മുംബൈക്കെതിരെ ടോസിലെ വിജയം ഡല്‍ഹിക്ക്, മൂന്ന് മാറ്റങ്ങളോടെ മുംബൈ ഇറങ്ങുന്നു; സൂര്യകുാര്‍ യാദവ് ടീമില്‍

Published : Apr 07, 2024, 03:18 PM ISTUpdated : Apr 07, 2024, 03:19 PM IST
മുംബൈക്കെതിരെ ടോസിലെ വിജയം ഡല്‍ഹിക്ക്, മൂന്ന് മാറ്റങ്ങളോടെ മുംബൈ ഇറങ്ങുന്നു; സൂര്യകുാര്‍ യാദവ് ടീമില്‍

Synopsis

ഐപിഎല്‍ സീസണിലെ ആദ്യ മൂന്ന് കളികളും തോറ്റ മുംബൈക്ക് ഇനിയൊരു തോല്‍വി ചിന്തിക്കാന്‍ പോലുമാകില്ല. മറുവശത്ത് ഡല്‍ഹിയുടെ അവസ്ഥയും വ്യത്യസ്തമല്ല.

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ പോരാട്ടത്തില്‍ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. പരിക്കിന്‍റെ നീണ്ട ഇടവേളക്കുശേഷം സൂപ്പര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ് മുംബൈ ടീമില്‍ തിരിച്ചെത്തി. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ പരിക്കേറ്റ സൂര്യ ശസ്ത്രക്രിയക്ക് ശേഷം ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ കായികക്ഷമത വീണ്ടെടുക്കാനുള്ള പരിശ്രമത്തിലായിരുന്നു.
 
സൂര്യകുമാര്‍ തിരിച്ചെത്തിയപ്പോള്‍ ആദ്യ മൂന്ന് കളികളിലും മൂന്നാം നമ്പറില്‍ കളിച്ച നമന്‍ ധിര്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി. മഫാകക്ക് പകരം റൊമാരിയോ ഷെപ്പേര്‍ഡും ഡെവാള്‍ഡ് ബ്രെവിസിന് പകരം മുഹമ്മദ് നബിയും പ്ലേയിംഗ് ഇലവനിലെത്തി. കഴിഞ്ഞ മത്സരങ്ങളിലേത് പോലെ ഇന്ന് ടോസിടാൻ എത്തിയ ഹാര്‍ദ്ദിക്കിന് ആരാധകരുടെ കൂവലുണ്ടായില്ലെന്നതും ശ്രദ്ധേയമായി. ഡല്‍ഹിയുടെ പ്ലേയിംഗ് ഇലവനിലും ഒരു മാറ്റമുണ്ട്. ജെയ് റിച്ചാര്‍ഡ്സണ്‍ ഇന്ന് അരങ്ങേറ്റം കുറിക്കുമ്പോള്‍ മിച്ചല്‍ മാര്‍ഷ് പ്ലേയിംഗ് ഇലവനിലില്ല.

ലോകകപ്പിന് മുമ്പെ തോക്കെടുത്തും, കല്ല് ചുമന്ന് മല കയറിയും പാക് ടീമിന്‍റെ സൈനിക പരിശീലനം, അന്തംവിട്ട് ആരാധകർ

ഐപിഎല്‍ സീസണിലെ ആദ്യ മൂന്ന് കളികളും തോറ്റ മുംബൈക്ക് ഇനിയൊരു തോല്‍വി ചിന്തിക്കാന്‍ പോലുമാകില്ല. മറുവശത്ത് ഡല്‍ഹിയുടെ അവസ്ഥയും വ്യത്യസ്തമല്ല. നാലു കളികളില്‍ ഒരു ജയം മാത്രമാണ് റിഷഭ് പന്തിനും സംഘത്തിനുമുള്ളത്. പോയന്‍റ് ടേബിളില്‍ മുംബൈ പത്താമതും ഡല്‍ഹി ഒമ്പതാമതുമാണ്. റിഷഭ് പന്ത് ഫോമിലായെങ്കിലും മിച്ചല്‍ മാര്‍ഷ് അടക്കമുള്ള താരങ്ങള്‍ ഫോമിലാവാത്തത് ഡല്‍ഹിക്ക് തിരിച്ചടിയാണ്. പരിക്ക് മൂലമാണ് മിച്ചല്‍ മാര്‍ഷിനെ ഇന്ന് പുറത്തിരുത്തിയത്.

പിഎസ്എല്ലില്‍ മിന്നി, പിന്നാലെ പാക് ടീമിനൊപ്പം പരിശീലനം; യുഎഇ താരം ഉസ്മാൻ ഖാന് അഞ്ച് വര്‍ഷ വിലക്ക്

മുംബൈ ഇന്ത്യൻസ് (പ്ലേയിംഗ് ഇലവൻ): രോഹിത് ശർമ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ(ക്യാപ്റ്റൻ), ടിം ഡേവിഡ്, മുഹമ്മദ് നബി, റൊമാരിയോ ഷെപ്പേർഡ്, പിയൂഷ് ചൗള, ജെറാൾഡ് കോട്സി, ജസ്പ്രീത് ബുമ്ര.

ഡൽഹി ക്യാപിറ്റൽസ് (പ്ലേയിംഗ് ഇലവൻ): ഡേവിഡ് വാർണർ, പൃഥ്വി ഷാ, അഭിഷേക് പോറൽ, റിഷഭ് പന്ത്, ട്രൈസ്റ്റൻ സ്റ്റബ്‌സ്, അക്സർ പട്ടേൽ, ലളിത് യാദവ്, ജെയ് റിച്ചാർഡ്‌സൺ, ആൻറിച്ച് നോര്‍ക്യ, ഇഷാന്ത് ശർമ, ഖലീൽ അഹമ്മദ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20 റാങ്കിംഗ്: സഞ്ജുവിനും ഗില്ലിനും സൂര്യക്കും സ്ഥാന നഷ്ടം, ബുമ്രയുടെ റെക്കോര്‍ഡ് തകര്‍ത്ത് വരുണ്‍ ചക്രവര്‍ത്തി
'അവന് ഇനി ഒന്നും നഷ്ടപ്പെടാനില്ല, കിട്ടുന്നതെല്ലാം ബോണസ്', ശുഭ്മാൻ ഗില്ലിനെക്കുറിച്ച് മുന്‍ ചീഫ് സെലക്ടര്‍