വിരാട് കോലിക്ക് പിറന്നാള്‍ ആശംസ, ഒപ്പം വമ്പന്‍ പ്രവചനവുമായി പാക് താരം മുഹമ്മദ് റിസ്‌വാന്‍

Published : Nov 01, 2023, 10:51 AM ISTUpdated : Nov 01, 2023, 10:52 AM IST
വിരാട് കോലിക്ക് പിറന്നാള്‍ ആശംസ, ഒപ്പം വമ്പന്‍ പ്രവചനവുമായി പാക് താരം മുഹമ്മദ് റിസ്‌വാന്‍

Synopsis

എന്നാല്‍ റിസ്‌വാനൊപ്പമുണ്ടായിരുന്ന പാക് നായകന്‍ ബാബര്‍ അസം കോലിയുടെ പിറന്നാളിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കൂടുതലൊന്നും പ്രതികരിക്കാന്‍ തയാറായില്ല.

കൊല്‍ക്കത്ത: ഇന്ത്യ താരം വിരാട് കോലിക്ക 35-ാം പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പാകിസ്ഥാന്‍ വൈസ് ക്യാപ്റ്റന്‍ മുഹമ്മദ് റിസ്‌വാന്‍. നവംബര്‍ അഞ്ചിനാണ് വിരാട് കോലി 35-ാം പിറന്നാള്‍ ആഘോഷിക്കുന്നത്. ലോകകപ്പില്‍ ഇതേ ദിവസം ഇന്ത്യ കൊല്‍ക്കത്തയില്‍ ദക്ഷിണാഫ്രിക്കയെ നേരിടാനിറങ്ങുന്നുമുണ്ട്. കരിയറില്‍ ആദ്യമായാണ് വിരാട് കോലി പിറന്നാള്‍ ദിനത്തില്‍ മത്സരത്തിനിറങ്ങുന്നത്.

വ്യക്തിപരമായി താന്‍ പിറന്നാള്‍ ആഘോഷിക്കാറില്ലെങ്കിലും വിരാട് കോലിക്ക് 35-ാം പിറന്നാളിന് മുന്‍കൂറായി ആശംസ നേരുന്നുവെന്ന് ബംഗ്ലാദേശിനെതിരായ മത്സരശേഷം ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ റിസ്‌വാന്‍ പറഞ്ഞു. പിറന്നാള്‍ ദിനത്തില്‍ കോലി 49-ാം ഏകദിന സെഞ്ചുറി നേടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഈ ലോകകപ്പില്‍ തന്നെ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് തകര്‍ത്ത് കോലി 50 സെഞ്ചുറികളെന്ന അപൂര്‍വനേട്ടം സ്വന്തമാക്കുമെന്നും റിസ്‌വാന്‍ പ്രതീക്ഷ പങ്കുവെച്ചു.

ഹാര്‍ദ്ദിക് പാണ്ഡ്യ തിരിച്ചെത്തുമ്പോള്‍ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നഷ്ടമാകുക ആര്‍ക്ക്?, അത് മുഹമ്മദ് ഷമിയല്ല

എന്നാല്‍ റിസ്‌വാനൊപ്പമുണ്ടായിരുന്ന പാക് നായകന്‍ ബാബര്‍ അസം കോലിയുടെ പിറന്നാളിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കൂടുതലൊന്നും പ്രതികരിക്കാന്‍ തയാറായില്ല. വിരാട് കോലിയുടെ പിറന്നാള്‍ വലിയ ആഘോഷമാക്കാനാണ് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഒരുങ്ങുന്നത്. ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം കാണാനെത്തുന്നവര്‍ക്കായി കോലിയുടെ 70000ത്തോളം മുഖംമൂടികള്‍ വിതരണം ചെയ്യുമെന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു.

ഏകദിന വിക്കറ്റ് വേട്ടയില്‍ അതിവേഗം 100, ഷഹീന്‍ അഫ്രീദിക്ക് റെക്കോര്‍ഡ്, ലോകകപ്പിലും ഒന്നാമത്

ലോകകപ്പില്‍ നാളെ ശ്രീലങ്കക്കെതിരെ ആണ് ഇന്ത്യയുടെ അടുത്ത മത്സരം. നാളെ ജയിച്ചാല്‍ ഇന്ത്യക്ക് സെമി ഉറപ്പാക്കാം. അഞ്ചിന് ദക്ഷിണാഫ്രിക്കയും 12ന് നെതര്‍ലന്‍ഡ്സുമാണ് ലോകകപ്പില്‍ ഇനി ഇന്ത്യക്ക് നേരിടാനുള്ളത്. ഇതുവരെ കളിച്ച ആറു കളികളും ജയിച്ച ഇന്ത്യ 12 പോയന്‍റുമായി ഒന്നാം സ്ഥാനത്താണ്. ഇന്നലെ ബംഗ്ലാദേശിനെതിരെ ജയിച്ചെങ്കിലും അതിന് മുമ്പ് തുടര്‍ച്ചയായി നാലുകളികള്‍ തോറ്റതോടെ പാകിസ്ഥാന്‍റെ സെമി പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയേറ്റിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

രണ്ടാം ടി 20 യിൽ ഇന്ത്യയെ തകർത്ത് ഇംഗ്ലണ്ട്
ഇംഗ്ലണ്ടിന് 191 റൺസ് വിജയലക്ഷ്യം; ഇന്നിംഗ്‌സിലെ ആദ്യ പന്തിൽ ഗോൾഡൻ ഡക്കായി ഫിൽ സാൾട്ട്