പേസര്‍ ഷര്‍ദ്ദുല്‍ ഠാക്കൂറിന് ജാഫറിന്‍റെ ടീമില്‍ ഇടമില്ല. രണ്ട് സ്പിന്നര്‍മാരെ അന്തിമ ഇലവനില്‍ ജാഫര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന പരമ്പരയിലെ നാലു ടെസ്റ്റിലും അശ്വിന്‍ കളിച്ചിരുന്നില്ല. പകരം കളിച്ച ഷര്‍ദ്ദുല്‍ ആകട്ടെ ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങുകയും ചെയ്തിരുന്നു.

എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയില്ലാതെ ഇന്ത്യ നാള ഇറങ്ങുകയാണ്. കൊവിഡ് ബാധിതനായ രോഹിത്തിന്‍റെ അഭാവത്തില്‍ പേസര്‍ ജസ്പ്രീത് ബുമ്രയാണ് ഇന്ത്യയെ നയിക്കുന്നത്. റിഷഭ് പന്താണ് വൈസ് ക്യാപ്റ്റന്‍. ഈ സാഹചര്യത്തില്‍ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ഇലവനെ തെരഞ്ഞെടുത്ത് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായി വസീം ജാഫര്‍.

രോഹിത്തിന്‍റെ അഭാവത്തില്‍ ചേതേശ്വര്‍ പൂജാരയെ ആണ് ജാഫര്‍ ഓപ്പണറായി ശുഭ്മാന്‍ ഗില്ലിനൊപ്പം തെരഞ്ഞെടുത്തിരിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് പിന്നാലെ മോശം ഫോമിനെത്തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ പൂജാര കൗണ്ടി ക്രിക്കറ്റില്‍ സസെക്സിനായി മിന്നുന്ന ഫോമിലായിരുന്നു. മൂന്നാം നമ്പറില്‍ ഹനുമാ വിഹാരിയും നാലാം നമ്പറില്‍ മുന്‍ നായകന്‍ വിരാട് കോലിയുമാണ് ജാഫറിന്‍റെ ടീമിലുള്ളത്.

അയര്‍ലന്‍ഡിനെതിരായ രണ്ടാം ടി20; ഇന്ത്യയുടെ ആ രണ്ട് റണ്‍ എവിടെപ്പോയെന്നതിന് ഒടുവില്‍ വിശദീകരണം

ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, എന്നിവരടങ്ങുന്നതാണ് ജാഫറുടെ ബാറ്റിംഗ് നിര. ഓള്‍ റൗണ്ടര്‍മാരായി രവീന്ദ്ര ജഡേജയും ആര്‍ അശ്വിനുമുണ്ട്. പേസര്‍മാരായി മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്രയുമാണുള്ളത്.

Scroll to load tweet…

പേസര്‍ ഷര്‍ദ്ദുല്‍ ഠാക്കൂറിന് ജാഫറിന്‍റെ ടീമില്‍ ഇടമില്ല. രണ്ട് സ്പിന്നര്‍മാരെ അന്തിമ ഇലവനില്‍ ജാഫര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന പരമ്പരയിലെ നാലു ടെസ്റ്റിലും അശ്വിന്‍ കളിച്ചിരുന്നില്ല. പകരം കളിച്ച ഷര്‍ദ്ദുല്‍ ആകട്ടെ ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങുകയും ചെയ്തിരുന്നു.

അതേസമയം, വരണ്ട പിച്ചാണെങ്കില്‍ മാത്രമെ രണ്ട് സ്പിന്നര്‍മാരെ ഇന്ത്യ കളിപ്പിക്കാന്‍ സാധ്യതയുള്ളൂവെന്നാണ് സൂചന. ഇല്ലെങ്കില്‍ ഷര്‍ദ്ദുല്‍ അന്തിമ ഇലവനിലെത്തും. ജഡേജക്കൊപ്പം ഹനുമാ വിഹാരിയുടെ പാര്‍ട്ട് ടൈം സ്പിന്നിനെയാവും ഇന്ത്യ ആശ്രയിക്കുക.