ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ആറ് വിക്കറ്റ് ജയം. ദില്ലി, അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ 163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബി 18.3 മൂന്ന് ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 47 പന്തില്‍ 73 റണ്‍സുമായി പുറത്താവാതെ നിന്ന ക്രുനാല്‍ പാണ്ഡ്യയാണ് ആര്‍സിബിയെ വിജയത്തിലേക്ക് നയിച്ചത്.

12:00 AM (IST) Apr 28
തകര്‍ച്ചയോടെയായിരുന്നു ആര്‍സിബിയുടെ തുടക്കം. പവര്‍പ്ലേയില്‍ 35-3 എന്ന സ്‌കോര്‍ മാത്രമേ നേടിയുള്ളൂ.
10:09 PM (IST) Apr 27
ഡല്‍ഹി ക്യാപിറ്റല്‍സിനായി പവര്‍പ്ലേയ്ക്കിടെ രണ്ട് വിക്കറ്റ് വീഴ്ത്തി ഡല്‍ഹി ക്യാപ്റ്റനും സ്‌പിന്നറുമായ അക്സര്‍ പട്ടേല്‍
10:04 PM (IST) Apr 27
ആര്‍സിബി പേസാക്രമണത്തില്‍ വിറച്ച് 20 ഓവറിനിടെ ഡല്‍ഹി ക്യാപിറ്റല്‍സ് എട്ട് വിക്കറ്റിന് 162 റണ്‍സ് മാത്രമാണ് നേടിയത്
09:30 PM (IST) Apr 27
അഭിഷേക് പോറല്‍ (28), കരുണ്‍ നായര്‍ (4) എന്നിവരുടെ വിക്കറ്റുകള്‍ ഡല്‍ഹിക്ക് തുടക്കത്തില്‍ തന്നെ നഷ്ടമായി.
08:14 PM (IST) Apr 27
അഭിഷേക് പോറല്‍ (28), കരുണ്‍ നായര്‍ (4) എന്നിവരുടെ വിക്കറ്റുകളാണ് ഡല്‍ഹിക്ക് നഷ്ടമായത്. ഫാഫ് ഡു പ്ലെസിസ്, കെ എല്‍ രാഹുല്‍ എന്നിവര്‍ ക്രീസിലുണ്ട്.
07:16 PM (IST) Apr 27
ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്തു.
07:03 PM (IST) Apr 27
ഡല്‍ഹി ക്യാപിറ്റല്‍സ്- റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ടോസ് വിശേഷങ്ങള്‍
06:46 PM (IST) Apr 27
ഡല്‍ഹി ക്യാപിറ്റല്‍സ് രണ്ടാമതും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു മൂന്നാമതും നില്‍ക്കുന്നു