IPL 2022 : രാഹുല്‍-ഡികോക്ക് കൂട്ടുകെട്ട്; മുംബൈക്കെതിരെ ലഖ്‌നൗവിന് ഗംഭീര തുടക്കം

Published : Apr 16, 2022, 04:00 PM ISTUpdated : Apr 16, 2022, 04:01 PM IST
IPL 2022 : രാഹുല്‍-ഡികോക്ക് കൂട്ടുകെട്ട്; മുംബൈക്കെതിരെ ലഖ്‌നൗവിന് ഗംഭീര തുടക്കം

Synopsis

ബ്രബോണില്‍ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ ബൗളിംഗ് തെര‍ഞ്ഞെടുക്കുകയായിരുന്നു

മുംബൈ: ഐപിഎല്ലില്‍ (IPL 2022) മുംബൈ ഇന്ത്യന്‍സിനെതിരെ (Mumbai Indians) ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് (Lucknow Super Giants) മികച്ച തുടക്കം. പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ 57-1 എന്ന നിലയിലാണ് ലഖ്‌നൗ. ഓപ്പണര്‍ കെ എല്‍ രാഹുലും (KL Rahul) 27*, മൂന്നാമന്‍ മനീഷ് പാണ്ഡെയുമാണ് (Manish Pandey) 5* ക്രീസില്‍. 13 പന്തില്‍ 24 റണ്‍സെടുത്ത ക്വിന്‍റണ്‍ ഡികോക്കിനെ (Quinton de Kock) ആറാം ഓവറില്‍ ഫാബിയന്‍ അലന്‍ (Fabian Allen) പുറത്താക്കി. 

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍, ഡെവാള്‍ഡ് ബ്രവിസ്, തിലക് വര്‍മ്മ, സൂര്യകുമാര്‍ യാദവ്, കീറോണ്‍ പൊള്ളാര്‍ഡ്, ഫാബിയന്‍ അലന്‍, ജയ്‌ദേവ് ഉനാദ്‌കട്ട്, മുരുകന്‍ അശ്വിന്‍, ജസ്‌പ്രീത് ബുമ്ര, തൈമല്‍ മില്‍സ്. 

ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്: കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍), ക്വിന്‍റണ്‍ ഡികോക്ക്(വിക്കറ്റ് കീപ്പര്‍), മനീഷ് പാണ്ഡെ, ദീപക് ഹൂഡ, മാര്‍ക്കസ് സ്റ്റോയിനിസ്, ആയുഷ് ബദോനി, ജേസന്‍ ഹോള്‍ഡര്‍, ക്രുനാല്‍ പാണ്ഡ്യ, ദുഷ്‌മന്ത ചമീര, ആവേഷ് ഖാന്‍, രവി ബിഷ്‌ണോയ്. 

ബ്രബോണില്‍ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ ബൗളിംഗ് തെര‍ഞ്ഞെടുക്കുകയായിരുന്നു. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സില്‍ ഗൗതമിന് പകരം മനീഷ് പാണ്ഡെ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ മുംബൈ ഇന്ത്യന്‍സില്‍ ഫാബിയന്‍ അലന്‍ ഇടംപിടിച്ചു. സീസണിലെ ആദ്യ ജയം തേടിയാണ് മുംബൈ ഇറങ്ങുന്നത്. നേരത്തെ കളിച്ച അഞ്ച് മത്സരങ്ങളും രോഹിത്തും സംഘവും തോറ്റിരുന്നു. സീസണിൽ ആദ്യ 5 മത്സരങ്ങളും തോറ്റ മുംബൈ അവസാന സ്ഥാനത്താണ്. ലഖ്‌നൗ ആവട്ടെ മൂന്ന് ജയവുമായി അഞ്ചാം സ്ഥാനത്തും. സീസണിൽ ഒരു മത്സരം പോലും ജയിക്കാത്ത ഏക ടീമും മുംബൈയാണ്. 

IPL 2022 : അടിക്കൊരു മയമൊക്കെ വേണ്ടേ... ഫ്രിഡ്‌ജിന്‍റെ ഗ്ലാസ് തകര്‍ത്ത് റാണയുടെ സിക്‌സര്‍ - വീഡിയോ
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍
ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്