പാക് താരം ഫഖര്‍ സമനാണ് സൈനികര്‍ക്കൊപ്പം നിന്ന് വെടിവെക്കാന്‍ പഠിക്കുന്നത്. പാക് താരങ്ങള്‍ പറക്കല്ലുകള്‍ തലക്കു മുകളില്‍ പിടിച്ച് മലകയറുന്നതാണ് മറ്റൊരു വീഡിയോ
കറാച്ചി: ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സര ടി20 പരമ്പരക്ക് തയാറെടുക്കുന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ സൈനിക പരിശീലനം കണ്ട് അന്തംവിട്ട് ആരാധകര്‍. പാക് ടീം അംഗങ്ങള്‍ സൈനികര്‍ക്കൊപ്പം തോക്കെടുത്ത് ഉന്നം പിടിക്കുന്നതും കല്ല് ചമുന്ന് മല കയറുന്നതും ഒരു കളിക്കാരന്‍ മറ്റൊരു കളിക്കാരനെ ചുമലിലേറ്റി ഓടുന്നതുമെല്ലാം സമൂഹമാധ്യങ്ങളിലൂടെ പുറത്തുവന്ന ദൃശ്യങ്ങളിലും ചിത്രങ്ങളിലുമുണ്ട്.
പാക് താരം ഫഖര്‍ സമനാണ് സൈനികര്‍ക്കൊപ്പം നിന്ന് വെടിവെക്കാന്‍ പഠിക്കുന്നത്. പാക് താരങ്ങള്‍ പറക്കല്ലുകള്‍ തലക്കു മുകളില്‍ പിടിച്ച് മലകയറുന്നതാണ് മറ്റൊരു വീഡിയോ. പാക് പേസറായ നസീം ഷാ അടക്കമുളള താരങ്ങള്‍ ഈ വിഡിയോയിലുണ്ട്. കാകുളിലെ ആര്‍മി സ്കൂള്‍ ഓഫ് ഫിസിക്കല്‍ ട്രെയിനിങ്ങിലാണ് പാക് ടീം ശാരീരിക്ഷമത നിലനിര്‍ത്താനായി കഠിന പരിശീലനത്തിലേര്‍പ്പെട്ടിരിക്കുന്നത്.
പിഎസ്എല്ലില്‍ മിന്നി, പിന്നാലെ പാക് ടീമിനൊപ്പം പരിശീലനം; യുഎഇ താരം ഉസ്മാൻ ഖാന് അഞ്ച് വര്‍ഷ വിലക്ക്
പാക് ക്രിക്കറ്റ് ബോര്‍ഡ് പുറത്തുവിട്ട ഒരു വീഡിയോയില്‍ പാക് താരം ഷദാബ് ഖാനോട് പരിശീലനം ആസ്വദിക്കുന്നുണ്ടോ എന്ന ചോദ്യത്തില്‍ ഇല്ലെന്നാണ് താരം മറുപടി നല്‍കുന്നത്. പാക് ക്രിക്കറ്റ് താരങ്ങള്‍ പരിശീലനത്തിന് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയ പാക് സൈന്യത്തിന് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്‌വി പിന്നീട് വാര്‍ത്താക്കുറിപ്പിലൂടെ നന്ദി പറയുകയും ചെയ്തു.
ജൂണില്‍ അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായാണ് കഠിന മുറകളുള്ള കായികക്ഷമതാ ക്യാംപ് പാക് ക്രിക്കറ്റ് ബോര്‍ഡ് സംഘടിപ്പിച്ചത്. ലോകകപ്പിന് മുമ്പ് ഏപ്രില്‍ 18 മുതലാണ് പാകിസ്ഥാന്‍ അഞ്ച് മത്സര ടി20 പരമ്പരയില്‍ ന്യൂസിലന്‍ഡിനെ നേരിടുന്നത്.ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും ഒരു ഗ്രൂപ്പിലാണ്.ജൂണ്‍ ഒമ്പതിനാണ് ലോകകപ്പിലെ ഇന്ത്യ-പാക് മത്സരം.
