ജീവന്‍മരണപ്പോരിന് മുമ്പ് ചെന്നൈക്ക് കനത്ത തിരിച്ചടി; അവസാന ഹോം മാച്ചിന് മുമ്പ് ധോണിക്ക് വീണ്ടും പരിക്ക്, ഹൈദരാബാദിനെതിരെ കളിക്കില്ല

Published : May 18, 2026, 05:52 PM IST
MS Dhoni

Synopsis

ഈ സീസൺ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് തുടയിലെ പേശികള്‍ക്ക് പരിക്കേറ്റതിനെ തുടർന്ന് ധോണിക്ക് ആദ്യ രണ്ടാഴ്ചത്തെ മത്സരങ്ങൾ പൂർണ്ണമായും നഷ്ടമായിരുന്നു.

ചെന്നൈ: ഐപിഎല്ലിൽ പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ന് നിർണായക മത്സരത്തിനിറങ്ങുമ്പോൾ ആരാധകരെ നിരാശരാക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്.സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ ഇന്നത്തെ മത്സരത്തിൽ മുൻ നായകൻ എം.എസ്. ധോണി കളിക്കില്ലെന്നാണ് സൂചന. പരിശീലനത്തിനിടെ കൈവിരലിന് പരിക്കേറ്റതാണ് താരത്തിന് വിനയായതെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

ലക്നൗ സൂപ്പർ ജയന്‍റ്സിനെതിരായ കഴിഞ്ഞ മത്സരത്തിന് തൊട്ടുമുമ്പാണ് ധോണിക്ക് വീണ്ടും പരിക്കേറ്റത്. ടീമിനൊപ്പം ലക്നൗവിലേക്ക് യാത്ര തിരിക്കാൻ ധോണി ആദ്യം പദ്ധതിയിട്ടിരുന്നെങ്കിലും പരിക്കിനെ തുടർന്ന് ചെന്നൈയിൽ തന്നെ തുടരുകയായിരുന്നു. ഈ സീസൺ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് തുടയിലെ പേശികള്‍ക്ക് പരിക്കേറ്റതിനെ തുടർന്ന് ധോണിക്ക് ആദ്യ രണ്ടാഴ്ചത്തെ മത്സരങ്ങൾ പൂർണ്ണമായും നഷ്ടമായിരുന്നു. പരിക്കിൽ നിന്നുള്ള മോചനം വൈകിയതും, മികച്ച ഫോമിലുള്ള ചെന്നൈ ടീമിന്‍റെ വിന്നിംഗ് കോമ്പിനേഷൻ മാറ്റേണ്ടതില്ലെന്ന ധോണിയുടെ തീരുമാനവും തിരിച്ചുവരവ് നീട്ടിക്കൊണ്ടുപോയി.

ചെപ്പോക്കിൽ ചെന്നൈയുടെ ഈ സീസണിലെ അവസാന ഹോം മത്സരമായ ഇന്ന് ധോണി ആദ്യ ഇലവനിൽ തിരിച്ചെത്തുമെന്ന വലിയ പ്രതീക്ഷയിലായിരുന്നു ആരാധകർ. ഇന്നലെ നടന്ന പരിശീലന സെഷനിൽ താരം പങ്കെടുത്തിരുന്നെങ്കിലും, മത്സരത്തിനിറങ്ങാൻ താൻ 100% ഫിറ്റല്ലെന്ന് ധോണി തന്നെ തീരുമാനിക്കുകയായിരുന്നു. ഇംപാക്ട് പ്ലെയറായും ധോണി ഇന്ന് കളിക്കില്ലെന്നാണ് വിവരം.

താരം മത്സരത്തിൽ കളിക്കില്ലെങ്കിലും ഇന്ന് ചെപ്പോക്കിലെ എം.എ ചിദംബരം സ്റ്റേഡിയത്തിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മത്സരശേഷം ആരാധകർക്കായി ചെന്നൈ ടീം നടത്തുന്ന പരമ്പരാഗത നന്ദി പ്രകടനത്തിൽ (Lap of honour) ധോണി പങ്കാളിയാകും. തന്‍റെ കരിയറിലെ അവസാന ടി20 മത്സരം ചെന്നൈയിലായിരിക്കുമെന്ന് ധോണി നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ, സ്റ്റേഡിയത്തിൽ ധോണിയുടെ സാന്നിധ്യം വികാരനിർഭരമായ നിമിഷങ്ങൾക്ക് വഴിവെക്കുമെന്നാണ് കരുതുന്നത്.

നിലവിൽ ടൂർണമെന്‍റിൽ അഞ്ചാം സ്ഥാനത്താണ് ചെന്നൈ സൂപ്പർ കിംഗ്സ്. പ്ലേ ഓഫ് ഉറപ്പാക്കാൻ ചെന്നൈക്ക് ഇനി വരുന്ന മത്സരങ്ങൾ നിർണായകമാണ്. 12 മത്സരങ്ങളിൽ നിന്ന് 12 പോയിന്‍റുള്ള ചെന്നൈക്ക് ഇനിയുള്ള രണ്ട് മത്സരങ്ങളം ജയിക്കേണ്ടത് അനിവാര്യമാണ്. ഇന്ന് ഹൈദരാബാദിനെതിരെയും, പിന്നീട് ഗുജറാത്ത് ടൈറ്റൻസിനെതിരെയുമുള്ള ശേഷിക്കുന്ന 2 മത്സരങ്ങളും ജയിച്ചാൽ ചെന്നൈക്ക് ആദ്യ നാലിൽ ഇടം പിടിക്കാം.ഇതിൽ ഒരു മത്സരം തോറ്റാൽ പോലും പ്ലേ ഓഫ് സാധ്യത മങ്ങും. മറ്റ് ടീമുകളുടെ റൺറേറ്റിനെയും മത്സരഫലങ്ങളെയും ആശ്രയിച്ച് മാത്രമായിരിക്കും ചെന്നൈയുടെ സാധ്യത.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബിസിസിഐയെ വിവരാവകാശ പരിധിയിൽ ഉൾപ്പെടുത്തനാവില്ല, നിർണായക വിധിയുമായി ഇൻഫർമേഷൻ കമ്മീഷൻ
ഐപിഎല്‍ 2026: രണ്ടാം പകുതിയില്‍ പഞ്ചറായി പഞ്ചാബ്, ഇങ്ങനെയൊരു തോല്‍വി ആദ്യമോ?