ജൂലിയന്‍ അല്‍വാരസ് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ സൂപ്പര്‍താരമായി മാറുമെന്ന് അര്‍ജന്റൈന്‍ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് പറഞ്ഞു. കഴിഞ്ഞ സീസണില്‍ ടീം വിട്ട സെര്‍ജിയോ അഗ്യൂറോയ്ക്ക് പകരം മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കിയ താരമാണ് ജൂലിയന്‍ അല്‍വാരസ്.
മാഡ്രിഡ്: ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ അര്‍ജന്റീന (Argentina Football) ഇന്ന് എസ്റ്റോണിയയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി പതിനൊന്നരയ്ക്കാണ് കളി തുടങ്ങുക. യുറോ കപ്പ് ജേതാക്കളായ ഇറ്റലിയെ (Italy) തോല്‍പിച്ച് ഫിനലിസിമ കിരീടം നേടിയ ആത്മവിശ്വാസവുമായാണ് ലിയോണല്‍ മെസിയും (Lionel Messi) സംഘവും ഇറങ്ങുന്നത്. ഇറ്റലിക്കെതിരെ ഇറങ്ങിയ ടീമില്‍ പകുതിയിലേറെ താരങ്ങള്‍ക്ക് കോച്ച് ലിയോണല്‍ സ്‌കലോണി വിശ്രമം നല്‍കുമെന്നാണ് സൂചന. യുവതാരം ജൂലിയന്‍ അല്‍വാരസ് മുന്നേറ്റനിരയില്‍ മെസിയുടെ പങ്കാളിയാവും. തുടര്‍ച്ചയായ മുപ്പത്തിരണ്ട് കളിയില്‍ തോല്‍വി അറിയാതെയാണ് മെസിയും സംഘവും എസ്റ്റോണിയക്കെതിരെ ഇറങ്ങുന്നത്.
അതേസമയം, ജൂലിയന്‍ അല്‍വാരസ് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ സൂപ്പര്‍താരമായി മാറുമെന്ന് അര്‍ജന്റൈന്‍ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് പറഞ്ഞു. കഴിഞ്ഞ സീസണില്‍ ടീം വിട്ട സെര്‍ജിയോ അഗ്യൂറോയ്ക്ക് പകരം മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കിയ താരമാണ് ജൂലിയന്‍ അല്‍വാരസ് (Julian Alvarez). അര്‍ജന്റൈന്‍ ഫുട്‌ബോളിലെ പുതിയ പ്രതീക്ഷയാണ് ഇരുപത്തിരണ്ടുകാരനായ ജൂലിയന്‍ അല്‍വാരസ്. റിവര്‍പ്ലേറ്റ് താരമായ അല്‍വാരസ് കഴിഞ്ഞയാഴ്ച ഒറ്റമത്സരത്തില്‍ ആറ് ഗോള്‍ നേടിയിരുന്നു.
ഈ സ്‌കോറിംഗ് മികവ് തന്നെയാണ് പ്രീമിയര്‍ ലീഗ് ചാന്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ ആകര്‍ഷിച്ചത്. ജനുവരിയില്‍ തന്നെ അല്‍വാരസുമായി കരാറില്‍ എത്തിയെങ്കിലും സീസണ്‍ അവസാനിക്കുംവരെ റിവര്‍പ്ലേറ്റില്‍ തുടരാന്‍ സിറ്റി സമ്മതിക്കുകയായിരുന്നു. പെപ് ഗാര്‍ഡിയോളയുടെ ശിക്ഷണത്തില്‍ അല്‍വാരസ് സൂപ്പര്‍താരമായി മാറുമെന്നും മാര്‍ട്ടിനസ്.
അര്‍ജന്റീനയുടെ കോപ്പ അമേരിക്ക വിജയത്തില്‍ പങ്കാളിയായ ജൂലിയന്‍ അല്‍വാരസ് ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇക്വഡോറിനെതിരെ ആദ്യ അന്താരാഷ്ട്രഗോളും സ്വന്തമാക്കി.
ടെവസ് വിരമിച്ചു
അര്‍ജന്റൈന്‍ താരം കാര്‍ലോസ് ടെവസ് ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. മുപ്പത്തിയെട്ടുകാരനായ ടെവസ് അവസാനമായി ബോക്ക ജൂനിയേഴ്‌സിന് വേണ്ടിയാണ് കളിച്ചത്. അര്‍ജന്റീനയ്ക്കുവേണ്ടി 76 മത്സരങ്ങളില്‍ കളിച്ചു. 13 ഗോള്‍ നേടി. 2004 ഏതന്‍സ് ഒളിംപിക്‌സില്‍ സ്വര്‍ണമെഡല്‍ നേടിയ ടീമിലെ അംഗമായിരുന്നു. വെസ്റ്റ് ഹാം യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, യുവന്റസ് ക്ലബുകളില്‍ കളിച്ചിട്ടുള്ള ടെവസ് ചൈനീസ് ലീഗില്‍ ഷാങ്ഹായ് ഷെന്‍ഹുവയിലും കളിച്ചിട്ടുണ്ട്.
