Asianet News MalayalamAsianet News Malayalam

ടി20 ലോകകപ്പ്: ടോസിനെ പഴിച്ചാല്‍ മതിയോ; മോശം പ്രകടനത്തില്‍ പ്രതികള്‍ ആരൊക്കെ? കോലി, രോഹിത്, ഹര്‍ദിക്...

ടോസ് നഷ്‌ടമായതിനെ മാത്രം കുറ്റപ്പെടുത്തി എത്രനാൾ ന്യായീകരിച്ച് നിൽക്കാനാകും. ഇന്ത്യൻ ക്യാമ്പിൽ അഭിപ്രായ ഭിന്നത രൂക്ഷമാണോയെന്ന് സംശയിക്കുന്ന വലിയൊരു വിഭാഗം ആരാധകരുണ്ട്. 

T20 World Cup 2021 from Jasprit Bumrah to Virat Kohli who all are the reason for Team India failure
Author
Dubai - United Arab Emirates, First Published Nov 2, 2021, 9:39 AM IST

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) കനത്ത തിരിച്ചടി ഏറ്റ് നാണംകെട്ട് നിൽക്കുകയാണ് ടീം ഇന്ത്യ(Team India). പാകിസ്ഥാനോടും(Pakistan Cricket Team) ന്യൂസിലൻഡിനോടും(New Zealand Cricket Team) ദയനീയ തോൽവി ഏറ്റുവാങ്ങിയപ്പോള്‍ എവിടെയാണ് ഇന്ത്യക്ക് പിഴച്ചത്? ടോസ് നഷ്ടമായതിനെ മാത്രം കുറ്റപ്പെടുത്തി എത്രനാൾ ന്യായീകരിച്ച് നിൽക്കാനാകും. വിരാട് കോലിയുടെ(Virat Kohli) നേതൃത്വത്തിലുള്ള ബാറ്റർമാരും ജസ്‌പ്രീത് ബുമ്രയുടെ(Jasprit Bumrah) നേതൃത്വത്തിലുള്ള ബൗളേഴ്‌സും തീർത്തും നിറംമങ്ങിയതിന് ആര് ഉത്തരം പറയും?

ടോസ് മാത്രമല്ല പ്രശ്‌നം

ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങളും നടന്നത് ദുബായിലാണ്. ടോസ് നിർണായകമാകുമെന്ന് പഴയ മത്സരങ്ങൾ തെളിയിച്ചതാണ്. ടോസിലെ ഭാഗ്യം തീർത്തുമില്ലാത്ത വിരാട് കോലിക്ക് ഇത്തവണയും തിരിച്ചടി. പാകിസ്ഥാനെതിരെയും കിവീസിനെതിരെയും ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യേണ്ടിവന്നു. ആദ്യം പന്തെറിഞ്ഞവർക്ക് പിച്ച് ആവശ്യത്തിന് പിന്തുണ നൽകിയപ്പോൾ പിടിച്ചുനിൽക്കാൻ പാടുപെട്ടു ടീം ഇന്ത്യ. ഏത് പിച്ചായാലും ഏത് സാഹചര്യമായാലും അതിനെ നേരിടാനുള്ള കരുത്തില്ലാത്തവരാണോ ഇന്ത്യൻ ബാറ്റർമാർ.

രോഹിത് ശർമ്മ, വിരാട് കോലി എന്നിവര്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ട് ബാറ്റ്സ്‌മാൻമാരായി പേരെടുത്തവരാണ്. ഇന്ത്യൻ ടീമിലെ മുതിർന്ന കളിക്കാർ. എതിരാളികളുടെ പേടിസ്വപ്നമെന്നൊക്കെ ആരാധകർ അഭിമാനിച്ചിരുന്ന താരങ്ങൾ. എന്നാൽ കരുത്താകേണ്ട സമയത്ത് പ്രതിരോധിക്കാൻ പോലുമാകാതെ ഇരുവരും കീഴടങ്ങി. പാകിസ്ഥാനെതിരെ വിരാട് കോലി പിടിച്ചുനിന്നതൊഴിച്ചാൽ കാര്യങ്ങളൊന്നും അത്ര ഭംഗിയായിരുന്നില്ല.

കൂറ്റനടിക്കാര്‍ എവിടെ

കുട്ടിക്രിക്കറ്റിലെ സെൻസേഷണൽ താരം കെ എൽ രാഹുൽ, വമ്പനടിക്കാരൻ റിഷഭ് പന്ത്, ഹർദിക് പണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരെല്ലാം പ്രകടനത്തിന്‍റെ നിഴല്‍ മാത്രമായി. 

ടി20 ലോകകപ്പിന് വന്ന ബൗളർമാരെ എടുത്താൽ മികവിൽ മുന്നിൽ നിൽക്കും ഇന്ത്യയുടെ ജസ്പ്രീത് ബുമ്ര. എന്നാൽ പാകിസ്ഥാന്‍റെയോ ന്യൂസിലൻഡിന്‍റേയോ ബാറ്റർമാരെ ഒരു ഘട്ടത്തൽപോലും വിറപ്പിക്കാനായില്ല ഇന്ത്യയുടെ സ്റ്റാർ ബൗളർക്ക്. ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, വരുൺ ചക്രവർത്തി എന്നിവര്‍ ഒന്നുപോലെ പരാജയപ്പെട്ടപ്പോൾ എതിരാളികൾ ബഹുദൂരം മുന്നിൽപ്പോയി.

ടീമില്‍ ഭിന്നത?

ഇന്ത്യൻ ക്യാമ്പിൽ അഭിപ്രായ ഭിന്നത രൂക്ഷമാണോയെന്ന് സംശയിക്കുന്ന വലിയൊരു വിഭാഗം ആരാധകരുണ്ട്. ലോകകപ്പിന് പിന്നാലെ നായകസ്ഥാനം ഒഴിയുമെന്ന് കോലി പറഞ്ഞത് അനവസരത്തിലായെന്നും ടൂർണമെന്‍റിന് ശേഷം ഇത് പ്രഖ്യാപിച്ചാൽ പോരായിരുന്നോ എന്നും ഇവർ ചോദിക്കുന്നു. എന്തായാലും ടീം ഇന്ത്യയുടെ മോശം പ്രകടനത്തില്‍ ഇഴകീറിയുള്ള പരിശോധനകൾ ആവശ്യമാണ്.

കൂടുതല്‍ ലോകകപ്പ് വാര്‍ത്തകള്‍

ടി20 ലോകകപ്പ്: പോരാടി തോറ്റാല്‍ മനസിലാക്കാം; കോലിയുടെ 'ഭീരുത്വ' പ്രസ്‍താവനയ്ക്കെതിരെ കപില്‍ ദേവ്

ടി20 ലോകകപ്പ്: 'ഇന്ത്യ കളിക്കുന്നത് 2010ലെ ക്രിക്കറ്റ്, ബിസിസിഐക്ക് പിടിവാശി'; ഒളിയമ്പുമായി മൈക്കല്‍ വോൺ

നോക്കൗട്ട് പോരാട്ടങ്ങള്‍ ജയിക്കാനുള്ള മനക്കരുത്ത് ഇന്ത്യക്കില്ലെന്ന് ഗംഭീര്‍

ടി20 ലോകകപ്പ്: ഒളിച്ചിരിക്കാതെ രാജ്യത്തോടും ആരാധകരോടും മറുപടി പറയൂ, കോലിക്കെതിരെ ആഞ്ഞടിച്ച് അസ്ഹര്‍

ടി20 ലോകകപ്പ്: ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ കളി കൈവിട്ടത് എപ്പോള്‍; തുറന്നുപറഞ്ഞ് സച്ചിന്‍


 

Follow Us:
Download App:
  • android
  • ios