ഇന്ത്യയുടെ മോശം പ്രകടനത്തിന് കാരണം ബിസിസിഐയുടെ പിടിവാശിയെന്ന് മൈക്കല്‍ വോൺ

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) ഇന്ത്യന്‍ ടീമിന്‍റെ(Team India) മോശം പ്രകടനത്തിനു കാരണം ബിസിസിഐയുടെ(BCCI) പിടിവാശിയാണെന്ന് ഇംഗ്ലണ്ട്(England Cricket Team) മുന്‍ നായകന്‍ മൈക്കല്‍ വോൺ(Michael Vaughan). ഈ ലോകകപ്പില്‍ ഇന്ത്യ കളിക്കുന്നത് 2010ലെ ക്രിക്കറ്റാണെന്നും അവിടെ നിന്ന് കളി ഏറെ മുന്നോട്ടുപോയെന്ന് തിരിച്ചറിയേണ്ടതുണ്ടെന്നും വോൺ പറഞ്ഞു. 

Scroll to load tweet…
Scroll to load tweet…

'ഇന്ത്യൻ താരങ്ങളെ ബിസിസിഐ വിദേശ ലീഗുകളിൽ കളിക്കാൻ അനുവദിക്കുന്നില്ല. ഇതോടെ വിവിധ സാഹചര്യങ്ങളില്‍ കളിച്ചു പരിചയിക്കാനുള്ള ഇന്ത്യൻ താരങ്ങളുടെ അവസരം നിഷേധിക്കപ്പെട്ടു. ഇനിയെങ്കിലും ബിസിസിഐ തെറ്റ് തിരുത്തണ'മെന്നും മൈക്കൽ വോൺ കൂട്ടിച്ചേര്‍ത്തു. ലോകകപ്പില്‍ അയല്‍ക്കാരായ പാകിസ്ഥാനോട് 10 വിക്കറ്റിനും ന്യൂസിലന്‍ഡിനോട് 8 വിക്കറ്റിന്‍റേയും ദയനീയ തോല്‍വി ടീം ഇന്ത്യ വഴങ്ങിയതിന് പിന്നാലെയാണ് വോണിന്‍റെ വിമര്‍ശനം. 

Scroll to load tweet…

ഇന്ത്യയെ തഴഞ്ഞ് വോണ്‍

ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ നേരത്തെ തന്നെ തഴഞ്ഞിരുന്നു മൈക്കല്‍ വോണ്‍. വരാനിരിക്കുന്നത് പാകിസ്ഥാന്‍-ഇംഗ്ലണ്ട് ഫൈനലെന്നാണ് വോണിന്‍റെ പ്രവചനം. 'അതിഗംഭീര ടി20 ടീമാണ് ഇംഗ്ലണ്ട്. അവര്‍ ചെയ്യുന്ന എല്ലാക്കാര്യങ്ങളിലും വ്യക്തതയുണ്ട്. മികച്ച ഓസീസ് ടീമിനെ വളരെ ശരാശരി ടീം മാത്രമാക്കി മാറ്റുന്നു. പാകിസ്ഥാന്‍-ഇംഗ്ലണ്ട് ഫൈനല്‍? ആരെങ്കിലും യോജിക്കുന്നുണ്ടോ' എന്നായിരുന്നു മൈക്കല്‍ വോണിന്‍റെ ട്വീറ്റ്. 

Scroll to load tweet…

ലോകകപ്പില്‍ മൈക്കല്‍ വോണിന്‍റെ പ്രവചനം ശരിവെക്കുന്ന പ്രകടനമാണ് ഇംഗ്ലണ്ടും പാകിസ്ഥാനും ഇതുവരെ കാഴ്‌ചവെച്ചത്. ഇംഗ്ലണ്ട് സെമിയില്‍ എത്തിക്കഴിഞ്ഞു. നാല് കളിയിൽ എട്ട് പോയിന്‍റുള്ള ഇംഗ്ലണ്ടിനെ ഒന്നാം ഗ്രൂപ്പിൽ ഇനി മറികടക്കുക എളുപ്പമല്ല. അതേസമയം രണ്ടാം ഗ്രൂപ്പില്‍ മൂന്ന് കളിയില്‍ ആറ് പോയിന്‍റുള്ള പാകിസ്ഥാനും ഏതാണ്ട് സെമി ഉറപ്പാക്കിക്കഴിഞ്ഞു. 

കൂടുതല്‍ ലോകകപ്പ് വാര്‍ത്തകള്‍ 

ടി20 ലോകകപ്പ്: ഇനി തലപ്പത്ത് 'തല'യല്ല; ക്യാപ്റ്റന്‍സിയില്‍ എം എസ് ധോണിയെ പിന്നിലാക്കി ഓയിന്‍ മോര്‍ഗന്‍

ടി20 ലോകകപ്പ്: ബട്‌ലര്‍ ഷോയില്‍ ലങ്ക മുങ്ങി; ഇംഗ്ലണ്ട് സെമിയില്‍

വെടിക്കെട്ട് സെഞ്ചുറി, അപൂര്‍വ നേട്ടം സ്വന്തമാക്കി ജോസ് ബട്‌ലര്‍

ടി20 ലോകകപ്പ്: ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ കളി കൈവിട്ടത് എപ്പോള്‍; തുറന്നുപറഞ്ഞ് സച്ചിന്‍

ഷമിയെ പിന്തുണച്ചു; കോലിയുടേയും അനുഷ്കയുടേയും 9മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി