
അബുദാബി: ടി20 ലോകകപ്പില്‍(T20 World Cup 2021) ഇന്ന് രണ്ട് മത്സരങ്ങള്‍. ആദ്യ കളിയിൽ ബംഗ്ലാദേശിനെ ദക്ഷിണാഫ്രിക്ക(RSA vs BAN) നേരിടും. വൈകിട്ട് 3.30ന് അബുദാബിയിലാണ്(Abu Dhabi) മത്സരം. മൂന്ന് കളികളിൽ നിന്ന് രണ്ട് ജയമാണ് ദക്ഷിണാഫ്രിക്കയ്ക്കുള്ളത്. കളിച്ച മൂന്ന് കളിയും തോറ്റ ബംഗ്ലാദേശ് സെമി കാണാതെ പുറത്തായ ടീമാണ്.
സെമി കാത്ത് പാകിസ്ഥാന്‍
രണ്ടാമത്തെ കളിയിൽ നമീബിയയെ പാകിസ്ഥാൻ(PAK vs NAM) നേരിടും. രാത്രി ഏഴരയ്ക്ക് അബുദാബിയില്‍ തന്നെയാണ് മത്സരം. കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് ആറ് പോയിന്‍റുള്ള പാകിസ്ഥാന് ഇന്ന് ജയം സ്വന്തമാക്കിയാൽ സെമിയിൽ കടക്കാനാകും. ആദ്യ മത്സരങ്ങളില്‍ ഇന്ത്യ, ന്യൂസിലന്‍ഡ്, അഫ്‌ഗാനിസ്ഥാന്‍ ടീമുകളേയാണ് പാകിസ്ഥാന്‍ പരാജയപ്പെടുത്തിയത്. രണ്ട് കളികളിൽ ഒരു ജയമാണ് നമീബിയയുടെ ഇതുവരെയുള്ള സമ്പാദ്യം.
ഇന്ത്യക്ക് നാളെ അങ്കം
ലോകകപ്പിൽ ടീം ഇന്ത്യക്ക് നാളെ മൂന്നാം മത്സരം. അബുദാബിയിൽ രാത്രി ഏഴരയ്ക്ക് തുടങ്ങുന്ന കളിയിൽ അഫ്‌ഗാനിസ്ഥാനാണ് എതിരാളികൾ. പാകിസ്ഥാനോടും ന്യൂസിലൻഡിനോടും തോറ്റ ഇന്ത്യ ആദ്യ ജയം ലക്ഷ്യമിട്ടാണ് അഫ്ഗാനിസ്ഥനെ നേരിടുക. മൂന്ന് കളിയിൽ രണ്ടും ജയിച്ച അഫ്ഗാനിസ്ഥാൻ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണിപ്പോൾ. ഇനിയുള്ള എല്ലാ കളിയും ജയിച്ചാലേ ഇന്ത്യക്ക് നേരിയ സെമി സാധ്യതയുള്ളൂ. മറ്റ് ടീമുകളുടെ ഫലവും നെറ്റ് റണ്‍റേറ്റും നിര്‍ണായകമാകും.
നാളെ മൂന്നരയ്ക്ക് തുടങ്ങുന്ന കളിയിൽ സ്‌കോട്‌ലന്‍ഡിനെ ന്യൂസിലൻഡ് നേരിടും. ദുബായിലാണ് പോരാട്ടം. രണ്ട് കളികളില്‍ ഒരു ജയവുമായി മൂന്നാം സ്ഥാനത്താണ് നിലവില്‍ ന്യൂസിലന്‍ഡ്. അതേസമയം കളിച്ച രണ്ട് മത്സരങ്ങളിലും പരാജയമായിരുന്നു സ്‌കോട്‌ലന്‍ഡിന്‍റെ ഫലം.
കൂടുതല്‍ ലോകകപ്പ് വാര്‍ത്തകള്‍
ടി20 ലോകകപ്പ്: ബട്‌ലര്‍ ഷോയില്‍ ലങ്ക മുങ്ങി; ഇംഗ്ലണ്ട് സെമിയില്‍
വെടിക്കെട്ട് സെഞ്ചുറി, അപൂര്‍വ നേട്ടം സ്വന്തമാക്കി ജോസ് ബട്‌ലര്‍
ടി20 ലോകകപ്പ്: ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ കളി കൈവിട്ടത് എപ്പോള്‍; തുറന്നുപറഞ്ഞ് സച്ചിന്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!