
മുംബൈ: ഐപിഎൽ പതിനാലാം സീസണില്‍ ഡൽഹി ക്യാപിറ്റൽസിനെ ചാമ്പ്യൻമാരാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് പുതിയ നായകൻ റിഷഭ് പന്ത്. പരിശീലകന്‍ റിക്കി പോണ്ടിംഗിന്റെ സഹായത്തോടെ കിരീടം നേടാൻ ടീം സജ്ജമാണെന്നും പന്ത് പറഞ്ഞു.
ഐപിഎൽ പതിനാലാം സീസൺ തുടങ്ങുമ്പോൾ റിഷഭ് പന്തിന് ചുമതലകൾ ഏറെയാണ്. പരിക്കേറ്റ ശ്രേയസ് അയ്യർക്ക് പകരം അപ്രതീക്ഷിതമായി ഡൽഹി ക്യാപിറ്റൽസ് നായകസ്ഥാനം ഏറ്റെടുക്കേണ്ടിവന്നത് ഇരുപത്തിമൂന്നുകാരന്‍റെ ഉത്തരവാദിത്വം കൂട്ടുന്നു. വിക്കറ്റിന് മുന്നിലും പിന്നിലും തിളങ്ങുന്നതിനൊപ്പം ഇതുവരെ സ്വന്തമാക്കാനാവാത്ത കിരീടം ഡൽഹിയിൽ എത്തിക്കുകയുമാണ് പന്തിന്റെ ലക്ഷ്യം.
'ടീം ഒറ്റ കുടുംബംപോലെ കിരീടത്തിനായി ഒരുങ്ങിക്കഴിഞ്ഞു. ഏറ്റവും മികച്ച പരിശീലകനായ റിക്കി പോണ്ടിംഗിന്റെ സാന്നിധ്യം ടീമിന്റെ ആത്മവിശ്വാസം കൂട്ടുന്നു' എന്നുമാണ് പതിനാലാം സീസണ്‍ ആരംഭിക്കുന്നതിന് മുമ്പായി റിഷഭിന്‍റെ വാക്കുകള്‍.
ക്യാപ്റ്റനായി അരങ്ങേറ്റത്തിന് ഒരുങ്ങുന്ന റിഷഭ് പന്തിന്റെ ആദ്യ എതിരാളി പ്രിയതാരം എം എസ് ധോണിയാണ്. ശനിയാഴ്‌ച മുംബൈയിലെ വാംഖഡേ സ്റ്റേഡിയത്തിലാണ് ചെന്നൈ സൂപ്പർ കിംഗ്സിനെ ഡൽഹി ക്യാപിറ്റൽസ് നേരിടുന്നത്. അതേസമയം ശ്രേയസ് അയ്യരുടെ ശസ്‌ത്രക്രിയ പൂര്‍ത്തിയായി. ശസ്‌ത്രക്രിയ വിജയകരമാണെന്നും എത്രയും വേഗം കളിക്കളത്തിലേക്ക് തിരികെ എത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ശ്രേയസ് പറഞ്ഞു.
റൺവേട്ടയിൽ കിംഗ് കോലി തന്നെ, പക്ഷേ രോഹിത്തിനെ ഒരു കാര്യത്തില്‍ വെല്ലുക വെല്ലുവിളി
കണക്കില്‍ കരുത്തല്‍ മുംബൈ; കണക്കുവീട്ടാന്‍ ബാംഗ്ലൂര്‍, കളത്തിലെ കണക്കറിയാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!