ശ്രീലങ്കയ്ക്കെതിരെ ജയം സ്വന്തമാക്കിയപ്പോൾ മോർഗന് കീഴിൽ ഇംഗ്ലണ്ടിന്‍റെ നാൽപ്പത്തിമൂന്നാം ജയമായിരുന്നു ഇത്

ഷാര്‍ജ: രാജ്യാന്തരടി20യിൽ(T20I) ഏറ്റവും കൂടുതൽ ജയം നേടിയ നായകനെന്ന റെക്കോർഡ് സ്വന്തമാക്കി ഇംഗ്ലണ്ട്(England Cricket Team) ക്യാപ്റ്റൻ ഓയിൻ മോർഗൻ(Eoin Morgan). ലോകകപ്പിൽ(T20 World Cup 2021) ശ്രീലങ്കയ്ക്കെതിരെ(ENG vs SL) ജയം സ്വന്തമാക്കിയപ്പോൾ മോർഗന് കീഴിൽ ഇംഗ്ലണ്ടിന്‍റെ നാൽപ്പത്തിമൂന്നാം ജയമായിരുന്നു ഇത്. 42 ജയം വീതം നേടിയ ഇന്ത്യയുടെ മുൻ നായകൻ എം എസ് ധോണിയുടെയും അഫ്ഗാനിസ്ഥാൻ മുൻ നായകൻ അസ്ഗർ അഫ്ഗാന്‍റേയും റെക്കോർഡാണ് മോർഗൻ മറികടന്നത്. 

Scroll to load tweet…

ലോകകപ്പിൽ തുട‍ർച്ചയായ നാലാം ജയത്തോടെ ഇംഗ്ലണ്ട് സെമി ഉറപ്പിച്ചു. ശ്രീലങ്കയെ 26 റൺസിനാണ് തോൽപിച്ചത്. ഇംഗ്ലണ്ടിന്‍റെ 163 റൺസ് പിന്തുട‍ർന്ന ലങ്കയുടെ പോരാട്ടം 137ൽ അവസാനിച്ചു.

വാട്ട് എ ബട്‌ലര്‍ 

ആദ്യം ബാറ്റ് ചെയ്യവേ ജേസൺ റോയ്‌യും(9), ഡേവിഡ് മലാനും(6), ജോണി ബെയ്ർസ്റ്റോയും(0) രണ്ടക്കം കാണാതെ മടങ്ങുമ്പോൾ ഇംഗ്ലണ്ടിന്‍റെ സ്കോർബോർഡിൽ 35 റൺസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ തകർച്ച മുന്നിൽ കണ്ട ഇംഗ്ലണ്ടിന്‍റെ രക്ഷകനായി ജോസ് ബട്‍ലർ അവതരിച്ചു. ഈ ലോകകപ്പിലെ ആദ്യ സെഞ്ചുറി സ്വന്തം പേരിൽ കുറിക്കാൻ ബട്‍ലറിന് 67 പന്തുകളാണ് വേണ്ടിവന്നത്. ആറ് വീതം ഫോറും സിക്‌സറും പറന്ന പ്രകടനത്തില്‍ താരം സെഞ്ചുറിയിലെത്തിയത് ഇന്നിംഗ്സിലെ അവസാന പന്തിലായിരുന്നു.

Scroll to load tweet…

മോര്‍ഗന്‍ ഫോമിലേക്ക്...

ഐപിഎല്ലിൽ ബാറ്റിംഗിൽ പാടേ നിറംമങ്ങിയ മോർഗൻ ലങ്കയ്‌ക്കെതിരായ നിർണായക മത്സരത്തിൽ ബാറ്റിംഗ് ഫോം വീണ്ടെടുത്തതും ഇംഗ്ലണ്ടിന് ഇരട്ടി സന്തോഷമായി. മോർഗൻ 36 പന്തില്‍ മൂന്ന് സിക്സറടക്കം 40 റൺസ് നേടി. 

Scroll to load tweet…

മുൻ മത്സരങ്ങളിൽ രണ്ടാമത് പന്തെറിഞ്ഞവരെല്ലാം തലകുനിച്ചപ്പോൾ ഇംഗ്ലണ്ട് ഇവിടെയും കരുത്തുകാട്ടി. ലങ്കൻ താരങ്ങൾ പന്തടിക്കുന്നിടത്തെല്ലാം ഓയിൻ മോർഗൻ ഫീൽഡർമാരെ വിന്യസിച്ചപ്പോൾ മൊയീൻ അലിക്കും ആദിൽ റഷീദിനും ക്രിസ് ജോർദാനും രണ്ട് വിക്കറ്റ് വീതം ലഭിച്ചു. ഇതോടെ ലങ്കയുടെ പോരാട്ടം 19 ഓവറില്‍ 137 റണ്‍സില്‍ അവസാനിച്ചു. 34 റണ്‍സെടുത്ത വനിന്ദു ഹസരംഗയാണ് ടോപ് സ്‌കോറര്‍. 

കൂടുതല്‍ ലോകകപ്പ് വാര്‍ത്തകള്‍

ഷമിയെ പിന്തുണച്ചു; കോലിയുടേയും അനുഷ്കയുടേയും 9മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി

ടി20 ലോകകപ്പ്: ബട്‌ലര്‍ ഷോയില്‍ ലങ്ക മുങ്ങി; ഇംഗ്ലണ്ട് സെമിയില്‍

വെടിക്കെട്ട് സെഞ്ചുറി, അപൂര്‍വ നേട്ടം സ്വന്തമാക്കി ജോസ് ബട്‌ലര്‍

നോക്കൗട്ട് പോരാട്ടങ്ങള്‍ ജയിക്കാനുള്ള മനക്കരുത്ത് ഇന്ത്യക്കില്ലെന്ന് ഗംഭീര്‍

ടി20 ലോകകപ്പ്: ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ കളി കൈവിട്ടത് എപ്പോള്‍; തുറന്നുപറഞ്ഞ് സച്ചിന്‍