പാകിസ്ഥാനില്ല, ലോകകപ്പ് സെമി ഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്ത് മൈക്കൽ ക്ലാര്‍ക്ക്, സ്വപ്നം ഇന്ത്യ-ഓസീസ് ഫൈനൽ

Published : Feb 06, 2026, 09:57 AM IST
Pakistan

Synopsis

ഫൈനലിൽ ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടണമെന്നാണ് എന്‍റെ ആഗ്രഹം. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ടി20 ടീം ഇന്ത്യയാണ്, അവർ തന്നെയാണ് എന്‍റെ ഫേവറിറ്റുകൾ.

മുംബൈ: ടി20 ലോകകപ്പ് പോരാട്ടങ്ങള്‍ തുടങ്ങാൻ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ ലോകകപ്പില്‍ സെമിയിലെത്തുന്ന ടീമുകളെ പ്രവചിച്ച് മുൻ ഓസ്‌ട്രേലിയൻ നായകനും ലോകകപ്പ് ജേതാവുമായ മൈക്കൽ ക്ലാർക്ക്. ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, ഇംഗ്ലണ്ട് എന്നീ ടീമുകൾ സെമി ഫൈനലിൽ എത്തുമെന്നാണ് ക്ലാർക്കിന്‍റെ പ്രവചനം. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഒരു സ്വപ്ന ഫൈനലിനാണ് താൻ കാത്തിരിക്കുന്നതെന്നും ക്ലാര്‍ക്ക് പറഞ്ഞു.

ഫൈനലിൽ ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടണമെന്നാണ് എന്‍റെ ആഗ്രഹം. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ടി20 ടീം ഇന്ത്യയാണ്, അവർ തന്നെയാണ് എന്‍റെ ഫേവറിറ്റുകൾ. വൈകാരികമായ ബന്ധം കൊണ്ട് ഓസ്‌ട്രേലിയ ഫൈനലിൽ എത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു- റെവ്‌സ്‌പോർട്‌സിന് നല്‍കിയ അഭിമുഖത്തില്‍ ക്ലാര്‍ക്ക് പറഞ്ഞു.

ലോകകപ്പില്‍ ഇംഗ്ലണ്ടും ന്യൂസിലൻഡും മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ക്ലാർക്ക് പ്രതീക്ഷ പ്രകടിപ്പിച്ചു. ആഷസ് പരമ്പരയിലെ ഇംഗ്ലണ്ടിന്‍റെ മോശം പ്രകടനത്തിൽ താൻ നിരാശനാണെന്നും എന്നാൽ ബ്രെണ്ടൻ മക്കല്ലത്തിന് കീഴിൽ അവർ കരുത്തോടെ തിരിച്ചുവരുമെന്ന് കരുതുന്നതായും ക്ലാര്‍ക്ക് കൂട്ടിചേർത്തു.

 

ഇംഗ്ലണ്ട് ടീം സാഹചര്യങ്ങൾ മാറ്റിയെടുക്കുമെന്ന് ഞാൻ കരുതുന്നു. നിലവിൽ പലവിധ സമ്മർദ്ദങ്ങൾ അവർക്കുണ്ടെങ്കിലും സെമിയിൽ അവർ എത്തുമെന്നുതന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഏഷ്യൻ സാഹചര്യങ്ങളിൽ നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യക്ക് തന്നെയാണ് ലോകകപ്പില്‍ കൂടുതൽ സാധ്യതയെന്നും ക്ലാര്‍ക്ക് വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'അവർ ഞങ്ങളുടെ സഹോദര‍‍ര്‍'; ലോകകപ്പിൽ നിന്ന് പുറത്തായ ബംഗ്ലാദേശിന് പിന്തുണയുമായി പാക് നായകൻ
ക്യാപ്റ്റൻ ഉയർത്തുന്നത് ഒറിജിനൽ ലോകകപ്പ്, പക്ഷെ ടീമിന് നല്‍കുക 'ഡ്യൂപ്ലിക്കേറ്റ്; ലോകകപ്പ് ട്രോഫിയുടെ കാണാപ്പുറങ്ങൾ