ഇംഗ്ലീഷ് മുന്‍ നായകന്‍ മൈക്കല്‍ വോണിന്‍റെ ഒരു ട്വീറ്റ് ചര്‍ച്ചയാവുകയാണ്. ടീം ഇന്ത്യയെ തഴഞ്ഞാണ് വോണിന്‍റെ ട്വീറ്റ്. 

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) സൂപ്പര്‍ 12(Super 12) പോരാട്ടത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയെ(Australia) കുറഞ്ഞ സ്‌കോറില്‍ ഒതുക്കിയിരുന്നു ഇംഗ്ലീഷ്(England) ബൗളിംഗ് നിര. മത്സരത്തിന്‍റെ രണ്ടാം ഓവറില്‍ ആദ്യ വിക്കറ്റുമായി മുന്‍തൂക്കം നേടിയ ഇംഗ്ലണ്ട് ഓസീസിനെ 20 ഓവറില്‍ 125ല്‍ പുറത്താക്കി. ഇതിനിടെ പ്രത്യക്ഷപ്പെട്ട ഇംഗ്ലീഷ് മുന്‍ നായകന്‍ മൈക്കല്‍ വോണിന്‍റെ(Michael Vaughan) ഒരു ട്വീറ്റ് ചര്‍ച്ചയാവുകയാണ്. ടീം ഇന്ത്യയെ തഴഞ്ഞാണ് വോണിന്‍റെ ട്വീറ്റ്. 

'അതിഗംഭീര ടി20 ടീമാണ് ഇംഗ്ലണ്ട്. അവര്‍ ചെയ്യുന്ന എല്ലാക്കാര്യങ്ങളിലും വ്യക്തതയുണ്ട്. മികച്ച ഓസീസ് ടീമിനെ വളരെ ശരാശരി ടീം മാത്രമാക്കി മാറ്റുന്നു. പാകിസ്ഥാന്‍-ഇംഗ്ലണ്ട് ഫൈനല്‍? ആരെങ്കിലും യോജിക്കുന്നുണ്ടോ' എന്നായിരുന്നു വോണിന്‍റെ ട്വീറ്റ്. 

Scroll to load tweet…

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസീസിന് 20 ഓവറില്‍ 10 വിക്കറ്റിന് 125 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മൂന്ന് വിക്കറ്റുമായി ക്രിസ് ജോര്‍ദാനും രണ്ട് വിക്കറ്റ് വീതവുമെടുത്ത് ക്രിസ് വോക്‌സും ടൈമല്‍ മില്‍സും ഓരോ വിക്കറ്റ് നേടി ആദില്‍ റഷീദും ലയാം ലിവിംഗ്‌സ്റ്റണുമാണ് ഓസീസിനെ വലച്ചത്. നാല് ഓവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ജോര്‍ദാന്‍റെ മൂന്ന് വിക്കറ്റ് പ്രകടനം. 

Scroll to load tweet…

6.1 ഓവറിനിടെ നാല് വിക്കറ്റിന് 21 റണ്‍സ് എന്ന നിലയില്‍ പരുങ്ങിയിരുന്ന ഓസീസിനായി 49 പന്തില്‍ 44 റണ്‍സെടുത്ത നായകന്‍ ആരോണ്‍ ഫിഞ്ചാണ് ടോപ് സ്‌കോറര്‍. ഡേവിഡ് വാര്‍ണറും സ്‌റ്റീവ് സ്‌മിത്തും ഓരോ റണ്ണിനും ഗ്ലെന്‍ മാക്‌സ്‌വെല്‍ ആറും മാര്‍ക്കസ് സ്റ്റോയിനിസ് പൂജ്യത്തിനും പുറത്തായി. വിക്കറ്റ് കീപ്പര്‍ മാത്യൂ വെയ്‌ഡ്(18), ആഷ്‌ടണ്‍ അഗര്‍(20), പാറ്റ് കമ്മിന്‍സ്(12), മിച്ചല്‍ സ്റ്റാര്‍ക്ക്(13), ആദം സാംപ(1) എന്നിങ്ങനെ വാലറ്റമാണ് ഓസീസിനെ 100 കടത്തിയത്. 

കൂടുതല്‍ ലോകകപ്പ് വാര്‍ത്തകള്‍

ടി20 ലോകകപ്പ്: സോ സിംപിള്‍! പിന്നോട്ടോടി ഒറ്റക്കൈയില്‍ വോക്‌സിന്‍റെ അത്ഭുത ക്യാച്ച്- വീഡിയോ

ടി20 ലോകകപ്പ്: ഫൈനല്‍ ടീമുകളെ പ്രവചിച്ച് ക്രിസ് ഗെയ്‌ല്‍; ആരാധകര്‍ക്ക് ഞെട്ടല്‍

ടി20 ലോകകപ്പ്: 'ഷമിയെ ആക്രമിക്കുന്നത് നട്ടെല്ലില്ലാത്ത കൂട്ടര്‍'; ആഞ്ഞടിച്ച് കോലി, താരത്തിന് പൂര്‍ണ പിന്തുണ

ടി20 ലോകകപ്പ്: 'ന്യൂസിലന്‍ഡിനെതിരെ ഹര്‍ദിക് പാണ്ഡ്യ പന്തെറിയും'; പ്രതീക്ഷ പങ്കിട്ട് സഹീര്‍ ഖാന്‍

ടി20 ലോകപ്പില്‍ ചരിത്ര നേട്ടവുമായി ഹസരങ്ക