്രമേ അവസരം ലഭിച്ചുള്ളൂ. എന്നാല്‍ യുഎഇയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ടൂര്‍ണമെന്‍റില്‍ 255 റണ്‍സും 10 വിക്കറ്റും നേടി. 

കോലിക്കൊപ്പം, ആകാംക്ഷയോടെ തെവാട്ടിയ

വിരാട് കോലിക്കൊപ്പം ഡ്രസിംഗ് റൂം പങ്കിടാന്‍ പോകുന്നതിന്റെ ആകാംക്ഷയിലാണ് തെവാട്ടിയ. 'ഇത്രയും കാലം കോലിക്കെതിരാണ് കളിച്ചത്. ഇനി കോലിക്കൊപ്പം കളിക്കാനിറങ്ങുന്നു. അദ്ദേഹത്തോടൊപ്പം ഡ്രസിംഗ് റൂം പങ്കിടുന്ന നിമിഷങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ്. ലോകത്തിലെ ഒട്ടുമിക്ക താരങ്ങളും ഐപിഎല്‍ കളിക്കാനെത്തുന്നുണ്ട്. അവര്‍ക്കെതിരെ മികവ് തെളിയിക്കാനായത് ആത്മവിശ്വാസം വര്‍ധിപ്പിച്ചു' എന്നും തെവാട്ടിയ പ്രതികരിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ സര്‍വ്വേ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios