കൊവിഡ് കാല ആഭ്യന്തര ക്രിക്കറ്റ് സീസണ്‍: അസോസിയേഷനുകള്‍ രണ്ട് തട്ടില്‍, നിലപാടറിയിച്ച് കേരളം

By Web TeamFirst Published Dec 3, 2020, 8:20 AM IST
Highlights

ഏകദിന ടൂര്‍ണമെന്‍റായ വിജയ് ഹസാരേ ട്രോഫിയും ട്വന്‍റി 20 പരമ്പരയായ മുഷ്താഖ് അലി ട്രോഫിയും മാത്രം ഈ സീസണിൽ നടത്തിയാൽ മതിയെന്ന് കേരളം ആവശ്യപ്പെടുന്നു. 
 

തിരുവനന്തപുരം: രഞ്ജി ട്രോഫി സംഘടിപ്പിക്കുന്ന കാര്യത്തിൽ സംസ്ഥാന അസോസിയേഷനുകള്‍ രണ്ട് തട്ടിൽ. ആഭ്യന്തര ക്രിക്കറ്റ് സീസൺ, ഏകദിന, ട്വന്‍റി 20 ടൂര്‍ണമെന്‍റുകളിലേക്ക് ചുരുക്കണമെന്നാണ് കേരളത്തിന്‍റെ നിലപാട്. 

കൊവിഡ് കാരണം വൈകിയ ആഭ്യന്തര സീസണിൽ ഏതെല്ലാം ടൂര്‍ണമെന്‍റ് വേണമെന്ന കാര്യത്തിൽ സംസ്ഥാന അസോസിയേഷനുകള്‍ നിലപാട് അറിയിക്കണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടിരുന്നു. ഈ കത്തിന് മറുപടിയായാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ നിലപാട് വ്യക്തമാക്കിയത്.
ഏകദിന ടൂര്‍ണമെന്‍റായ വിജയ് ഹസാരേ ട്രോഫിയും ട്വന്‍റി 20 പരമ്പരയായ മുഷ്താഖ് അലി ട്രോഫിയും മാത്രം ഈ സീസണിൽ നടത്തിയാൽ മതിയെന്ന് കേരളം ആവശ്യപ്പെടുന്നു. 

പാണ്ഡ്യ-ജഡേജ ബാറ്റിംഗ് വെടിക്കെട്ടില്‍ തകര്‍ന്നത് 21 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്

രണ്ട് മാസത്തിലധികം നീണ്ടുനിൽക്കുന്ന രഞ്ജി ട്രോഫി, കളിക്കാരുടെ സുരക്ഷ കണക്കിലെടുക്കുമ്പോള്‍ കൊവിഡ് കാലത്ത് സംഘടിപ്പിക്കുന്നത് ഉചിതമാകില്ലെന്ന് ബിസിസിഐ ജോയിന്‍റ് സെക്രട്ടറി കൂടിയായ ജയേഷ് ജോര്‍ജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

യോര്‍ക്കര്‍ വാഴ്‌ത്തലുകള്‍ക്കിടയിലും നിരാശ; 2020 ബുമ്രയോട് ചെയ്തത് കൊടുംചതി!

ഐപിഎൽ മെഗാ താരലേലവും ട്വന്‍റി 20 ലോകകപ്പും അടുത്ത വര്‍ഷമുള്ളതിനാല്‍ മുഷ്താഖ് അലി ട്രോഫി ഈ മാസം തന്നെ തുടങ്ങണമെന്ന അഭിപ്രായം എല്ലാം അസോസിയേഷനുകള്‍ക്കുമുണ്ട്. എന്നാൽ രഞ്ജി ട്രോഫിയുടെ കാര്യത്തിൽ അഭിപ്രായ ഐക്യമില്ല. കേരളത്തിന് പുറമേ, മുംബൈ, സൗരാഷ്ട്ര, പഞ്ചാബ്, തമിഴ്നാട് അസോസിയേഷനുകള്‍ രഞ്ജി ട്രോഫി വേണ്ടെന്ന നിലപാടിലാണ്.

ഒടുവില്‍ മഞ്ജരേക്കറും പറയുന്നു, അയാളെ എനിക്ക് ബോധിച്ചു

എന്നാൽ കര്‍ണാടകം, മധ്യപ്രദേശ്, വിദര്‍ഭ, ജാര്‍ഖണ്ഡ് അസോസിയേഷനുകള്‍ രഞ്ജി ട്രോഫി ഉപേക്ഷിക്കരുതെന്ന് ബിസിസിഐയോട് ആവശ്യപ്പെട്ടു.
അതിനിടെ മുഷ്താഖ് അലി ട്വന്‍റി 20 ചണ്ഡീഗഢിലെ വിവിധ സ്റ്റേഡിയങ്ങളിലായി നടത്താന്‍ സാധ്യതയേറി. വേദികള്‍ സന്ദര്‍ശിച്ച ബിസിസിഐ സെക്രട്ടറി ജയ് ഷാ ചണ്ഡീഗഢില്‍ ബയോ-ബബിള്‍ ക്രമീകരിക്കാനാകുമെന്ന് അഭിപ്രായപ്പെട്ടു.  

സ‍ഞ്ജുവേട്ടാ അടുത്ത കളിയില്‍ ഉണ്ടാവുമോ ?, ഓസ്ട്രേലിയയിലും സഞ്ജുവിന് കൈയടിച്ച് മലയാളികള്‍

click me!