ഈവര്‍ഷം ഇന്ത്യയെ നയിക്കുന്ന ആറാമത്തെ ക്യാപ്റ്റനാണ് ജസ്പ്രിത് ബുമ്ര. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയില്‍ വിരാട് കോലിയായിരുന്നു നായകന്‍. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം കോലി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു

ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരെ അഞ്ചാം ടെസ്റ്റില്‍ രോഹിത് ശര്‍മ (Rohit Sharma) കളിക്കില്ല. കൊവിഡ് മുക്തനാവാത്ത രോഹിത്തിന് പകരം പേസര്‍ ജസ്പ്രീത് ബുമ്രയാണ്(Jasprit Bumrah) ഇന്ത്യയെ നയിക്കുക. റിഷഭ് പന്ത്(Rishabh Pant) വൈസ് ക്യാപ്റ്റനാവും. 35 വര്‍ഷത്തിന് ശേഷം ആദ്യമായിട്ടാണ് ഒരു ഫാസ്റ്റ് ബൗളര്‍ ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്നത്. 1987ല്‍ കപില്‍ ദേവാണ് ഇന്ത്യയെ നയിച്ച അവസാന ഫാസ്റ്റ് ബൗളര്‍.

ഈവര്‍ഷം ഇന്ത്യയെ നയിക്കുന്ന ആറാമത്തെ ക്യാപ്റ്റനാണ് ജസ്പ്രിത് ബുമ്ര. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയില്‍ വിരാട് കോലിയായിരുന്നു (Virat Kohli) നായകന്‍. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം കോലി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു. തുടര്‍ന്ന് നടന്ന ഏകദിന പരമ്പരയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇന്ത്യയെ നയിച്ചത് കെ എല്‍ രാഹുലായിരുന്നു. രോഹിത് ശര്‍മ്മയുടെ അഭാവത്തിലായിരുന്നു രാഹുല്‍ ഇന്ത്യയെ നയിച്ചത്.

Scroll to load tweet…

ശ്രീലങ്കയ്ക്കും വിന്‍ഡീസിനും എതിരായ പരമ്പരകളില്‍ രോഹിത് നായകനായി തിരിച്ചെത്തി. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി 20 പരമ്പരയില്‍ റിഷഭ് പന്താണ് ഇന്ത്യയെ നയിച്ചത്. രോഹിത്തിന് വിശ്രമം നല്‍കുകയും രാഹുലിന് പരിക്കേല്‍ക്കുകയും ചെയ്തതോടെയാണ് പന്ത് ക്യാപ്റ്റനായത്. അയര്‍ലന്‍ഡിനെതിരായ രണ്ട് ടി20 അടങ്ങിയ പരമ്പരയില്‍ ഹാര്‍ദിക് പണ്ഡ്യയായിരുന്നു ഇന്ത്യന്‍ നായകന്‍.

ആന്‍ഡേഴ്സണ്‍ തിരിച്ചെത്തി; ഇന്ത്യക്കെതിരായ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

വൈകിട്ട് മൂന്നരയ്ക്ക് എഡ്ജ്ബാസ്റ്റണിലാണ് കളി തുടങ്ങുക. രോഹിത്തിന്‍റെ അഭാവത്തില്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം ചേതേശ്വര്‍ പുജാരയോ കെ എസ് ഭരത്തോ ഓപ്പണറായേക്കുമെന്നാണ് സൂചന. രോഹിത്തിന്‍റെ കവര്‍ ആയി ടീമിനൊപ്പം അവസാന നിമിഷം ചേര്‍ന്ന മായങ്ക് അഗര്‍വാളിന് അവസരം ലഭിച്ചേക്കില്ല. അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിട്ട് നില്‍ക്കുകയാണ്.