ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ ആവേശജയം സ്വന്തമാക്കിയശേഷമാണ് ഇന്ത്യന്‍ ടീം ഒന്നടങ്കം ഇന്ത്യന്‍ വനിതാ ടീമിന് ആശംസകള്‍ നേര്‍ന്നത്.

ലഖ്നൗ: പ്രഥമ അണ്ടർ 19 വനിതാ ലോകകപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീമിന് അഞ്ച് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. താരങ്ങൾക്കും പരിശീലകർക്കുമാണ് സമ്മാനത്തുക ലഭിക്കുക. ഇംഗ്ലണ്ടിനെ തകര്‍ത്ത് ലോകകപ്പ് നേടിയ ഷഫാലി വർമ്മയെയും സംഘത്തേയും ബുധനാഴ്ച അഹമ്മദാബാദിൽ നടക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് മൂന്നാം ടി20യിൽ അതിഥികളായും ബിസിസിഐ ക്ഷണിച്ചിട്ടുണ്ട്.

അതിനിടെ ഇന്ത്യന്‍ യുവനിരയുടെ നേട്ടത്തില്‍ അഭിനന്ദനവുമായി ഇന്ത്യന്‍ സീനിയര്‍ പുരുഷ ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ടീം അംഗങ്ങളും രംഗത്തെത്തി. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ ആവേശജയം സ്വന്തമാക്കിയശേഷമാണ് ഇന്ത്യന്‍ ടീം ഒന്നടങ്കം ഇന്ത്യന്‍ വനിതാ ടീമിന് ആശംസകള്‍ നേര്‍ന്നത്. പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിനെ അഭിന്ദിച്ചശേഷം അഭിനന്ദനമറിയിക്കാനായി ഇന്ത്യക്കായി അണ്ടര്‍ 19 പുരുഷ ലോകകപ്പില്‍ കിരീടം നേടിയിട്ടുള്ള പൃഥ്വി ഷായെ ക്ഷണിക്കുകയായിരുന്നു.

Scroll to load tweet…

ഇന്ത്യന്‍ വനിതാ ടീമിന്‍റേത് മഹത്തായ നേട്ടമാണെന്നും ടീം അംഗങ്ങളെ അഭിനന്ദിക്കുന്നുവെന്നും പൃഥ്വി ഷാ പറഞ്ഞു. ഇന്നലെ നടന്ന ഫൈനലിൽ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് തകർത്താണ് ഇന്ത്യ ആദ്യ അണ്ടണ്‍ 19 വനിതാ ലോകകപ്പില്‍ കീരിടം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ വെറും 68 റണ്‍സിന് പുറത്താക്കിയ ഇന്ത്യന്‍ വനിതകള്‍ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി.

മുന്‍ ഇന്ത്യന്‍ താരം മിതാലി രാജും ഇന്ത്യന്‍ ടീമിന്‍റെ നേട്ടത്തെ അഭിനന്ദിച്ചിരുന്നു.

Scroll to load tweet…