Asianet News MalayalamAsianet News Malayalam

രാജസ്ഥാന്‍ റോയല്‍സിനെ സഞ്ജു നയിക്കും, വലിയ ബഹുമതിയെന്ന് താരം; സംഗക്കാര ടീമിനൊപ്പം ചേരും

ഇപ്പോഴത്തെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ രാജസ്ഥാന്‍ ഒഴിവാക്കിയതോടെയാണ് സഞ്ജുവിന് ടീമിനെ നയിക്കാനുള്ള അവസരം തെളിയുന്നത്.

Sanju Samson will lead Rajasthan Royals in upcoming IPL
Author
Jaipur, First Published Jan 20, 2021, 6:39 PM IST

ജയ്പൂര്‍: മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണിനെ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായി നിയമിച്ചു. വരും സീസണില്‍ രാജസ്ഥാന്‍ സഞ്ജുവാണ് നയിക്കുക.  ഇപ്പോഴത്തെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ രാജസ്ഥാന്‍ ഒഴിവാക്കിയതോടെയാണ് സഞ്ജുവിന് ടീമിനെ നയിക്കാനുള്ള അവസരം തെളിയുന്നത്. താരലേലത്തിന് മുന്നോടിയായി സ്മിത്തമായുള്ള കരാര്‍ രാജസ്ഥാന്‍ റോയല്‍സ് അവസാനിപ്പിച്ചിരുന്നു. 

ഇക്കാര്യം രാജസ്ഥാന്‍ ഔദ്യോഗികമായി പുറത്തുവിട്ടു. കൂടാതെ ശ്രീലങ്കന്‍ ഇതിഹാംസ കുമാര്‍ സംഗക്കാര ടീമിന്റെ ഡറക്റ്ററായി സ്ഥാനമേല്‍ക്കും. മുന്‍ ലങ്കന്‍ വിക്കറ്റ് കീപ്പര്‍ കൂടെയായ സംഗക്കാര വരുന്നത് സഞ്ജുവിനും ഗുണം ചെയ്യും. മലയാളി താരത്തെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ് വന്നുച്ചേര്‍ന്നിരിക്കുന്നത്. ശ്രേയസ് അയ്യറിന് ശേഷം ഒരു ഐപിഎല്‍ ടീമിനെ നയിക്കുന്ന ആദ്യമലയാളിയാണ് സഞ്ജു. ശ്രേയസ് ഡല്‍ഹി കാപിറ്റില്‍സിന്റെ ക്യാപ്റ്റനാണ്.

ടീമിനെ നയിക്കാന്‍ കഴിയുന്നത് വലിയ ബഹുമതിയായിട്ടാണ് കാണുന്നതെന്ന് സഞ്ജു പറഞ്ഞു. സഞ്ജുവിന്റെ വാക്കുകള്‍... ''രാജസ്ഥാന്‍ റോയല്‍സിനെ നയിക്കാന്‍ കഴിയുന്നത് വലിയ ബഹുമതിയായി കാണുന്നു. എന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ടീമാണ് രാജസ്ഥാന്‍. അവര്‍ക്ക് വേണ്ടി കളിക്കാന്‍ കഴിയുന്നത് ഭാഗ്യമായി കരുതുന്നു.'' സഞ്ജുവിന്റെ വാക്കുകള്‍ രാജസ്ഥാന്‍ റോയല്‍സ് തന്നെയാണ് പുറത്തുവിട്ടത്.

യുഎഇയില്‍ നടന്ന കഴിഞ്ഞ ഐപിഎല്‍ സീസണില്‍ രാജസ്ഥാനെ നയിച്ചത് സ്റ്റീവ് സ്മിത്തായിരുന്നു. ബാറ്റ്‌സ്മാനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും തിളങ്ങാന്‍ കഴിഞ്ഞ സീസണില്‍ സ്മിത്തിനായിരുന്നില്ല. കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനത്താണ് രാജസ്ഥാന്‍ ഫിനിഷ് ചെയ്തത്. 14 മത്സരങ്ങളില്‍ 311 റണ്‍സാണ് സ്മിത്ത് രാജസ്ഥാനുവേണ്ടി നേടിയത്. ഈ സാഹചര്യത്തിലാണ് രാജസ്ഥാന്‍ സ്മിത്തിനെ കൈവിട്ടത്.

ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്ലര്‍, ജോഫ്ര ആര്‍ച്ചര്‍ തുടങ്ങിയ വമ്പന്‍ താരങ്ങളുണ്ടായിട്ടും ടീമിനെ പ്ലേ ഓഫിലെത്തിക്കാന്‍ കഴിയാഞ്ഞതാണ് സ്മിത്തിന് തിരിച്ചടിയായത്. സഞ്ജു രാഹുല്‍ തിവാട്ടിയ, ബെന്‍ സ്റ്റോക്‌സ് തുടങ്ങിയ താരങ്ങളുടെ ഒറ്റയാന്‍ പ്രകടനങ്ങളുടെയും കരുത്തിലാണ് രാജസ്ഥാന്‍ പല മത്സരങ്ങളിലും ജയിച്ചു കയറിയത്.

Follow Us:
Download App:
  • android
  • ios