
എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ നയിക്കാന്‍ രോഹിത് ശര്‍മ ഉണ്ടാകുമോ എന്ന ആകാംക്ഷ അവസാനിച്ചു. കൊവിഡ് ബാധിതനായ രോഹിത് നാളെ തുടങ്ങുന്ന ടെസ്റ്റില്‍ ഇന്ത്യയെ നയിക്കാന്‍ ഉണ്ടാവില്ല. പകരം ജസപ്രീത് ബുമ്രയെ സെലക്ടര്‍മാര്‍ നായകനായി തെരഞ്ഞെടുത്തു. റിഷഭ് പന്തിനെ വൈസ് ക്യാപ്റ്റനായും തെരഞ്ഞെടുത്തിട്ടുണ്ട്. എന്നാല്‍ രോഹിത്തിന് പകരം ബുമ്രയായിരുന്നില്ല ഇന്ത്യയെ നയിക്കേണ്ടതെന്ന് വ്യക്തമാക്കുകയാണ് മുന്‍ ഓസീസ് സ്പിന്നര്‍ ബ്രാഡ് ഹോഗ്.
ഇംഗ്ലണ്ടിനെതിരെ നാളെ ഇറങ്ങുമ്പോള്‍ ഇന്ത്യ ശരിക്കും ബാക്ക് ഫൂട്ടിലാണ്. കാരണം രോഹിത്തിന്‍റെയും രാഹുലിന്‍റെ അഭാവം അവര്‍ക്ക് വലിയ തിരിച്ചടിയാണ്. മറുവശത്ത് ഇംഗ്ലണ്ടാകട്ടെ ന്യൂസിലന്‍ഡിനെ തൂത്തുവാരി ഇംഗ്ലണ്ട് മികച്ച ഫോമിലുമാണ്. ജസ്പ്രീത് ബുമ്രയെയാണ് ക്യാപ്റ്റനായി തെരഞ്ഞടുത്തിരിക്കുന്നത്.
ഓപ്പണറായി പൂജാര, രണ്ട് സ്പിന്നര്‍മാര്‍, ഇംഗ്ലണ്ടിനെതിരായ ഇന്ത്യന്‍ ഇലവനെ തെരഞ്ഞെടുത്ത് വസീം ജാഫര്‍
എന്നാല്‍ എന്‍റെ അഭിപ്രായത്തില്‍ ബുമ്രയല്ല നാളെ ഇന്ത്യയെ നയിക്കേണ്ടിയിരുന്നത്. മുന്‍ നായകനായ വിരാട് കോലിയാണ്. കാരണം കോലിക്ക് കീഴിലാണ് ഇന്ത്യ പരമ്പരയില്‍ 2-1ന് മുന്നിലെത്തിയത്. ഈ സാഹചര്യത്തില്‍ ജയത്തോടെ പരമ്പര നേടി തന്‍റെ ദൗത്യം പൂര്‍ത്തിയാക്കാന്‍ കോലിക്ക് അവസരം നല്‍കണമായിരുന്നുവെന്നും ഹോഗ് യൂട്യൂബ് ചാനലില്‍ പറഞ്ഞു.
ഇംഗ്ലണ്ടിനെതിരെ ഇന്ത്യയെ നയിക്കാന്‍ രോഹിത് ഇല്ല, ബുമ്ര നയിക്കും
കഴിഞ്ഞ വര്‍ഷം നടന്ന അഞ്ച് മത്സര പരമ്പരയില്‍ ട്രെന്‍റ്ബ്രിഡ്ജില്‍ നടന്ന ആദ്യ ടെസ്റ്റ് സമനിലയായപ്പോള്‍ ലോര്‍ഡ്സില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ജയിച്ചു. ഹെഡിങ്‌ലിയില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ ഓവലില്‍ നടന്ന നാലാം ടെസ്റ്റ് ജയിച്ച് ഇന്ത്യ പരമ്പരയില്‍ മുന്നിലെത്തി. ട്രെന്‍റ്ബ്രിഡ്ജില്‍ നടക്കേണ്ട അഞ്ചാം ടെസ്റ്റ് ഇന്ത്യന്‍ ടീം ക്യാംപില്‍ കൊവിഡ് പടര്‍ന്നതിനാല്‍ മാറ്റിവെക്കുകയായിരുന്നു.