ടി20 ലോകകപ്പ്: അന്ന് ഷഹീന്‍ അഫ്രീദി, ഇന്ന് ട്രന്റ് ബോള്‍ട്ടാവുമോ? ഇന്ത്യയെ കുരുക്കും താരത്തിന്റെ റെക്കോഡുകള്‍

Published : Oct 31, 2021, 11:33 AM IST
ടി20 ലോകകപ്പ്: അന്ന് ഷഹീന്‍ അഫ്രീദി, ഇന്ന് ട്രന്റ് ബോള്‍ട്ടാവുമോ? ഇന്ത്യയെ കുരുക്കും താരത്തിന്റെ റെക്കോഡുകള്‍

Synopsis

ഇന്ന് ന്യൂസിലന്‍ഡിനെ (New Zealand) നേരിടാനൊരുങ്ങുമ്പോള്‍ വെല്ലുവിളിയാവുന്നതും പേസര്‍മാരായിരിക്കും. ഷഹീന്‍ അഫ്രീദിയുടെ (Shaheen Afridi) ഈ ഇടംകൈയന്‍ പന്തുകള്‍ ആദ്യകളിയില്‍ ഇന്ത്യയുടെ മുനയൊടിച്ചു.

ദുബായ്: ടി20 ലോകകപ്പില്‍ (T20 World Cup) പാകിസ്ഥാനെതിരായ (Pakistan) മത്സരത്തില്‍ ഇന്ത്യന്‍ (Team India) താരങ്ങളെ വെള്ളം കുടിപ്പിച്ചത് പേസര്‍മാരായിരുന്നു. ഇന്ന്് ന്യൂസിലന്‍ഡിനെ (New Zealand) നേരിടാനൊരുങ്ങുമ്പോള്‍ വെല്ലുവിളിയാവുന്നതും പേസര്‍മാരായിരിക്കും. ഷഹീന്‍ അഫ്രീദിയുടെ (Shaheen Afridi) ഈ ഇടംകൈയന്‍ പന്തുകള്‍ ആദ്യകളിയില്‍ ഇന്ത്യയുടെ മുനയൊടിച്ചു. അതേ ഇന്ത്യയെ നേരിടുമ്പോള്‍ കിവീസിന്റെ അഫ്രീദീയാവാന്‍ ട്രെന്റ് ബോള്‍ട്ട് (Trent Boult).

ടി20 ലോകകപ്പ്: ഇന്ത്യ ഇന്ന് ജീവന്മരണ പോരാട്ടത്തിന്; ന്യൂസിലന്‍ഡിനും ജയിക്കണം

ഐപിഎല്ലില്‍ നിറംമങ്ങിയെങ്കിലും ബോള്‍ട്ട് ഇന്ത്യക്ക് എന്നും വെല്ലുവിളിയാണ്. ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ബോള്‍ട്ടിന്റെ യോര്‍ക്കറുകളാണ് ഇന്ത്യയുടെ കടപുഴക്കിയത്. ഇന്ത്യക്കെതിരെ എല്ലാ ഫോര്‍മാറ്റുകളിലുമായി 26 കളിയില്‍ വീഴ്ത്തിയത് 71 വിക്കറ്റുകള്‍. എഴുപത്തിയൊന്ന് വിക്കറ്റില്‍ അന്‍പത്തിയൊന്നും വലംകൈയന്‍ ബാറ്റര്‍മാരുടേത്. 

ടി20 ലോകകപ്പ്: ഇന്ത്യയെ തഴഞ്ഞ് മൈക്കല്‍ വോണ്‍; പാകിസ്ഥാന്‍-ഇംഗ്ലണ്ട് ഫൈനലെന്ന് പ്രവചനം

മുംബൈ ഇന്ത്യന്‍സില്‍ (Mumbai Indians) സഹതാരങ്ങളാണെങ്കിലും നേര്‍ക്കുനേര്‍ പോരില്‍ രോഹിത് ശര്‍മയ്‌ക്കെതിരെ (Rohit Sharma) ബോള്‍ട്ടിന് മയമൊന്നുമില്ല. ട്വന്റി 20യില്‍ മൂന്ന് തവണയാണ് രോഹിത്തിനെ വീഴ്ത്തിയത്. ടിം സൗത്തി (Tim Southee), മിച്ചല്‍ സാന്റ്‌നര്‍ (Mitchell Satner), ഇഷ് സോധി (Ish Sodhi) എന്നിവര്‍ക്കും ഇന്ത്യന്‍ ബാറ്റര്‍മാരെ കാണുമ്പോള്‍ ആവേശം കൂടും

എന്നാല്‍ ടീം ഇന്ത്യയെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി (Virat Kohli) മുന്നറിയിപ്പ് നല്‍കിയിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലിന് ശേഷം മൊഹ്സിന്‍ നഖ്വിയെ അവഗണിച്ച് ഇന്ത്യന്‍ താരങ്ങള്‍
ഇന്ത്യന്‍ വനിതകള്‍ക്കെതിരായ ആദ്യ ടി20യില്‍ ശ്രീലങ്കയ്ക്ക് പതിഞ്ഞ തുടക്കം; ആദ്യ വിക്കറ്റ് നഷ്ടം