മുംബൈയും ബാംഗ്ലൂരും തമ്മിലുള്ള നേർക്കുനേർ കണക്കിൽ മുംബൈയ്‌ക്ക് വ്യക്തമായ ആധിപത്യമുണ്ട്. 

ചെന്നൈ: ഐപിഎല്‍ പതിനാലാം സീസണിന് ഇന്ന് തുടക്കമാവുകയാണ്. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ആദ്യ മത്സരം. ബാംഗ്ലൂരിനെ വിരാട് കോലിയും മുംബൈയെ രോഹിത് ശര്‍മ്മയുമാണ് നയിക്കുന്നത്.

മുംബൈയും ബാംഗ്ലൂരും തമ്മിലുള്ള നേർക്കുനേർ കണക്കിൽ മുംബൈയ്‌ക്ക് വ്യക്തമായ ആധിപത്യമുണ്ട്. ഇരുടീമും 27 മത്സരങ്ങളിൽ ഏറ്റുമുട്ടിയപ്പോള്‍ മുംബൈ പതിനേഴിലും ബാംഗ്ലൂർ പത്തിലും ജയിച്ചു. കഴിഞ്ഞ സീസണിൽ ഇരു ടീമിനും ഓരോ ജയം വീതമാണുണ്ടായിരുന്നത്. മുംബൈ അഞ്ച് വിക്കറ്റിന് ജയിച്ചപ്പോൾ സൂപ്പർ ഓവറിലായിരുന്നു ബാംഗ്ലൂരിന്റെ ജയം. 

ചെന്നൈയിലെ ചെപ്പോക്കില്‍ വൈകിട്ട് ഏഴരയ്‌ക്ക് മത്സരത്തിന് തുടക്കമാകും. പൊതുവെ കൂറ്റൻ സ്കോറുകൾ പിറക്കാത്ത ചെപ്പോക്കിൽ സ്‌പിന്നർമാരുടെ പ്രകടനം നിർണായകമാവും. കൊവിഡ് പശ്ചാത്തലത്തിൽ കാണികളെ പ്രവേശിപ്പിക്കാതെയാവും ഇത്തവണ മത്സരങ്ങൾ നടക്കുക. 

ഐപിഎല്‍ പൂരത്തിന് വൈകിട്ട് കൊടിയേറ്റം; കോലിയും രോഹിതും നേർക്കുനേർ, വിജയ തുടക്കത്തിന് മുംബൈയും ബാംഗ്ലൂരും