മറ്റ് ബാറ്റര്‍മാരെല്ലാം റണ്‍സ് നേടാന്‍ ബുദ്ധിമുട്ടിയ പിച്ചില്‍ 45 പന്തിലാണ് ബട്‌ലര്‍ അര്‍ധസെഞ്ചുറിയിലെത്തിയത്.അടുത്ത 22 പന്തില്‍ ബട്‌ലര്‍ സെഞ്ചുറി പൂര്‍ത്തിയാക്കി.

ഷാര്‍ജ: ടി20 ലോകകപ്പില്‍(T20 World Cup 2021) ശ്രീലങ്കക്കെതിരെ നേടിയ വെടിക്കെട്ട് സെഞ്ചുറിയിലൂടെ അപൂര്‍വ നേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട്(England ) ഓപ്പണര്‍ ജോസ് ബട്‌ലര്‍(Sri Lanka). ടി20 ക്രിക്കറ്റില്‍ തന്‍റെ ആദ്യ രാജ്യാന്തര സെഞ്ചുറി നേടിയ ബട്‌ലര്‍ ഇംഗ്ലണ്ടിനായി ടെസ്റ്റിലും ഏകദിനത്തിലും ടി20യിലും സെഞ്ചുറി നേടുന്ന ആദ്യ ബാറ്ററെന്ന നേട്ടം സ്വന്തമാക്കി.

ഇതിന് പുറമെ ടി20 ലോകകപ്പില്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം ഇംഗ്ലണ്ട് ബാറ്ററുമാണ് ബട്‌ലര്‍. 2014ലെ ലോകകപ്പില്‍ സെഞ്ചുറി നേടിയ അലക്സ്‌ ഹെയില്‍സാണ് ലോകകപ്പിലെ സെഞ്ചുറി നേട്ടത്തില്‍ ഇംഗ്ലണ്ട് ടീമില്‍ ബട്‌ലറുടെ മുന്‍ഗാമി.

Scroll to load tweet…

ടി20 ലോകകപ്പില്‍ സെഞ്ചുറി നേടുന്ന ഏഴാമത്തെ ബാറ്ററാണ് ബട്‌ലര്‍. ക്രിസ് ഗെയ്‌ല്‍(2), അഹമ്മദ് ഷെഹ്സാദ്, അലക്സ് ഹെയ്‌ല്‍സ്, മഹേല ജയവര്‍ധനെ, ബ്രെണ്ടന്‍ മക്കല്ലം, സുരേഷ് റെയ്ന, തമീം ഇക്‌ബാല്‍ എന്നിവരാണ് ടി20 ലോകകപ്പില്‍ സെഞ്ചുറി നേടിയിട്ടുള്ളവര്‍.

Scroll to load tweet…

മറ്റ് ബാറ്റര്‍മാരെല്ലാം റണ്‍സ് നേടാന്‍ ബുദ്ധിമുട്ടിയ പിച്ചില്‍ 45 പന്തിലാണ് ബട്‌ലര്‍ അര്‍ധസെഞ്ചുറിയിലെത്തിയത്.അടുത്ത 22 പന്തില്‍ ബട്‌ലര്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. ഇന്നിംഗ്സിലെ അവസാന പന്തില്‍ സിക്സടിച്ചാണ് ബട്‌ലര്‍ ടി20 ക്രിക്കറ്റിലെ ആദ്യ ടി20 രാജ്യാന്തര സെഞ്ചുറിയിലെത്തിയത്.

പത്താം ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സ് മാത്രമുണ്ടായിരുന്ന ഇംഗ്ലണ്ടിനെ ആറ് സിക്സും ആറ് ഫോറും പറത്തിയ തകര്‍പ്പന്‍ ഇന്നിംഗ്സിലൂടെ ബട്‌ലര്‍ ഒറ്റക്ക് കരകയറ്റുകയായിരുന്നു. ഇംഗ്ലണ്ട് 47-3ലേക്ക് തകര്‍ന്നടിഞ്ഞപ്പോള്‍ 110 റണ്‍സിനടത്ത ടോട്ടലാണ് പ്രതീക്ഷിച്ചിരുന്നതെന്നും എന്നാല്‍ ബട്‌ലറുടെ അസാധ്യ പ്രകടനം കാഴ്ചവെച്ച ബട്‌ലര്‍ ഇംഗ്ലണണ്ടിന് പ്രതീക്ഷകള്‍ക്ക് അപ്പുറത്തെ സ്കോര്‍ സമ്മാനിച്ചുവെന്നും ഇംഗ്ലണ്ട് സഹപരിശീലകന്‍ പോള്‍ കോളിംഗ്‌വുഡ് പറഞ്ഞു.