കുട്ടികളുടെ സുരക്ഷിതത്വത്തിന് ഇനി 'കെസിഎ' കാവൽ; കൈകോർത്ത് കേരള ക്രിക്കറ്റ് അസോസിയേഷനും 'ദിൽ സെ'യും

Published : May 20, 2026, 07:14 PM IST
KCA Child Protcetion

Synopsis

​സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള 12 മുതൽ 19 വയസ്സുവരെയുള്ള ജൂനിയർ ക്രിക്കറ്റ് താരങ്ങളെ ലക്ഷ്യമിട്ടാണ് ഈ വിപുലമായ സുരക്ഷാ പദ്ധതി നടപ്പിലാക്കുന്നത്.

തിരുവനന്തപുരം: കളിമൈതാനങ്ങളിൽ നാളെയുടെ കായികപ്രതിഭകൾക്ക് പൂർണ സുരക്ഷയും മികച്ച മാനസികാരോഗ്യവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേരള ക്രിക്കറ്റ് അസോസിയേഷനും (കെ.സി.എ) പ്രമുഖ സാമൂഹിക സന്നദ്ധ സംഘടനയായ 'ദിൽ സെ'യും (Dil se) സംയുക്തമായി സംഘടിപ്പിക്കുന്ന ബോധവത്കരണ ക്ലാസുകൾക്ക് തുടക്കമായി. കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുക, ചൂഷണങ്ങൾക്കെതിരെ ഭയമില്ലാതെ പ്രതികരിക്കാൻ അവരെ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംസ്ഥാനത്തെ 14 ജില്ലകളിലായി ക്ലാസുകൾ നടത്തുന്നത്. ആദ്യഘട്ടം കാസർകോട്, എറണാകുളം, കോട്ടയം എന്നീ ജില്ലകളിൽ വിജയകരമായി പൂർത്തിയാക്കി. വരും ദിവസങ്ങളിൽ മറ്റു ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളിൽ ബോധവത്കരണ ക്ലാസുകൾ പൂർത്തിയാക്കാനാണ് അസോസിയേഷൻ ലക്ഷ്യമിടുന്നത്.

​സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള 12 മുതൽ 19 വയസ്സുവരെയുള്ള ജൂനിയർ ക്രിക്കറ്റ് താരങ്ങളെ ലക്ഷ്യമിട്ടാണ് ഈ വിപുലമായ സുരക്ഷാ പദ്ധതി നടപ്പിലാക്കുന്നത്. 'ദിൽ സെ' മാനേജിംഗ് ട്രസ്റ്റി ക്രിസ്റ്റൽ ഹാർട്ട് സിംഗിന്റെ നേതൃത്വത്തിലാണ് കുട്ടികൾക്കായുള്ള പ്രത്യേക പരിശീലന സെഷനുകൾ പുരോഗമിക്കുന്നത്. വളർന്നുവരുന്ന പുതിയ തലമുറയെ ശാരീരികമായും മാനസികമായും ശാക്തീകരിക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് ഈ ക്യാമ്പുകളിലൂടെ കെ.സി.എ ഏറ്റെടുത്തിരിക്കുന്നത്.

​കുട്ടികളിൽ ആത്മവിശ്വാസവും പ്രതിരോധശേഷിയും വളർത്തിയെടുക്കാൻ ഉതകുന്ന രീതിയിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. മോശം സ്പർശനങ്ങളെയും പീഡനശ്രമങ്ങളെയും എങ്ങനെ തിരിച്ചറിയാമെന്നും അത്തരം സാഹചര്യങ്ങളെ ധീരമായി എങ്ങനെ നേരിടാമെന്നും കുട്ടികൾക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന ലളിതമായ ഭാഷയിലാണ് വിദഗ്ദ്ധർ വിശദീകരിക്കുന്നത്. ഇതിനുപുറമെ, കായികരംഗത്ത് മത്സരങ്ങളുടെ ഭാഗമായി താരങ്ങൾ നേരിടേണ്ടി വരുന്ന കടുത്ത മാനസിക സമ്മർദ്ദങ്ങളെ അതിജീവിക്കാനുള്ള പ്രത്യേക കൗൺസിലിംഗും ഈ ക്യാമ്പിന്റെ ഭാഗമായി നൽകുന്നുണ്ട്. കുട്ടികൾക്ക് ഭയരഹിതവും പൂർണ്ണമായും സുരക്ഷിതവുമായ ഒരു കായിക അന്തരീക്ഷം സൃഷ്ടിക്കാൻ അസോസിയേഷൻ പ്രതിജ്ഞാബദ്ധമാണെന്ന് കെ.സി.എ ഭാരവാഹികൾ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പാകിസ്ഥാൻ തോറ്റപ്പോൾ പണി കിട്ടിയത് ഇന്ത്യക്ക്, ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ ഇന്ത്യയെ മറികടന്ന് ബംഗ്ലാദേശ്
'50 അടിച്ചല്ലോ, ഇനി അഭിനയം തുടങ്ങും, പ്രിയദര്‍ശന്‍ സിനിമാ ഡയലോഗുകളുമായി മുഹമ്മദ് റിസ്‌വാനെ ട്രോളി ബംഗ്ലാദേശ് താരങ്ങള്‍