കന്നികിരീടം മാത്രമല്ല, പഞ്ചാബിനെയും ആര്‍സിബിയെയും കാത്തിരിക്കുന്നത് കൈനിറയെ പണവും, ഐപിഎൽ സമ്മാനത്തുക ഇങ്ങനെ

Published : Jun 03, 2025, 04:49 PM IST
കന്നികിരീടം മാത്രമല്ല, പഞ്ചാബിനെയും ആര്‍സിബിയെയും കാത്തിരിക്കുന്നത് കൈനിറയെ പണവും, ഐപിഎൽ സമ്മാനത്തുക ഇങ്ങനെ

Synopsis

തുടര്‍ച്ചയായി രണ്ട് സീസണുകളില്‍ രണ്ട് വ്യത്യസ്ത ടീമുകളെ ചാമ്പ്യൻമാരാക്കുന്ന ആദ്യ ക്യാപ്റ്റനെന്ന റെക്കോര്‍ഡു കൂടി ലക്ഷ്യമിട്ടാണ് പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യര്‍ ഇന്ന് കിരീടപ്പോരിന് ഇറങ്ങുന്നതെങ്കില്‍ വിരാട് കോലിക്കൊരു ഐപിഎല്‍ കിരീടത്തിലൂടെ കരിയറിന് പൂര്‍ണത നല്‍കാനാണ് ആര്‍സിബിയുടെ ശ്രമം.  

അഹമ്മദാബാദ്: ഐപിഎൽ കിരീടം ആര്‍ക്കെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ഫൈനലില്‍ ഏറ്റുമുട്ടുന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവോ പഞ്ചാബ് കിംഗ്സോ ആര് കിരീടം നേടിയാലും ഇത്തവണ ഐപിഎല്ലില്‍ പുതിയൊരു ചാമ്പ്യൻമാരെ കാണാനാകും. നീണ്ട 17 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ആര്‍സിബിയും പഞ്ചാബും ആദ്യ കിരീടത്തിന് കൈയകലെ നില്‍ക്കുന്നത്. ഇത്തവണ ഐപിഎല്ലില്‍ കിരീടം നേടുന്നവരെ കാത്തിരിക്കുന്നത് കന്നിക്കിരീടം മാത്രമല്ല, കൈനിറയെ പണവുമാണ്. 

2008ല്‍ ആരംഭിച്ച ഐപിഎല്ലില്‍ 2013വരെ കിരീടം നേടിയ ടീമുകള്‍ തന്നൊയായിരുന്നു മാറി മാറി കിരീടം നേടിയത്. 2013ല്‍ മുംബൈ ഇന്ത്യൻസ് ആ പതിവ് തെറ്റിച്ച് ആദ്യ കിരീടം നേടി. പിന്നീട് 2016വരെ വീണ്ടും കീരീട തുടര്‍ച്ചകളായിരുന്നു ഐപിഎല്ലിലുണ്ടായത്. 2016ല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് കിരീടം നേടുന്നതുവരെ. പിന്നീട് പുതിയൊരു ചാമ്പ്യനെ കണ്ടെത്താന്‍ 2022ല്‍ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ കിരീടധാരണം വരെ കാത്തിരിക്കേണ്ടിവന്നു. ഇത്തവണ ആര് കിരീടം നേടിയാലും അത് ആദ്യത്തേതാകും. 2009ലും 2011ലും 2016ലും ആര്‍സിബി കിരീടത്തിനരികെ വീണപ്പോൾ 2014ല്‍ പഞ്ചാബിനും കിരീടപ്പോരില്‍ അടിതെറ്റി.

തുടര്‍ച്ചയായി രണ്ട് സീസണുകളില്‍ രണ്ട് വ്യത്യസ്ത ടീമുകളെ ചാമ്പ്യൻമാരാക്കുന്ന ആദ്യ ക്യാപ്റ്റനെന്ന റെക്കോര്‍ഡു കൂടി ലക്ഷ്യമിട്ടാണ് പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യര്‍ ഇന്ന് കിരീടപ്പോരിന് ഇറങ്ങുന്നതെങ്കില്‍ വിരാട് കോലിക്കൊരു ഐപിഎല്‍ കിരീടത്തിലൂടെ കരിയറിന് പൂര്‍ണത നല്‍കാനാണ് ആര്‍സിബിയുടെ ശ്രമം.

കിരീടം നേടുന്നവര്‍ക്ക് സമ്മാനത്തുകയായി എത്ര കിട്ടും

ഐപിഎല്ലില്‍ ഇത്തവണ കിരീടം നേടുന്ന ടീമിന് 20 കോടി രൂപയാണ് ബിസിസിഐ സമ്മാനത്തുകയായി നല്‍കുന്നത്. രണ്ടാം സ്ഥാനക്കാര്‍ക്ക് 13 കോടി രൂപയും സമ്മാനത്തുകയായി ലഭിക്കും. കഴിഞ്ഞ സീസണിലും ഇതേ തുക തന്നെയായിരുന്നു ജേതാക്കള്‍ക്കും രണ്ടാം സ്ഥാനക്കാര്‍ക്കും നല്‍കിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'ഫിനിഷർ' വേണ്ട! റിങ്കുവിനോടും അനീതിയോ; എന്തുകൊണ്ട് ടീമില്‍ നിന്നും ഒഴിവാക്കി?
മുഷ്താഖ് അലി ടി20: നിര്‍ണായക മത്സരത്തില്‍ ആന്ധ്രയ്‌ക്കെതിരെ കേരളത്തിന് ടോസ് നഷ്ടം