2010ല്‍ എഡ്‌ജ്‌ബാസ്റ്റണില്‍ ഓസ്‌ട്രേലിയക്കെതിരെ 21 പന്തില്‍ അമ്പത് തികച്ച ഉമര്‍ അക്‌മലിന്‍റെ പേരിലായിരുന്നു മുന്‍ റെക്കോര്‍ഡ്

ഷാര്‍ജ: ടി20 ലോകകപ്പിലെ(T20 World Cup 2021) സൂപ്പര്‍ 12(Super 12) പോരാട്ടത്തില്‍ സ്‌കോട്‌ലന്‍ഡിനെതിരെ(PAK vs SCO Supe) വെടിക്കെട്ട് അര്‍ധ സെഞ്ചുറിയുമായി പാകിസ്ഥാന്‍ വെറ്ററന്‍ ഷൊയൈബ് മാലിക്ക്(Shoaib Malik) ഇടംപിടിച്ചത് റെക്കോര്‍ഡ് ബുക്കില്‍. 18 പന്തില്‍ മാലിക് ഫിഫ്റ്റി കണ്ടെത്തിയപ്പോള്‍ ടി20യില്‍ ഒരു പാകിസ്ഥാന്‍ താരത്തിന്‍റെ വേഗമേറിയ അര്‍ധ സെഞ്ചുറിയുടെ റെക്കോര്‍ഡ് പേരിലായി. 2010ല്‍ എഡ്‌ജ്‌ബാസ്റ്റണില്‍ ഓസ്‌ട്രേലിയക്കെതിരെ 21 പന്തില്‍ അമ്പത് തികച്ച ഉമര്‍ അക്‌മലിന്‍റെ(Umar Akmal) പേരിലായിരുന്നു മുന്‍ റെക്കോര്‍ഡ്. 2016ല്‍ ഹാമില്‍ട്ടണില്‍ ന്യൂസിലന്‍ഡിനെതിരെ 22 പന്തില്‍ അക്‌മല്‍ തന്നെ ഫിഫ്റ്റി തികച്ചതാണ് മൂന്നാമത്. 

ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ മൂന്നാമത്തെ ഫിഫ്റ്റി കൂടിയാണ് ഷാര്‍ജയില്‍ ഷൊയൈബ് മാലിക് കണ്ടെത്തിയത്. 2007ല്‍ ഇംഗ്ലണ്ടിനെതിരെ ഡര്‍ബനില്‍ ഇന്ത്യയുടെ യുവ്‌രാജ് സിംഗ് 12 പന്തില്‍ അമ്പത് കണ്ടെത്തിയതാണ് ലോകകപ്പ് ചരിത്രത്തിലെ വേഗമേറിയ ഫിറ്റി. 17 പന്തില്‍ അമ്പത് കണ്ടെത്തിയ സ്റ്റീഫന്‍ മൈബര്‍ഹാണ് രണ്ടാമത് എങ്കില്‍ ഓസീസ് താരം ഗ്ലെന്‍ മാക്‌സ്‌വെല്ലും ഇന്ത്യയുടെ കെ എല്‍ രാഹുലും ഷൊയൈബ് മാലിക്കിനൊപ്പം മൂന്നാം സ്ഥാനം പങ്കിടുന്നു. ഈ ലോകകപ്പില്‍ സ്‌കോട്‌ലന്‍ഡിനെതിരെ തന്നെയായിരുന്നു 18 പന്തില്‍ രാഹുലിന്‍റെ ഫിഫ്റ്റി. 

Scroll to load tweet…

മരണമാസ് മാലിക് 

പ്രായത്തെ വെല്ലുന്ന പ്രകടനവുമായി 39കാരനായ മാലിക് കത്തിപ്പടര്‍ന്ന മത്സരത്തില്‍ പാകിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റിന് 189 റണ്‍സെടുത്തു. അഞ്ചാമനായി ക്രീസിലെത്തി 18 പന്തില്‍ ഒരു ഫോറും ആറ് സിക്‌സറും സഹിതം 54 റണ്‍സുമായി മാലിക് പുറത്താകാതെ നിന്നു. അവസാന പന്തിലാണ് മാലിക് അമ്പത് തികച്ചത്. നായകന്‍ ബാബര്‍ അസം(47 പന്തില്‍ 66), മറ്റൊരു വെറ്ററന്‍ മുഹമ്മദ് ഹഫീസ്(19 പന്തില്‍ 31) എന്നിവരുടെ പ്രകടനവും പാകിസ്ഥാനെ തുണച്ചു. മാലിക്കിന്‍റെ കരുത്തില്‍ പാകിസ്ഥാന്‍ അവസാന അഞ്ച് ഓവറില്‍ മാത്രം 77 റണ്‍സാണ് അടിച്ചുകൂട്ടിയത്. മുഹമ്മദ് റിസ്‌വാന്‍ 15നും ഫഖര്‍ സമാന്‍ 8നും പുറത്തായപ്പോള്‍ ആസിഫ് അലി(5) മാലിക്കിനൊപ്പം പുറത്താകാതെ നിന്നു. 

View post on Instagram

T20 World Cup| മാലിക് വെടിക്കെട്ട്, ബാബര്‍ ക്ലാസ്, ഹഫീസ് ഷോ; പാകിസ്ഥാന് വമ്പന്‍ സ്‌കോര്‍