
ഇസ്ലാമാബാദ്: സച്ചിന്‍ ടെന്‍ഡുല്‍ക്കറും (Sachin Tendulkar) ഷൊയ്ബ് അക്തറും നേര്‍ക്കുനേര്‍ വരുന്നത് ഒരുകാലത്ത് ക്രിക്കറ്റിലെ മനോഹരമായ കാഴ്ച്ചയായിരുന്നു. അക്തറിന്റെ (Shoaib Akhtar) അതിവേഗവും സച്ചിന്റെ അറ്റാക്കിംഗ് ശൈലിയും ക്രിക്കറ്റ് ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തിയിട്ടുണ്ട് പലപ്പോഴും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ എട്ട് തവണ അക്തര്‍ സച്ചിനെ പുറത്താക്കിയിട്ടുണ്ട്. എന്നാല്‍ പലപ്പോഴും സച്ചിന്റെ ബാറ്റിന്റെ ചൂടറിഞ്ഞിട്ടുണ്ട് അക്തര്‍. ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോഴുള്ള ഒരു സംഭവം വ്യക്തമാക്കിയിരിക്കുകയാണ് അക്തര്‍.
സച്ചിനെ മനപൂര്‍വം എറിഞ്ഞ് പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് അക്തറിന്റെ വെളിപ്പെടുത്തല്‍. കറാച്ചി ടെസ്റ്റിലെ (IND vs PAK) സംഭവാണ് അക്തര്‍ വിവരിക്കുന്നത്. ''ഇക്കാര്യം മുമ്പ് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. കറാച്ചി ടെസ്റ്റിലായിരുന്നു സച്ചിനെ പരിക്കേല്‍പ്പിക്കാനുള്ള ശ്രമം നടത്തിയത്. വിക്കറ്റില്‍ പന്തെറിയാനാണ് ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖ് പറഞ്ഞിരുന്നത്. എന്നാല്‍ ഹെല്‍മെറ്റില്‍ എറിഞ്ഞ് പരിക്കേല്‍പ്പിക്കാനാണ് ഞാന്‍ ശ്രമിച്ചത്. എന്നാല്‍ സച്ചിന്‍ മനോഹരമായി തന്റെ ശരീരം സംരക്ഷിച്ചു.'' അക്തര്‍ വ്യക്തമാക്കി.
ഇഗയുടെ ഫ്രഞ്ച് ഓപ്പണ്‍ ഫൈനല്‍ കാണാന്‍ ലെവന്‍ഡോസ്‌കിയെത്തി; അഭിനന്ദിച്ച് പോളിഷ് താരം- വീഡിയോ വൈറല്‍
അന്നത്തെ മത്സരത്തെ കുറിച്ചും അക്തര്‍ ഓര്‍ത്തെടുത്തു. കറാച്ചിയില്‍ എന്നെക്കാളും മനോഹരമായി പന്തെറിഞ്ഞിരുന്നത് മുഹമ്മദ് ആസിഫായിരുന്നുവെന്നും അക്തര്‍ സമ്മതിച്ചു. ''ഞാന്‍ സച്ചിനെ പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ മറുവശത്ത് മുഹമ്മദ് ആസിഫ് മനോഹരമായി പന്തെറിഞ്ഞിരുന്നു. ഇന്ത്യന്‍ ബാറ്റിംഗ് നിര ആസിഫിന് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. അന്ന് ആസിഫ് പന്തെറിഞ്ഞതുപോലെ മനോഹരമായി മറ്റൊരു താരവും പന്തെറിയുന്നത് കണ്ടിട്ടില്ല.'' അക്തര്‍ പറഞ്ഞു.
സൗഹൃദ മത്സരത്തില്‍ അര്‍ജന്റീന ഇന്ന് എസ്‌റ്റോണിയക്കെതിരെ; ജൂലിയന്‍ അല്‍വാരസ് ടീമിലെത്തും
നേരത്തെ, ആസിഫും ആ മത്സരത്തെ കുറിച്ച് പറഞ്ഞിരുന്നു. അക്തറിന്റെ പേസിനെ സച്ചിന്‍ കണ്ണടച്ചാണ് നേരിട്ടതെന്ന് ആസിഫ് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. അതിങ്ങനെയായിരുന്നു... ''അക്തര്‍ പന്തെറിയുമ്പോള്‍ ഞാന്‍ സ്‌ക്വയര്‍ ലെഗ് അംപയറിനടുത്താണ് ഫീല്‍ഡ് ചെയ്തിരുന്നത്. അക്തറിന്റെ ഒന്ന് രണ്ട് ബൗണ്‍സുകള്‍ നേരിട്ടത് സച്ചിന്‍ കണ്ണടച്ചാണ്. അതെനിക്ക് വ്യക്തമായി കാണാമായിരുന്നു. ബാക്ക് ഫൂട്ടിലാണ് ഇന്ത്യന്‍ താരങ്ങള്‍ കളിച്ചത്. അത് ഞങ്ങള്‍ മുതലാക്കി.'' ആസിഫ് വ്യക്തമാക്കി.
ഇര്‍ഫാന്‍ പത്താന്‍ ഇന്ത്യക്കായി ഹാട്രിക് നേടിയ ടെസ്റ്റായിരന്നിത്. ആദ്യ ഓവറില്‍ സല്‍മാന്‍ ബട്ട്, യൂനിസ് ഖാന്‍, മുഹമ്മദ് യൂസഫ് എന്നിവരെ പത്താന്‍ പുറത്താക്കി. എന്നാല്‍ ടെസ്റ്റ് ഇന്ത്യ 341 റണ്‍സിന് തോറ്റു. ടെസ്റ്റിലൊന്നാകെ ഏഴ് വിക്കറ്റ് നേടിയ ആസിഫാണ് ഇന്ത്യയെ തകര്‍ത്തത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!