കെസിഎൽ ഇത്തവണ കളറാകും, കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തില്‍ പുതിയ ഫ്ലഡ്‌ലൈറ്റുകൾ സ്ഥാപിച്ചു; ഉദ്ഘാടനം ഓഗസ്റ്റ് 15-ന്

Published : Aug 11, 2025, 06:14 PM ISTUpdated : Aug 11, 2025, 06:15 PM IST
Karyavattom Green Field Stadium

Synopsis

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പുതിയ എൽഇഡി ഫ്ലഡ് ലൈറ്റുകൾ സ്ഥാപിച്ചു. ഓഗസ്റ്റ് 15 ന് രാത്രി ഏഴ് മണിക്ക് ഔദ്യോഗിക ഉദ്ഘാടനം. 

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എൽ) രണ്ടാം സീസണിന് മുന്നോടിയായി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പുതിയ എല്‍ഇഡി ഫ്ലഡ് ലൈറ്റുകൾ സ്ഥാപിച്ചു. ഔദ്യോഗിക ഉദ്ഘാടനം ഓഗസ്റ്റ് 15 ന് രാത്രി ഏഴ് മണിക്ക് നടക്കും. പഴയ മെറ്റൽ ഹലയ്ഡ് ഫ്ലഡ് ലൈറ്റുകൾ മാറ്റിയാണ് ആധുനിക സാങ്കേതികവിദ്യയോടുകൂടിയുള്ള പുതിയ എൽഇഡി ഫ്ലഡ് ലൈറ്റുകൾ സ്ഥാപിച്ചത്. ഡിഎംഎക്സ് കൺട്രോൾ സിസ്റ്റമാണ് പ്രധാന സവിശേഷത. ഇത് ഉപയോഗിച്ച് ലൈറ്റുകളുടെ പ്രകാശതീവ്രത പൂജ്യം ശതമാനം മുതൽ 100% വരെ കൃത്യമായി നിയന്ത്രിക്കാനാകും. കൂടാതെ, ഫേഡുകൾ, സ്ട്രോബുകൾ പോലുള്ള ലൈറ്റിംഗ് സ്‌പെഷ്യൽ ഇഫക്ടുകൾ സാധ്യമാണ്. സംഗീതത്തിനനുസരിച്ച് ലൈറ്റുകൾ ചലിപ്പിക്കുന്ന ഡൈനാമിക്, ഓഡിയോ-റിയാക്ടീവ് ലൈറ്റിംഗ് ക്രമീകരണങ്ങൾക്കും ഈ സംവിധാനം സഹായിക്കും. ഇത്തരം സംവിധാനങ്ങളുള്ള രാജ്യത്തെ ചുരുക്കം സ്റ്റേഡിയങ്ങളിലൊന്നാണ് കാര്യവട്ടം ഗ്രീൻഫീൽഡ്.

സ്റ്റേഡിയത്തിലെ നാല് ടവറുകളിലായി 1600 വാട്ട്‌സ് പ്രൊഫഷണൽ എൽഇഡി ഗണത്തിൽപ്പെട്ട 392 ലൈറ്റുകളാണുള്ളത്. ഓരോ ടവറിലും രണ്ട് ഹൈ-മാസ്റ്റ് സംവിധാനങ്ങളുണ്ട്. പുതിയ ഫ്ലഡ്‌ലൈറ്റുകൾ സ്ഥാപിച്ചതോടെ രാത്രികാല മത്സരങ്ങൾ കൂടുതൽ സുഗമമായി നടത്താനാകുമെന്ന് കെസിഎ സെക്രട്ടറി വിനോദ് എസ് കുമാർ പറഞ്ഞു. കളിക്കാർക്കും കാണികൾക്കും മികച്ച ദൃശ്യാനുഭവം നൽകുന്നതിനൊപ്പം, എച്ച്.ഡി ബ്രോഡ്കാസ്റ്റിംഗ് നിലവാരത്തിലേക്ക് സ്റ്റേഡിയത്തെ ഉയർത്താനും ഇത് സഹായിക്കും. ഊർജ്ജക്ഷമത കൂടിയ ലൈറ്റുകൾ ദീർഘകാലാടിസ്ഥാനത്തിൽ സ്റ്റേഡിയത്തിന് വലിയ മുതൽക്കൂട്ട് ആകുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരള ക്രിക്കറ്റ് അസോസിയേഷൻ ജി.എസ്.ടി ഉൾപ്പെടെ 18 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. ഫിലിപ്‌സിന്‍റെ ഉപ കമ്പനിയായ സിഗ്‌നിഫൈയാണ് എൽഇഡി ലൈറ്റ്‌സിന്‍റെ നിർമ്മാതാക്കൾ. മെർകുറി ഇലക്ട്രിക്കൽ കോർപറേഷൻസാണ് ഫ്ലഡ് ലൈറ്റ് സ്ഥാപിച്ചത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ദൃശ്യവിസ്മയം ഒരുക്കുന്ന ലേസർ ഷോയും ഉണ്ടായിരിക്കും.

ചടങ്ങിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ, ടീം ഉടമകൾ, ക്ഷണിക്കപ്പെട്ട വിശിഷ്ട അതിഥികൾ, കെസിഎ അംഗങ്ങൾ എന്നിവർ പങ്കെടുക്കും.ഉദ്ഘാടനത്തോടനുബന്ധിച്ച് രാത്രി 7. 30 -ന് കാണികൾക്ക് ആവേശമായി ഒരു സൗഹൃദ ക്രിക്കറ്റ് മത്സരവും അരങ്ങേറും. കെസിഎ പ്രസിഡന്റ് ഇലവനും സെക്രട്ടറി ഇലവനും തമ്മിൽ നടക്കുന്ന മത്സരത്തിൽ കേരളത്തിന്‍റെ പ്രിയ താരങ്ങളായ സഞ്ജു സാംസൺ, സച്ചിൻ ബേബി, അസ്ഹർ, സൽമാൻ നിസാർ, വിഷ്ണു വിനോദ് തുടങ്ങിയ പ്രമുഖ താരങ്ങൾ ഉണ്ടായിരിക്കും. കാണികൾക്ക് പ്രവേശനം സൗജന്യമാണ്. കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാമ്പസ് മെയിൻ എൻട്രൻസ് വഴി ഇന്നർ ഗേറ്റ് അഞ്ച്, 15 എന്നീ ഗേറ്റുകൾ വഴി സ്റ്റേഡിയത്തിൽ പ്രവേശിക്കാമെന്ന് കെസിഎ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് കൺകുളിർക്കെ കാണാം ലോക ജേതാക്കളുടെ പോരാട്ടവീര്യം! സ്മൃതി, ഹർമൻ, ജെമീമ, ഷെഫാലി അടക്കം എത്തും; ശ്രീലങ്കയുമായി കാര്യവട്ടത്ത് 3 മത്സരങ്ങൾ
അടി തുടങ്ങിയത് സ്മൃതി മന്ദാന, ശേഷം വെടിക്കെട്ട് ഷെഫാലിയുടെ വക, ഇന്ത്യക്ക് മുന്നിൽ നിലംതൊടാനാകാതെ ശ്രീലങ്ക; രണ്ടാം ടി20യിലും അനായാസ ജയം