
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം സര്‍ഫറാസ് ഖാന്‍ ശരീരഭാരം കുറച്ചതുകണ്ട് ഞെട്ടിയ ആരാധകരെ വീണ്ടും ഞെട്ടിച്ച് ഖാന്‍ കുടുംബം. ഇത്തവണ സര്‍ഫറാസിന്‍റെ പിതാവാണ് ആറ് മാസത്തിനിടെ ശരീരഭാരം 38 കിലോ കുറച്ച് ആരാധകരെ അമ്പരപ്പിച്ചത്. സര്‍ഫറാസിന്‍റെയും മുംബൈ താരമായ സഹോദരന്‍ മുഷീര്‍ ഖാന്‍റെയും പരിശീലകന്‍ കൂടിയാണ് പിതാവ് നൗഷാദ് ഖാന്‍.
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമില്‍ ഇടം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് സര്‍ഫറാസ് ആറാഴ്ച കൊണ്ട് 10 കിലോ ശീരരഭാരം കുറച്ച് ആരാധകരെ ഞെട്ടിച്ചിരുന്നു. ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്താന്‍ ശ്രമിക്കുന്ന സര്‍ഫറാസ് ഫിറ്റ്നെസ് വീണ്ടെടുക്കാനുള്ള കഠിന പരിശ്രമത്തിലുമാണ്. ഇതിനിടെയാണ് പിതാവ് നൗഷാദ് ഖാന്‍റെ ബോഡി ട്രാനൻസ്ഫോര്‍മേഷൻ.
ഈ വര്‍ഷമാദ്യമാണ് നൗഷാദ് ഖാന്‍ സര്‍ഫറാസ് ഖാന്‍റെ ശരീരഭാരം കുറക്കാനായി ഡയറ്റില്‍ മാറ്റം വരുത്തിയ കാര്യം അറിയിച്ചത്. റൊട്ടിയും അരിഭക്ഷണങ്ങളും ഒഴിവാക്കിയെന്നും പഞ്ചസാര പൂര്‍ണമായും ഒഴിവാക്കിയെന്നും നൗഷാദ് ഖാന്‍ പറഞ്ഞിരുന്നു. ഇതിന് പകരം ബ്രോക്കോളി, ക്യാരറ്റ്, വെള്ളരിക്ക, സാലഡുകള്‍, പച്ചക്കറികള്‍, എന്നിവക്കൊപ്പം ഗ്രിൽ ചെയ്ത മീന്‍, ചിക്കന്‍, ആവിയില്‍ വേവിച്ച ചിക്കൻ, പുഴുങ്ങിയ മുട്ട എന്നിവയായിരുന്നു പ്രധാനമായും ഭക്ഷണമെന്നും ഇതിനൊപ്പം അവാക്കാഡോ സ്പ്രൗട്ടും ഗ്രീന്‍ ടീയും കോഫിയുമാണ് കുടിച്ചിരുന്നതെന്നും നൗഷാദ് ഖാന്‍ പറഞ്ഞു.
പരിക്കിനെ തുടര്‍ന്ന് വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലേക്ക് പരിഗണിക്കാതിരുന്ന സര്‍ഫറാസ് രഞ്ജി ട്രോഫിക്കുള്ള മുംബൈ ടീമിന്‍റെ ഭാഗമാണിപ്പോള്‍. സര്‍ഫറാസിന്‍റെ സഹോദരന്‍ മുഷീര്‍ ഖാനും മുംബൈ രഞ്ജി ടീമിലുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!