ടി20 ലോകകപ്പ്: 'എനിക്കിവിടെ സ്വാധീനം ചെലുത്താനാവും'; ഇന്ത്യയെ വിറപ്പിക്കാന്‍ കിവീസിന്റെ വേഗക്കാരന്‍

By Web TeamFirst Published Oct 29, 2021, 3:51 PM IST
Highlights

ഞായറാഴ്ച്ച ഇന്ത്യക്കെതിരായ മത്സരത്തില്‍ മില്‍നെ കളിക്കുമെന്നാണ് അറിയുന്നത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമായ മില്‍നെ അടുത്ത കാലത്ത് മികച്ച ഫോമിലുമായിരുന്നു.

ദുബായ്: ടി20 ലോകകപ്പില്‍ ലോക്കി ഫെര്‍ഗൂസന്റെ പരിക്ക് കനത്ത നഷ്ടമാണ് ന്യൂസിലന്‍ഡിനുണ്ടാക്കിയത്. പരിക്കേറ്റതോടെ അദ്ദേഹത്തിന് ടീമില്‍ നിന്ന് പുറത്തുപോവേണ്ടി വന്നു. എന്നാല്‍ പകരം വന്ന ബൗളര്‍ അത്ര മോശക്കാരനല്ല. ആഡം മില്‍നെയെ കിവീസ് ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഞായറാഴ്ച്ച ഇന്ത്യക്കെതിരായ മത്സരത്തില്‍ മില്‍നെ കളിക്കുമെന്നാണ് അറിയുന്നത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമായ മില്‍നെ അടുത്ത കാലത്ത് മികച്ച ഫോമിലുമായിരുന്നു.

ടി20 ലോകകപ്പ്: 'ഇന്ത്യ കപ്പുയര്‍ത്തില്ലെന്ന് പറയുന്നത് മണ്ടത്തരം'; മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്റെ വാക്കുകള്‍

കിവീസ് ഇന്ത്യക്കെതിരെ നിര്‍ണായക മത്സരത്തിനൊരുങ്ങവെ തനിക്ക് വലിയ സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്നാണ് മില്‍നെ പറയുന്നത്. ''അടുത്തകാലത്ത് എനിക്ക് മികച്ച രീതിയില്‍ കളിക്കാന്‍ സാധിച്ചിരുന്നു. ഈ കാലയളവ് എനിക്ക് ഒരുപാട് ആത്മവിസ്വാസം നല്‍കുന്നുണ്ട്. ലോകകപ്പില്‍ വരും മത്സരളില്‍ എനിക്ക് പന്തുകൊണ്ട് സ്വാധീനം ചെലുത്താന്‍ കഴിയുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. എനിക്കെന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്നുള്ള വിശ്വാസമുണ്ട്. പാകിസ്ഥാനെതിരായ മത്സരത്തില്‍ ഞങ്ങളുടെ താരങ്ങള്‍ മികച്ച പ്രകടനം പുറത്തെടുത്തു. എന്നാല്‍ ക്രിക്കറ്റില്‍ പലപ്പോഴും ഒന്നോ രണ്ടോ ഓവറുകളില്‍ കളി മാറും. അതൊക്കെ ഗെയിമിന്റെ ഭാഗമാണ്.

ടി20 ലോകകപ്പ്: ടീം ഇന്ത്യയിലും കോലിക്ക് കട്ട ഫാനുകള്‍; ബാറ്റില്‍ നിന്ന് കണ്ണെടുക്കാതെ താരങ്ങള്‍- വീഡിയോ

ഐപിഎല്ലില്‍ പിച്ചുകള്‍ക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. അതേ സാഹര്യം തന്നെയാണ് ഇപ്പോള്‍ ലോകകപ്പിലുമുള്ളത്. എനിക്ക് വേഗത്തില്‍ പന്തെറിയാന്‍ സാധിക്കും. അപ്രതീക്ഷിത ബൗണ്‍സറുകളും സാധിച്ചേക്കും. ബാറ്റ്‌സ്മാനെ ബുദ്ധിമുട്ടിക്കാന്‍ പന്തുകള്‍ക്ക് കഴിഞ്ഞേക്കും.'' മില്‍നെ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ടി20 ലോകകപ്പ്: കാത്തിരിക്കുന്നത് ഇന്ത്യ-പാക് ഫൈനലിന്; സംഭവിച്ചാല്‍ വലിയ നേട്ടമെന്ന് സാഖ്‌ലൈന്‍ മുഷ്താഖ്

പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റിനായിരുന്നു ന്യൂസിലന്‍ഡിന്റെ തോല്‍വി. ഇന്ത്യ പത്ത് വിക്കറ്റിനും പരാജയപ്പെട്ടു. നെറ്റ് റണ്‍റേറ്റിന്റെ കാര്യത്തില്‍ ഇന്ത്യയേക്കാള്‍ മുന്നിലാണ് ന്യൂസിലന്‍ഡ്. മറ്റു ടീമുകള്‍ കുഞ്ഞന്‍മാരെന്നിരിക്കെ ഇരു ടീമുകള്‍ക്കും മത്സരം നിര്‍ണായകമാണ്.

click me!