Asianet News MalayalamAsianet News Malayalam

ടി20 ലോകകപ്പ്: കാത്തിരിക്കുന്നത് ഇന്ത്യ-പാക് ഫൈനലിന്; സംഭവിച്ചാല്‍ വലിയ നേട്ടമെന്ന് സാഖ്‍ലൈൻ മുഷ്‌താഖ്

ലോകകപ്പിൽ കിരീട സാധ്യതയുള്ള ടീമുകളിലൊന്ന് ഇന്ത്യയാണെന്നും സാഖ്‍ലൈൻ മുഷ്‌താഖ് പറഞ്ഞു

T20 World Cup 2021 Saqlain Mushtaq wants India Pakistan final
Author
Dubai - United Arab Emirates, First Published Oct 29, 2021, 11:11 AM IST

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) ഇന്ത്യ-പാക്(IND vs pak) ഫൈനലിനായാണ് കാത്തിരിക്കുന്നതെന്ന് പാകിസ്ഥാന്‍റെ ഇടക്കാല പരിശീലകൻ സാഖ്‍ലൈൻ മുഷ്‌താഖ്(Saqlain Mushtaq). കരുത്തുറ്റ ടീമാണ് ഇന്ത്യയുടേത്(Team India). ലോകകപ്പിൽ കിരീട സാധ്യതയുള്ള ടീമുകളിലൊന്ന് ഇന്ത്യയാണെന്നും സാഖ്‍ലൈൻ മുഷ്‌താഖ് പറഞ്ഞു. ഇംഗ്ലണ്ടും ഓസ്ട്രേലിയയും ഈ ടൂർണമെന്‍റിൽ മികച്ച ടീമുകളാണെന്നും പാക് പരിശീലകൻ അഭിപ്രായപ്പെട്ടു.  

ടി20 ലോകകപ്പ്: 'ന്യൂസിലന്‍ഡിനെതിരെ ഭുവനേശ്വർ കുമാറിനെ കളിപ്പിക്കേണ്ട'; ആവശ്യവുമായി മുന്‍താരങ്ങള്‍

ലോകകപ്പില്‍ ഇന്ത്യയെയും ന്യൂസിലന്‍ഡിനേയും തോല്‍പിച്ച പാകിസ്ഥാന്‍ സെമി ഫൈനലിന് അരികെയാണ്. എന്നാല്‍ തോല്‍വിയോടെ പ്രതിരോധത്തിലായ കോലിപ്പടയ്‌‌ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമല്ല. ഞായറാഴ്‌ച ന്യൂസിലന്‍ഡിനെ തോല്‍പിച്ചില്ലെങ്കില്‍ മുന്നോട്ടുള്ള വഴി ഏതാണ്ട് അടയും. അല്ലെങ്കില്‍ ഗ്രൂപ്പ് രണ്ടിലെ കുഞ്ഞന്‍ ടീമുകള്‍ വലിയ അത്ഭുതങ്ങള്‍ കാട്ടണം. ഇന്ത്യ-പാക് കലാശപ്പോരിന് കളമൊരുങ്ങിയാല്‍ അത് ലോക ക്രിക്കറ്റിന് ഗുണവും ഇരു രാജ്യങ്ങളുടെ തമ്മിലുള്ള നല്ല ബന്ധത്തിനും ഇടയാക്കുമെന്നും സാഖ്‍ലൈൻ അഭിപ്രായപ്പെട്ടു. 

ഞായറാഴ്‌‌ച്ചപ്പോര് തീപാറും 

ദുബായില്‍ ഞായറാഴ്‌ചയാണ് ഇന്ത്യ-ന്യൂസിലന്‍ഡ് ജീവൻമരണ പോരാട്ടം. പാകിസ്ഥാനോട് തോറ്റതോടെയാണ് ഇന്ത്യക്കും ന്യൂസിലൻഡിനും മത്സരം അതിനിര്‍ണായകമായത്. ഞായറാഴ്‌ച കിവീസിനെ നേരിടുന്ന ഇന്ത്യ നവംബർ മൂന്നിന് അഫ്‌ഗാനിസ്ഥാനേയും അഞ്ചിന് സ്കോട്‍ലൻഡിനെയും എട്ടിന് നമീബിയയേയും നേരിടും.

ടി20 ലോകകപ്പ്: ജീവിക്കുക, അല്ലെങ്കില്‍ മരിക്കുക! ഇന്ത്യ-കിവീസ് പോരാട്ടം എന്തുകൊണ്ട് ലോകകപ്പിന്‍റെ ഭാവിയെഴുതും

രണ്ടാം ഗ്രൂപ്പിൽ നിന്ന് സെമിയിലെത്താൻ ഇന്ത്യക്കും കിവീസിനും ഇനിയുള്ള എല്ലാ കളിയും ജയിക്കണം. ഇന്ത്യയും ന്യൂസിലൻഡും പാകിസ്ഥാനും ഗ്രൂപ്പിലെ ശേഷിക്കുന്ന ടീമുകളായ അഫ്ഗാനിസ്ഥാൻ, സ്കോട്‍ലൻഡ്, നമീബിയ എന്നിവരെ തോൽപിക്കുമെന്ന് കരുതാം. ഇതോടെ ഇന്ത്യ-ന്യൂസിലൻഡ് പോരാട്ടം നോക്കൗട്ട് മത്സരത്തിന് തുല്യമാകുന്നു. തോൽക്കുന്നവരുടെ സെമി മോഹങ്ങൾ അവസാനിക്കും. അല്ലെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കണം. അഫ്‌ഗാനിസ്ഥാൻ, സ്കോട്‍ലൻഡ്, നമീബിയ എന്നിവരിൽ ആരെങ്കിലും ഇന്ത്യ, പാകിസ്ഥാൻ, ന്യൂസിലൻഡ് ടീമുകളെ തോൽപിക്കണം. 

ദുബായില്‍ ആദ്യ മത്സരത്തില്‍ പാകിസ്ഥാൻ 10 വിക്കറ്റിന് ടീം ഇന്ത്യയെ തോൽപിക്കുകയായിരുന്നു. ഇന്ത്യയുടെ 151 റൺസ് 13 പന്ത് ശേഷിക്കേ പാകിസ്ഥാൻ മറികടന്നു. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് പാകിസ്ഥാൻ ഇന്ത്യയെ തോൽപിക്കുന്നത്. അതേസമയം ന്യൂസിലൻഡിനെ പാകിസ്ഥാന്‍ അ‍ഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി. കിവീസിന്‍റെ 134 റൺസ് എട്ട് പന്ത് ശേഷിക്കേ പാകിസ്ഥാൻ മറികടന്നു. 

ടി20 ലോകകപ്പ്: ന്യൂസിലൻഡിനെതിരെ ഹർദിക് പാണ്ഡ്യ കളിക്കുമോ? ഇന്ന് നിര്‍ണായകം

Follow Us:
Download App:
  • android
  • ios