സിംഗിള്‍സില്‍ ഇഗയുടെ തുടര്‍ച്ചയായ മുപ്പത്തിയഞ്ചാം വിജയം കൂടിയായിരുന്നിത്. ആറാം കിരിടനേട്ടവും. ആദ്യ സെറ്റില്‍ ഇഗയുടെ മികവിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഗൗഫിനായില്ല.

പാരീസ്: ഫ്രഞ്ച് ഓപ്പണിലെ രണ്ടാം സിംഗിള്‍സ് കിരീടമാണ് കഴിഞ്ഞ ദിവസം വനിതാ താരം ഇഗാ സ്വിയറ്റെക് നേടിയത്. അമേരിക്കയുടെ കൊകൊ ഗൗഫിനെ നേരിടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇഗാ കിരീടം നേടിയത്. സ്‌കോര്‍ 6-1, 6-3. പതിനെട്ടുകാരിയായ ഗൗഫിനെ നിഷ്പ്രഭമാക്കുന്ന പ്രകടനത്തോടെയാണ് ഇഗയുടെ കിരീടനേട്ടം. 2020ല്‍ അമേരിക്കയുടെ തന്നെ സോഫിയ കെനിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചായിരുന്നു താരത്തിന്റെ കിരീടനേട്ടം. 6-4, 6-1നായിരുന്നു ജയം.

സിംഗിള്‍സില്‍ ഇഗയുടെ തുടര്‍ച്ചയായ മുപ്പത്തിയഞ്ചാം വിജയം കൂടിയായിരുന്നിത്. ആറാം കിരിടനേട്ടവും. ആദ്യ സെറ്റില്‍ ഇഗയുടെ മികവിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഗൗഫിനായില്ല. ആദ്യ സെറ്റില്‍ രണ്ടു തവണ ഗൗഫിന്റെ സെര്‍വ് ബ്രേക്ക് ചെയ്ത ഇഗ 6-1ന് സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റിന്റെ തുടക്കത്തിലെ ഇഗയുടെ സെര്‍വ് ബ്രേക്ക് ചെയ്ത് ഗൗഫ് തിരിച്ചുവരവിന്റെ സൂചന നല്‍കി. 

ഹാലന്‍ഡും ആല്‍വാരസും വരുന്നു; മാഞ്ചസ്റ്റര്‍ സിറ്റി വിടാനൊരുങ്ങി ഗബ്രിയേല്‍ ജെസ്യൂസ്, ആഴ്‌സനലിലേക്കെന്ന് സൂചന

എന്നാല്‍ പിന്നീട് നാലാം ഗെയിമില്‍ ഗൗഫിനെ ബ്രേക്ക് ചെയ്ത ഇഗ ഒപ്പമെത്തി. സ്വന്തം സെര്‍വ് നിലനിര്‍ത്തിയ ഇഗ, ഗൗഫിന്റെ അടുത്ത സെര്‍വും ബ്രേക്ക് ചെയ്ത് നിര്‍ണായക 4-2ന്റെ ലീഡെടുത്തു. സ്വന്തം സെര്‍വ് നിലനിര്‍ത്തിയെങ്കിലും തിരിച്ചുവരവിനുള്ള സാധ്യതകള്‍ അടച്ച് സ്വന്തം സെര്‍വ് നിലനിര്‍ത്തി ഇഗ കിരീടത്തില്‍ മുത്തമിട്ടു.

കളിമണ്‍ കോര്‍ട്ടിലെ 14-ാം ഗ്രാന്‍സ്ലാം നേട്ടത്തിന് നദാല്‍; കന്നി കിരീടം തേടി കാസ്പര്‍ റൂഡ്

പോളണ്ട് താരം ഇഗയുടെ ഫ്രഞ്ച് ഓപ്പണ്‍ കിരീടനേട്ടത്തിന് സാക്ഷിയാവാന്‍ ബയേണ്‍ മ്യുണിക്കിന്റെ സൂപ്പര്‍താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയും ഗാലറിയിലുണ്ടായിരുന്നു. പോളണ്ടിന് വേണ്ടിയാണ് ലെവന്‍ഡോസ്‌കിയും കളിക്കുന്നത്. 

മത്സരശേഷം ഇഗാ ഗാലറിയില്‍ ലെവന്‍ഡോവ്‌സ്‌കിക്ക് അരികിലെത്തുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. ട്വീറ്റുകള്‍ കാണാം... 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…