ടി20 ലോകകപ്പ്: ടീം ഇന്ത്യക്ക് ഐപിഎല്‍ മാത്രം മതി എന്ന ചിന്ത; തോല്‍വിയില്‍ രൂക്ഷ പരിഹാസവുമായി വസീം അക്രം

Published : Nov 02, 2021, 11:07 AM ISTUpdated : Nov 02, 2021, 01:25 PM IST
ടി20 ലോകകപ്പ്: ടീം ഇന്ത്യക്ക് ഐപിഎല്‍ മാത്രം മതി എന്ന ചിന്ത; തോല്‍വിയില്‍ രൂക്ഷ പരിഹാസവുമായി വസീം അക്രം

Synopsis

പരിമിത ഓവര്‍ ക്രിക്കറ്റ് പരമ്പരകള്‍ കളിക്കുന്നതിലെ അലംഭാവമാണ് ലോകകപ്പില്‍ ഇന്ത്യയുടെ മോശം പ്രകടനത്തിന് കാരണം എന്ന് അക്രം

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) സെമി പ്രതീക്ഷ തുലാസിലായ ടീം ഇന്ത്യയെ(Team India) പരിഹസിച്ച് പാകിസ്ഥാന്‍(Pakistan) മുന്‍ നായകനും പേസ് ഇതിഹാസവുമായ വസീം അക്രം( Wasim Akram). പരിമിത ഓവര്‍ ക്രിക്കറ്റ് പരമ്പരകള്‍ കളിക്കുന്നതിലെ അലംഭാവമാണ് ലോകകപ്പില്‍ ഇന്ത്യയുടെ മോശം പ്രകടനത്തിന് കാരണം എന്ന് വിമര്‍ശിച്ച അക്രം, ഐപിഎല്‍(IPL) മാത്രം മതി എന്ന ചിന്തയാണ് ടീമിനുള്ളത് എന്നും പറഞ്ഞു. 

രോഹിത്തിനെ മാറ്റിയത് ഞെട്ടിച്ചു

'എല്ലാ സീനിയര്‍ താരങ്ങളും ഉള്‍പ്പെട്ട ടീം ഇന്ത്യ അവസാന പരിമിത ഓവര്‍ ക്രിക്കറ്റ് പരമ്പര കളിച്ചത് മാര്‍ച്ചിലാണ്. ഇപ്പോള്‍ നവംബറായിരിക്കുന്നു. രാജ്യാന്തര പരമ്പരകളെ ഗൗരവമായി എടുക്കുന്നില്ല എന്ന് ഇത് തെളിയിക്കുന്നു. ഐപിഎല്‍ കളിക്കുന്നത് മാത്രം മതി എന്നാണ് അവര്‍ വിശ്വസിക്കുന്നത്. ടി20 ലീഗുകളില്‍ കളിക്കുമ്പോള്‍ ഒന്നോ രണ്ടോ മികച്ച ബൗളര്‍മാരെയാണ് നേരിടേണ്ടിവരിക. എന്നാല്‍ രാജ്യാന്തര ക്രിക്കറ്റില്‍ അഞ്ച് മികച്ച ബൗളര്‍മാരെ അഭിമുഖീകരിക്കേണ്ടതായി വരും. 

ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരം മികച്ചതായിരുന്നില്ല. ഏകപക്ഷീമായ മത്സരമായിപ്പോയി. ഇന്ത്യ ഒട്ടനവധി തെറ്റുകള്‍ വരുത്തി. ടോസ് നഷ്‌ടപ്പെട്ടപ്പോള്‍ മാനസികമായി അവരല്‍പം പിന്നിലായി എന്ന് തോന്നി. ജീവന്‍മരണ പോരാട്ടത്തില്‍ രോഹിത് ശര്‍മ്മയെ മൂന്നാമത് ഇറക്കിയത് കനത്ത നിരാശയായി. രാജ്യാന്തര ടി20യില്‍ ഓപ്പണറായി നാല് സെഞ്ചുറികള്‍ താരത്തിനുണ്ട്. ഇഷാന്‍ കിഷനെ മൂന്നാം നമ്പറിലും ഇറക്കാമായിരുന്നു' എന്നും അക്രം എ സ്‌പോര്‍ട്‌സിനോട് കൂട്ടിച്ചേര്‍ത്തു. 

ജൂലൈ അവസാനം ശ്രീലങ്കയില്‍ ഇന്ത്യ പരിമിത ഓവര്‍ ക്രിക്കറ്റ് പര്യടനം നടത്തിയിരുന്നുവെങ്കിലും സീനിയര്‍ താരങ്ങളുണ്ടായിരുന്നില്ല. വിരാട് കോലിയും രോഹിത് ശര്‍മ്മയും ജസ്‌പ്രീത് ബുമ്രയും ഉള്‍പ്പടെയുള്ള സീനിയര്‍ താരങ്ങള്‍ ഈസമയം ടെസ്റ്റ് പരമ്പരയ്‌ക്കായി ഇംഗ്ലണ്ടിലായിരുന്നു. ഇതിന് ശേഷം യുഎഇയില്‍ ഐപിഎല്‍ കളിച്ചാണ് ഇന്ത്യന്‍ താരങ്ങള്‍ ലോകകപ്പിന് ഇറങ്ങിയത്. 

ഇന്ത്യക്ക് ഇനി ജയം മാത്രം പോരാ!

ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനോട് 10 വിക്കറ്റിന് തോറ്റ ഇന്ത്യ രണ്ടാം കളിയില്‍ എട്ട് വിക്കറ്റിന് ന്യൂസിലൻഡിനോട് പരാജയപ്പെട്ടതോടെ സെമി സാധ്യത മങ്ങിയിരിക്കുകയാണ്. നാളെ മൂന്നാം മത്സരത്തില്‍ അഫ്‌ഗാനിസ്ഥാനെ ഇന്ത്യ നേരിടും. അബുദാബിയിൽ രാത്രി ഏഴരയ്ക്കാണ് മത്സരം തുടങ്ങുക. ഇനിയുള്ള എല്ലാ കളിയും ജയിച്ചാലേ ഇന്ത്യക്ക് നേരിയ സെമി സാധ്യതയുള്ളൂ. മറ്റ് ടീമുകളുടെ ഫലവും നെറ്റ് റണ്‍റേറ്റും നിര്‍ണായകമാകും. 

കൂടുതല്‍ ലോകകപ്പ് വാര്‍ത്തകള്‍

ടി20 ലോകകപ്പ്: ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ കളി കൈവിട്ടത് എപ്പോള്‍; തുറന്നുപറഞ്ഞ് സച്ചിന്‍

ടി20 ലോകകപ്പ്: ഇന്ന് രണ്ട് മത്സരങ്ങള്‍, സെമി ഉറപ്പിക്കാന്‍ പാകിസ്ഥാന്‍; ഇന്ത്യ നാളെ ഇറങ്ങും

ടി20 ലോകകപ്പ്: 'ഇന്ത്യ കളിക്കുന്നത് 2010ലെ ക്രിക്കറ്റ്, ബിസിസിഐക്ക് പിടിവാശി'; ഒളിയമ്പുമായി മൈക്കല്‍ വോൺ

ടി20 ലോകകപ്പ്: സെമി കാണാതെ ഇന്ത്യ പുറത്തായോ? ഇനിയുള്ള സാധ്യതകള്‍

ടി20 ലോകകപ്പ്: ടോസിനെ പഴിച്ചാല്‍ മതിയോ; മോശം പ്രകടനത്തില്‍ പ്രതികള്‍ ആരൊക്കെ? കോലി, രോഹിത്, ഹര്‍ദിക്...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ആഷസ്: അഡ്‌ലെയ്ഡ് ടെസ്റ്റ് ആവേശാന്ത്യത്തിലേക്ക്, ജയിക്കാൻ ഇഗ്ലണ്ടിന് വേണ്ടത് 126 റൺസ്, ഓസീസിന് 3 വിക്കറ്റും
'ഗില്ലിനെ ഒഴിവാക്കാനുള്ള തിരുമാനം ഇന്നലെ എടുത്തതല്ല'; പിന്നില്‍ കാരണങ്ങളുണ്ട്, റിപ്പോര്‍ട്ട്