ട്വന്‍റി 20യില്‍ ഹിമാലയന്‍ റണ്‍ശേഖരം; ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ താരമായി വിരാട് കോലി, രോഹിത് ശർമ്മ പിന്നില്‍

Published : Mar 23, 2024, 10:10 AM ISTUpdated : Mar 23, 2024, 10:13 AM IST
ട്വന്‍റി 20യില്‍ ഹിമാലയന്‍ റണ്‍ശേഖരം; ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ താരമായി വിരാട് കോലി, രോഹിത് ശർമ്മ പിന്നില്‍

Synopsis

മത്സരത്തില്‍ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ഓപ്പണറായി ക്രീസിലെത്തിയ വിരാട് 20 പന്തില്‍ 21 റണ്‍സുമായി പുറത്തായി

ചെന്നൈ: ഐപിഎൽ 2024 ഉദ്ഘാടന മത്സരത്തിൽ മറ്റൊരു നാഴികക്കല്ല് പിന്നിട്ട് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ബാറ്റിംഗ് ഇതിഹാസം വിരാട് കോലി. ട്വന്‍റി 20 ക്രിക്കറ്റിൽ 12,000 റൺസ് തികയ്ക്കുന്ന ആറാമത്തെ താരമെന്ന റെക്കോർഡാണ് കോലി സ്വന്തമാക്കിയത്. ചെന്നൈയ്ക്കെതിരെ ആറ് റൺസെടുത്തപ്പോഴാണ് കോലി ഈ നേട്ടത്തിലെത്തിയത്. 14,562 റൺസ് നേടിയ ക്രിസ് ​ഗെയ്‍ലാണ് ട്വന്റി 20 യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം. ഷുഐബ് മാലിക് (13360), കീറോൺ പൊള്ളാർഡ് (12900), അലക്സാണ്ടർ ഹെയ്ൽസ് (12319), ഡേവിഡ് വാർണർ (12065) എന്നിവരാണ് കോലിക്ക് (12015) മുന്നിലുള്ള മറ്റ് താരങ്ങൾ.

മത്സരത്തില്‍ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ഓപ്പണറായി ക്രീസിലെത്തിയ വിരാട് 20 പന്തില്‍ 21 റണ്‍സുമായി പുറത്തായി. കളി ആർസിബി തോല്‍ക്കുകയും ചെയ്തു. ഐപിഎൽ പതിനേഴാം സീസണിന്‍റെ ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‍സ് ആറ് വിക്കറ്റിന് ബെംഗളൂരുവിനെ തോൽപ്പിക്കുകയായിരുന്നു. ആർസിബിയുടെ 173 റണ്‍സ് 18.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി സിഎസ്കെ മറികടന്നു. ശിവം ദുബെ (28 പന്തില്‍ 34*), രവീന്ദ്ര  ജഡേജ (17 പന്തില്‍ 25*) എന്നിവരുടെ ബാറ്റിംഗാണ് സിഎസ്കെയ്ക്ക് ജയമൊരുക്കിയത്. രചിന്‍ രവീന്ദ്ര (15 പന്തില്‍ 37), അജിങ്ക്യ രഹാനെ (19 പന്തില്‍ 27) എന്നിവരും തിളങ്ങി. 

Read more: അവന്‍ വരുന്നു, എല്ലാ കണ്ണുകളും റിഷഭ് പന്തില്‍; ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സ്- പഞ്ചാബ് കിംഗ്സ് പോരാട്ടം

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ആർസിബി മികച്ച തുടക്കത്തിന് ശേഷം നേരിട്ട കൂട്ടത്തകർച്ചയ്ക്കൊടുവില്‍ അനൂജ് റാവത്ത്- ഡികെ വെടിക്കെട്ടില്‍ മോശമല്ലാത്ത സ്കോറിലെത്തുകയായിരുന്നു. റാവത്ത് 28 പന്തില്‍ 48* ഉം, ദിനേശ് കാർത്തിക് 26 പന്തില്‍ 38* ഉം റണ്‍സുമായി പുറത്താവാതെ നിന്നു. ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലസി 23 പന്തില്‍ 35 റണ്‍സെടുത്തു. നാല് ഓവറില്‍ 29 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ മുസ്താഫിസൂർ റഹ്മാനാണ് ആർസിബിക്ക് ഭീഷണിയായത്. മുസ്താഫിസൂറാണ് കളിയിലെ മികച്ച താരം. ഐപിഎല്ലിൽ ആർസിബിക്കെതിരായ സിഎസ്കെയുടെ ആധിപത്യം തുടരുകയാണ്. ഇരുടീമും ഏറ്റുമുട്ടിയ ഇരുപത്തിരണ്ടാമത്തെ മത്സരം ആയിരുന്നു ഇന്നലത്തേത്. 21 കളിയിലും ചെന്നൈക്കായിരുന്നു ജയം. ആ‍ർസിബി പത്ത് മത്സരങ്ങളിലാണ് ജയിച്ചത്. ഒരു മത്സരം ഉപേക്ഷിച്ചു.

Read more: കമ്മിന്‍സ്, സ്റ്റാർക്ക്, ആരുടെ കോടി വസൂലാകും; കെകെആർ- സണ്‍റൈസേഴ്സ് വെടിക്കെട്ട് ഇന്ന്, ടീമുകള്‍ക്ക് തലവേദന

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ശുഭ്മാന്‍ ഗില്ലിന് പരിക്ക്, അവസാന രണ്ട് ടി20 മത്സരങ്ങള്‍ നഷ്ടമാകും; സഞ്ജു സാംസണ്‍ ഓപ്പണറായേക്കും
ടി20 റാങ്കിംഗ്: സഞ്ജുവിനും ഗില്ലിനും സൂര്യക്കും സ്ഥാന നഷ്ടം, ബുമ്രയുടെ റെക്കോര്‍ഡ് തകര്‍ത്ത് വരുണ്‍ ചക്രവര്‍ത്തി