ടി20 ലോകകപ്പ്: വെല്ലുവിളിയാണ് ന്യൂസിലന്‍ഡ്; ഇന്ത്യക്ക് കാര്യങ്ങള്‍ ഒട്ടും എളുപ്പമാവില്ല

By Web TeamFirst Published Oct 31, 2021, 12:26 PM IST
Highlights

ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളിയാണ് ന്യൂസിലന്‍ഡ്. ഇന്ത്യക്കെതിരെ വ്യക്തമായ ആധിപത്യമാണ് ന്യൂസിലന്‍ഡിനുള്ളത്.
 

ദുബായ്: ടി20 ലോകകപ്പില്‍ ഇന്നാണ് ഇന്ത്യയുടെ നിര്‍ണായക മത്സരം. ന്യൂസിലന്‍ഡിനെതിരെ തോറ്റാല്‍ ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യതങ്ങള്‍ തുലാസിലാവും. എന്നാല്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളിയാണ് ന്യൂസിലന്‍ഡ്. ഇന്ത്യക്കെതിരെ വ്യക്തമായ ആധിപത്യമാണ് ന്യൂസിലന്‍ഡിനുള്ളത്.

ടി20 ലോകകപ്പ്: അന്ന് ഷഹീന്‍ അഫ്രീദി, ഇന്ന് ട്രന്റ് ബോള്‍ട്ടാവുമോ? ഇന്ത്യയെ വെട്ടിലാക്കും താരത്തിന്റെ റെക്കോഡുകള്‍

ഇന്ത്യ കരുത്തരെങ്കിലും കണക്കുകളില്‍ മുന്നില്‍ ന്യൂസിലന്‍ഡ്. ഐസിസി ടൂര്‍ണമെന്റില്‍ ഇന്ത്യ അവസാനമായി ന്യൂസിലന്‍ഡിനെ തോല്‍പിക്കുന്നത് 2003 ലോകകപ്പില്‍. ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ചു. പിന്നീട് ഏറ്റ്മുട്ടിയ ഏല്ലാ കളികളിലും ജയം ന്യൂസിലന്‍ഡിനൊപ്പം. 2007ലെ ട്വന്റി 20 ലോകകപ്പില്‍ കിവീസ് ഇന്ത്യയെ തോല്‍പിച്ചത് പത്ത് റണ്‍സിന്. 

ടി20 ലോകകപ്പ്: ഇന്ത്യ ഇന്ന് ജീവന്മരണ പോരാട്ടത്തിന്; ന്യൂസിലന്‍ഡിനും ജയിക്കണം

2016ലെ ട്വന്റി 20 ലോകകപ്പില്‍ 47 റണ്‍സിനായിരുന്നു കിവീസിന്റെ ജയം. 2019ലെ ഏകദിന ലോകകപ്പ് സെമി ഫൈനലിലും ഇന്ത്യ കിവീസ് കടമ്പയില്‍ വീണു. മാഞ്ചസ്റ്ററില്‍ ന്യൂസിലന്‍ഡിന്റെ ജയം 18 റണ്‍സിന്. ഏറ്റവും ഒടുവില്‍ ഇന്ത്യയും ന്യൂസിലന്‍ഡും ഐസിസി പോരാട്ടത്തില്‍ ഏറ്റുമുട്ടിയത് പ്രഥമ ടെസ്റ്റ് ചാന്പ്യന്‍ഷിപ്പ് ഫൈനലില്‍. 2021ല്‍ ന്യൂസിലന്‍ഡ് എട്ട് വിക്കറ്റിനാണ് ഇന്ത്യയെ തോല്‍പിച്ചത്. 

ടി20 ലോകകപ്പ്: ഇന്ത്യയെ തഴഞ്ഞ് മൈക്കല്‍ വോണ്‍; പാകിസ്ഥാന്‍-ഇംഗ്ലണ്ട് ഫൈനലെന്ന് പ്രവചനം

എന്നാല്‍ ആകെ പോരാട്ടങ്ങളെടുത്താല്‍ ഇരുടീമും ഒപ്പത്തിനൊപ്പം, ഏറ്റുമുട്ടിയ പതിനാറ് കളിയില്‍ ഇരുടീമിനും എട്ട് ജയം വീതം. ആദ്യം ബാറ്റ് ചെയ്ത് അഞ്ച് കളിയിലും റണ്‍ പിന്തുടര്‍ന്ന് മൂന്ന് കളിയിലുമാണ് ഇന്ത്യയുടെ ജയം.

click me!