മുംബൈ ടി20 ലീഗ് താരലേലം: ഐപിഎല്ലില്‍ മിന്നിയ യുവതാരങ്ങളെ ഞെട്ടിച്ച് അഥര്‍വ അങ്കൊലേക്കര്‍ വില കൂടിയ താരം

Published : May 07, 2025, 03:45 PM IST
മുംബൈ ടി20 ലീഗ് താരലേലം: ഐപിഎല്ലില്‍ മിന്നിയ യുവതാരങ്ങളെ ഞെട്ടിച്ച് അഥര്‍വ അങ്കൊലേക്കര്‍ വില കൂടിയ താരം

Synopsis

ഐപിഎല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് കുപ്പായത്തില്‍ തിളങ്ങിയ 17കാരന്‍ ആയുഷ് മാത്രയെ 14.75 ലക്ഷം രൂപക്ക് ട്രയംഫ് നൈറ്റ്സ് മുംബൈ നോര്‍ത്ത് ഈസ്റ്റ് സ്വന്തമാക്കി

മുംബൈ: മുംബൈ ടി20 ലീഗ താരലേലത്തില്‍ ഐപിഎല്ലില്‍ മിന്നിയ യുവതാരങ്ങളെക്കാള്‍ കൂടുതല്‍ തുക സ്വന്തമാക്കി ഓള്‍ റൗണ്ടര്‍ അഥര്‍ന അങ്കൊലേക്കര്‍. 16.25 ലക്ഷം രൂപക്ക് അങ്കൊലേക്കറെ ഈഗിൾ താനെ സ്ട്രൈക്കേഴ്സ് സ്വന്തമാക്കി. ഇന്ന് രാവിലെ തുടങ്ങിയ താരലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുക സ്വന്തമാക്കിയതും അങ്കൊലേക്കറാണ്. ഇടം കൈയന്‍ ബാറ്ററും ഇടം കൈയന്‍ സ്പിന്‍ ബൗളറുമാണ് 24കാരനായ അങ്കൊലേക്കര്‍. ഷാര്‍ദ്ദുല്‍ താക്കൂറാണ് ടീമിന്‍റെ ഐക്കണ്‍ താരം.

ഐപിഎല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് കുപ്പായത്തില്‍ തിളങ്ങിയ 17കാരന്‍ ആയുഷ് മാത്രയെ 14.75 ലക്ഷം രൂപക്ക് ട്രയംഫ് നൈറ്റ്സ് മുംബൈ നോര്‍ത്ത് ഈസ്റ്റ് സ്വന്തമാക്കി. സൂര്യകുമാര്‍ യാദവാണ് ട്രയംഫിന്‍റെ ഐക്കണ്‍ താരം. സയ്യിദ് മുഷ്താഖ് അലിയില്‍ മുംബൈക്കായി തിളങ്ങിയ സൂര്യാൻഷു ഷെഡ്ജെയെ 13.75 ലക്ഷം രൂപക്ക് ട്രയംഫ് ടീമിലെത്തിച്ചിട്ടുണ്ട്.

'അത് വലിയ 'ക്രൈം',തോല്‍വിക്കുശേഷം ഹാര്‍ദ്ദിക്; പക്ഷെ അത് 2 തവണ ചെയ്തത് ക്യാപ്റ്റൻ തന്നെ

മുംബൈ യുവതാരവും ഇന്ത്യൻ താരം സര്‍ഫറാസ് ഖാന്‍റെ അനുജനുമായ മുഷീര്‍ ഖാനെ 15 ലക്ഷം രൂപക്ക് എആര്‍സിഎസ് അന്ധേരി സ്വന്തമാക്കി. ശിവം ദുബെയാണ് ടീമിന്‍റെ ഐക്കണ്‍ താരം. 15 ലക്ഷം രൂപക്ക് സായ് രാജ് പാട്ടീലിനെ ഈഗിൾ താനെ സ്ട്രൈക്കേഴ്സും ഐപിഎല്ലില്‍ കൊല്‍ക്കത്തക്കായി തിളങ്ങിയ അംഗ്രിഷ് രഘുവംശിയെ 14 ലക്ഷം രൂപക്ക് മുംബൈ ഫാല്‍ക്കണ്‍സും സ്വന്തമാക്കി. ശ്രേയസ് അയ്യരാണ് മുംബൈ ഫാല്‍ക്കണ്‍സിന്‍റെ ഐക്കണ്‍ താരം.ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങുന്ന ഷംസ് മുലാനിയെ ആകാശ് മുംബൈ വെസ്റ്റേണ്‍ സബര്‍ബ്സ് 14 ലക്ഷം രൂപക്ക് സ്വന്തമാക്കി. സര്‍ഫറാസ് ഖാനാണ് ആകാശ് ടീമിന്‍റെ ഐക്കണ്‍ താരം.

ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയ തനുഷ് കൊടിയാനെ പൃഥ്വി ഷാ ഐക്കൺ താരമായ നോര്‍ത്ത് മുംബൈ പാന്തേഴ്സ് 10 ലക്ഷം രൂപക്ക് ടീമിലെത്തിച്ചു. അജിങ്ക്യാ രഹാനെ ഐക്കണ്‍ താരമായ ബാന്ദ്ര ബ്ലാസ്റ്റേഴ്സ് 8.50 ലക്ഷം രൂപക്ക് സുവേദ് പാര്‍ക്കറിനെയും 8.25 ലക്ഷം രൂപക്ക് ആകാശ് ആനന്ദിനെയും ടീമിലെത്തിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

ടിവി അമ്പയറുടെ ഭീമാബദ്ധം, നോ ബോളായിട്ടും കണ്ടില്ലെന്ന് നടിച്ചപ്പോൾ ബുമ്രക്ക് സ്വന്തമായത് ചരിത്രനേട്ടം
മാധവ് കൃഷ്ണയ്ക്ക് സെഞ്ച്വറി, കൂച്ച് ബെഹാർ ട്രോഫിയിൽ ജാ‍ർഖണ്ഡിനെതിരെ കേരളത്തിന് 127 റൺസിന്‍റെ ലീഡ്