ഇന്ത്യയുടെ ഭാഗ്യവേദിയായി ദക്ഷിണാഫ്രിക്ക; 2007ല്‍ ധോണി, ഇന്നലെ ഷഫാലി; ഇനി ഹര്‍മന്‍പ്രീതിന്‍റെ ഊഴം

By Web TeamFirst Published Jan 30, 2023, 11:17 AM IST
Highlights

16 വർഷത്തിനിപ്പുറം പ്രഥമ അണ്ടർ 19 വനിതാ ലോകകപ്പിന് വേദിയായതും ദക്ഷിണാഫ്രിക്ക തന്നെ. ഇത്തവണയും ദക്ഷിണാഫ്രിക്ക ഇന്ത്യയെ തുണച്ചു. ഷഫാലി വർമ്മയുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യന്‍ കൗമാരപ്പട ഇംഗ്ലണ്ടിനെ തകര്‍ത്ത് ലോകകിരീടവുമായി മടങ്ങി. ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് തകർത്താണ് ഇന്ത്യയുടെ ചരിത്രവിജയം.

ജൊഹാനസ്ബര്‍ഗ്: ടി20 ക്രിക്കറ്റില്‍ ഇന്ത്യയുടെ ഭാഗ്യവേദിയാണ് ദക്ഷിണാഫ്രിക്കയെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു. ടി20 ക്രിക്കറ്റിലെ ഇന്ത്യയുടെ രണ്ട് ലോകകപ്പ് വിജയങ്ങളും ദക്ഷിണാഫ്രിക്കന്‍ മണ്ണിലാണ്. 2007ല്‍ പുരുഷന്‍മാരുടെ ആദ്യ ടി20 ലോകകപ്പില്‍ എം എസ് ധോണിയുടെ നേൃത്വത്തിലിറങ്ങിയ ഇന്ത്യന്‍ യുവനിര കിരീടം ഉയര്‍ത്തിയത് ദക്ഷിണാഫ്രിക്കയിലായിരുന്നു. ഫൈനലില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ചായിരുന്നു ഇന്ത്യയുടെ കിരീടധാരണം. ടീമിലെ മലയാളി സാന്നിധ്യമായി എസ് ശ്രീശാന്ത്.

16 വർഷത്തിനിപ്പുറം പ്രഥമ അണ്ടർ 19 വനിതാ ലോകകപ്പിന് വേദിയായതും ദക്ഷിണാഫ്രിക്ക തന്നെ. ഇത്തവണയും ദക്ഷിണാഫ്രിക്ക ഇന്ത്യയെ തുണച്ചു. ഷഫാലി വർമ്മയുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യന്‍ കൗമാരപ്പട ഇംഗ്ലണ്ടിനെ തകര്‍ത്ത് ലോകകിരീടവുമായി മടങ്ങി. ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് തകർത്താണ് ഇന്ത്യയുടെ ചരിത്രവിജയം.

അടുത്തമാസം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന സീനിയര്‍ വനിതകളുടെ ടി20 ലോകകപ്പാണ് ഇനി ഇന്ത്യയുടെ ലക്ഷ്യം. അടുത്ത മാസം 10ന് തുടങ്ങുന്ന ടൂര്‍ണമെന്‍റില്‍ 12ന് പാക്കിസ്ഥാനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, അയര്‍ലന്‍ഡ് ടീമുകളാണ് ഇന്ത്യയുടെ ഗ്രൂപ്പിലുള്ളത്. അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടിയ ക്യാപ്റ്റന്‍ ഷഫാലി വര്‍മ തന്നെയാണ് സീനിയര്‍ ടീമിലും ഇന്ത്യയുടെ ഓപ്പണര്‍. ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യന്‍ സീനിയര്‍ ടീമിനെ നയിക്കുന്നത്.

അണ്ടര്‍ 19 ലോകകപ്പ് നേട്ടം, ഇന്ത്യന്‍ യുവനിരക്ക് അഞ്ച് കോടി പാരിതോഷികം; അഭിനന്ദിച്ച് ദ്രാവിഡും പിള്ളേരും

വനിതാ ക്രിക്കറ്റിൽ ഇന്ത്യയുടെ ആദ്യലോക കിരീടം കൂടിയാണിത്. സീനിയര്‍ ജൂനിയര്‍ തലങ്ങളില്‍ ഇന്ത്യ നേടുന്ന പതിനൊന്നാമത്തെ ഐസിസി കിരീടം കൂടിയാണിത്. പുരുഷൻമാരുടെ ഏകദിന ലോകകപ്പിൽ 1983ലും 2011ലും ചാമ്പ്യൻസ് ട്രോഫിയിൽ 2002ലും 2013ലും ടി20 ലോകകപ്പിൽ 2007ലും അണ്ടർ 29 ലോകകപ്പിൽ 2000, 2008, 2012, 2018, 2022ലും ഇന്ത്യ ചാമ്പ്യൻമാരായി.

ടി20 വനിതാ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: Harmanpreet Kaur (Captain), Smriti Mandhana, Shafali Verma, Yastika Bhatia, Richa Ghosh, Jemimah Rodrigues, Harleen Deol, Deepti Sharma, Devika Vaidya, Radha Yadav, Renuka Thakur, Anjali Sarvani, Pooja Vastrakar, Rajeshwari Gayakwad, Shikha Pandey.

റിസര്‍വ് താരങ്ങള്‍: Sabbhineni Meghana, Sneh Rana, Meghna Singh.

click me!