- Home
- Sports
- Cricket
- 'സഞ്ജു, എന്തിനാണ് അഭിഷേക് ശര്‍മയെ അനുകരിക്കുന്നത്?'; മലയാളി താരത്തിന് നിര്‍ദേശവുമായി അജിന്‍ക്യ രഹാനെ
'സഞ്ജു, എന്തിനാണ് അഭിഷേക് ശര്‍മയെ അനുകരിക്കുന്നത്?'; മലയാളി താരത്തിന് നിര്‍ദേശവുമായി അജിന്‍ക്യ രഹാനെ
ന്യൂസിലന്‍ഡിനെതിരെ മൂന്നാം ടി20യിലും സഞ്ജു സാംസണ്‍ നിരാശപ്പെടുത്തി. ഗുവാഹത്തിയില്‍ ആദ്യ പന്തില്‍ തന്നെ സഞ്ജു പുറത്താവുകയായിരുന്നു. പരമ്പരയില്‍ 10, 6, 0 എന്നിങ്ങനെയാണ് സഞ്ജുവിന്റെ സ്‌കോര്‍. ഇപ്പോള്‍ ഉപദേശവുമായി എത്തിയിരിക്കുകയാണ് അജിന്‍ക്യ രഹാനെ.

രഹാനെയുടെ ഉപദേശം
ഓപ്പണിംഗ് പങ്കാളിയായ അഭിഷേക് ശര്‍മ്മയെ അനുകരിക്കാന്‍ ശ്രമിക്കാതെ, സഞ്ജു തന്റെ സ്വാഭാവിക ശൈലിയില്‍ കളിക്കണമെന്നാണ് രാജസ്ഥാന്‍ റോയല്‍സിന്റെ തന്റെ സഹതാരമായിരുന്നു രഹാനെ പറയുന്നത്.
സഞ്ജുവിന്റെ ഫോം ആശങ്കാജനകം
കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ നിന്ന് കേവലം 16 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്. അവസാന മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങിയതോടെ താരത്തിന് മേലുള്ള സമ്മര്‍ദ്ദം വര്‍ദ്ധിച്ചു.
കഴിഞ്ഞ 9 ഇന്നിംഗ്‌സുകള്‍
ഓപ്പണറായി ഇറങ്ങിയ കഴിഞ്ഞ ഒമ്പത് ഇന്നിംഗ്സുകളില്‍ നിന്ന് 11.55 ശരാശരിയില്‍ 104 റണ്‍സ് മാത്രമാണ് സഞ്ജുവിന്റെ സമ്പാദ്യം. അഭിഷേക് ശര്‍മ്മ വെറും 14 പന്തുകളില്‍ അര്‍ദ്ധ സെഞ്ച്വറി നേടി തകര്‍പ്പന്‍ ഫോമിലാണ്.
പിന്തുണ അത്യാവശ്യം
ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ടീം മാനേജ്മെന്റും സഞ്ജുവിന് കൃത്യമായ ആത്മവിശ്വാസം നല്‍കണമെന്ന് രഹാനെ പറഞ്ഞു.
രഹാനെയുടെ വാക്കുകള്‍
സഞ്ജുവിനോട് നീ ലോകകപ്പിലുണ്ടാകുമെന്ന് ഉറിച്ചു പറയണം. അഭിഷേക് ശര്‍മ്മ മറുവശത്ത് തകര്‍ത്തു കളിക്കുമ്പോള്‍ തനിക്കും വേഗത്തില്‍ റണ്‍സ് കണ്ടെത്തണം എന്ന സമ്മര്‍ദ്ദം സഞ്ജുവിനുണ്ടാകാം.
രഹാനെ തുടര്‍ന്നു...
'മാനേജ്മെന്റിന്റെ കൃത്യമായ ഇടപെടലാണ് വേണ്ടത്. സ്ഥാനത്തെക്കുറിച്ച് ആശങ്കപ്പെടാതെ സ്വന്തം ഗെയിം പ്ലാനില്‍ ഉറച്ചുനില്‍ക്കാന്‍ സഞ്ജുവിനെ അനുവദിക്കണം' രഹാനെ വ്യക്തമാക്കി.
തിരിച്ചു വരാന്‍ രഹാനെയുടെ ടിപ്സ്
സഞ്ജുവിന് ഫോമിലേക്ക് തിരിച്ചെത്താന്‍ രഹാനെ ചില നിര്‍ദ്ദേശങ്ങളും മുന്നോട്ടുവെച്ചു. തുടക്കത്തില്‍ സമയം കണ്ടെത്തുക: ആദ്യ ഒന്നോ രണ്ടോ ഓവറുകള്‍ അതിജീവിച്ച് ക്രീസില്‍ സമയം ചെലവഴിക്കുക.
താളം കണ്ടെത്തുക
വലിയ സ്‌കോറുകള്‍ക്ക് പകരം താളം കണ്ടെത്തുക: 15 പന്തില്‍ 25 റണ്‍സോ 20 പന്തില്‍ 35 റണ്‍സോ നേടി ആദ്യം താളം കണ്ടെത്താന്‍ ശ്രമിക്കുക.
തനതായ ശൈലി
രാജസ്ഥാന്‍ റോയല്‍സിനായി കളിച്ചിരുന്ന രീതിയില്‍ കളിച്ച് ആത്മവിശ്വാസം വീണ്ടെടുക്കാനും രഹാനെ സഞ്ജുവിനോട് നിര്‍ദേശിക്കുന്നു.
കിഷന്റെ ഫോം വെല്ലുവിളി
ഇഷാന്‍ കിഷന്‍ മികച്ച ഫോമില്‍ തുടരുന്ന സാഹചര്യത്തില്‍ സഞ്ജുവിന് ടീമിലെ സ്ഥാനം നിലനിര്‍ത്താന്‍ വരും മത്സരങ്ങള്‍ നിര്‍ണ്ണായകമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!