കേരളത്തിന്‍റെ ആദ്യ ഐപിഎല്‍ ഇതിഹാസം, സഞ്ജു സാംസണ്‍ 4000 റണ്‍സ് ക്ലബില്‍; കോലിയെയും രോഹിത്തിനെയും പിന്തള്ളി!

Published : Apr 06, 2024, 10:48 PM ISTUpdated : Apr 06, 2024, 10:53 PM IST
കേരളത്തിന്‍റെ ആദ്യ ഐപിഎല്‍ ഇതിഹാസം, സഞ്ജു സാംസണ്‍ 4000 റണ്‍സ് ക്ലബില്‍; കോലിയെയും രോഹിത്തിനെയും പിന്തള്ളി!

Synopsis

മലയാളി പൊളിയല്ലേ... കണക്ക് ബുക്കില്‍ വിരാട് കോലി, രോഹിത് ശർമ്മ എന്നിവരുടെ റെക്കോർഡ് തകർത്ത് സഞ്ജു സാംസണ്‍!

ജയ്പൂ‍‍ർ: കേരളത്തിന്‍റെ ആദ്യ ഐപിഎല്‍ ഇതിഹാസം, ഇനിയാ ബഹുമതി രാജസ്ഥാന്‍ റോയല്‍സിന്‍റെ ക്യാപ്റ്റനും മലയാളിയുമായ സഞ്ജു സാംസണിന് പതിച്ചുനല്‍കാം. ഇന്ത്യന്‍ പ്രീമിയർ ലീഗില്‍ 4000 റണ്‍സ് പിന്നിട്ട എലൈറ്റ് ബാറ്റർമാരുടെ പട്ടികയില്‍ മലയാളികളുടെ സ്വന്തം സഞ്ജു സാംസണ്‍ ഇടംപിടിച്ചു. ഐപിഎല്‍ 2024ല്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് എതിരായ മത്സരത്തില്‍ തന്‍റെ ആദ്യ ബൗണ്ടറി നേടിയതോടെയാണ് സഞ്ജു ലോകത്തെ ഏറ്റവും മികച്ച ടി20 ലീഗിലെ നാലായിരം റണ്‍സ് ക്ലബില്‍ എത്തിയത്. റോയല്‍സ് ഇന്നിംഗ്സിലെ രണ്ടാം ഓവറിലെ അവസാന പന്തില്‍ യഷ് ദയാലിനെതിരെ സ്ക്വയറിലൂടെ ഫോർ നേടിയായിരുന്നു സഞ്ജു നാഴികക്കല്ലിലേക്ക് കുതിച്ചത്. 

ഐപിഎല്ലില്‍ നാളിതുവരെ 16 താരങ്ങളാണ് നാലായിരത്തിലേറെ റണ്‍സ് നേടിയിട്ടുള്ളത്. എന്നാല്‍ മൂന്നേ മൂന്ന് പേർക്ക് മാത്രമേ സഞ്ജു സാംസണിനേക്കാള്‍ സ്ട്രൈക്ക് റേറ്റുള്ളൂ എന്നതാണ് ഏറ്റവും ശ്രദ്ധേയം. 137.23 പ്രഹരശേഷിയിലാണ് സഞ്ജു 4000 റണ്‍സ് തികച്ചത്. അതേസമയം ഇതിഹാസ താരങ്ങളായ എ ബി ഡിവില്ലിയേഴ്സ് (151.68), ക്രിസ് ഗെയ്‍ല്‍ (148.96), ഡേവിഡ് വാർണർ (140) എന്നിങ്ങനെയാണ് സഞ്ജുവിന് മുന്നിലുള്ള മൂവരുടെയും സ്ട്രൈക്ക് റേറ്റ്. പ്രഹരശേഷിയില്‍ രോഹിത് ശർമ്മയും വിരാട് കോലിയും അടക്കമുള്ള ജീനിയസുകള്‍ക്ക് മുകളിലാണ് എന്നത് ട്വന്‍റി 20 ഫോർമാറ്റില്‍ നടക്കുന്ന ഐപിഎല്ലില്‍ സഞ്ജു സാംസണിന്‍റെ കണക്കിലെ തൂക്കം എത്രത്തോളം വലുതാണെന്ന് വ്യക്തമാക്കുന്നു. 

Read more: രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജുവിന്‍റെ രാജതന്ത്രം; ഇംപാക്ട് പ്ലെയർ നിയമം ഏറ്റവും ബുദ്ധിപൂർവം ഉപയോഗിക്കുന്ന ടീം

ഇന്ത്യന്‍ പ്രീമിയർ ലീഗില്‍ ഇതുവരെ 152 ഇന്നിംഗ്സുകളില്‍ 29.77 ശരാശരിയിലും 137.31 സ്ട്രൈക്ക് റേറ്റിലും 4066 റണ്‍സ് സഞ്ജു സാംസണ്‍ നേടിക്കഴിഞ്ഞു. മൂന്ന് സെഞ്ചുറികളും 22 ഫിഫ്റ്റികളും മലയാളി താരത്തിന്‍റെ പേരിലുണ്ട്. 29.90 ആണ് ബാറ്റിംഗ് ശരാശരി എങ്കില്‍ 137.74 സ്ട്രൈക്ക് റേറ്റുണ്ട്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് എതിരായ മത്സരത്തില്‍ സഞ്ജു 42 പന്തില്‍ എട്ട് ഫോറും രണ്ട് സിക്സറും സഹിതം 69 റണ്‍സെടുത്ത് രണ്ടാമനായി മടങ്ങി. 

Read more: 'ദി മാന്‍, ദി മിത്ത്, ദി ലെജന്‍ഡ്'; എട്ടാം ഐപിഎല്‍ സെഞ്ചുറിയില്‍ കിംഗ് കോലിക്ക് പ്രശംസാപ്രവാഹം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മൂടൽ മഞ്ഞ് ചതിച്ചു, സഞ്ജുവിനെ നിർഭാഗ്യം പിന്തുടരുന്നു, ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചു
ശുഭ്മാന്‍ ഗില്ലിന് പരിക്ക്, അവസാന രണ്ട് ടി20 മത്സരങ്ങള്‍ നഷ്ടമാകും; സഞ്ജു സാംസണ്‍ ഓപ്പണറായേക്കും