വൈഭവ് കാത്തിരിക്കട്ടെ, അടുത്ത 10 ടി20യിലും സഞ്ജുവും അഭിഷേകും ഓപ്പൺ ചെയ്യണം; തുറന്നുപറഞ്ഞ് മുൻ താരം

Published : Sep 17, 2026, 03:00 PM IST
Sanju Samson-Abhishek Sharma

Synopsis

നിലവില്‍ സഞ്ജുവിനെ പെട്ടെന്ന് ഒഴിവാക്കി മറ്റൊരു യുവതാരത്തെ കൊണ്ടുവരേണ്ട സാഹചര്യമില്ലെന്നും ബദരീനാഥ് ചൂണ്ടിക്കാട്ടി.

ചെന്നൈ: ഇന്ത്യൻ ടി20 ടീമിൽ ഓപ്പണർമാരെ അടിക്കടി മാറ്റുന്ന സെലക്ഷൻ രീതിക്കെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം എസ്. ബദരീനാഥ്. മലയാളി താരം സഞ്ജു സാംസണിനും അഭിഷേക് ശർമ്മയ്ക്കും കുറഞ്ഞത് അടുത്ത 10 ടി20 മത്സരങ്ങളിലെങ്കിലും തുടർച്ചയായി ഓപ്പണർമാരായി അവസരം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 15-കാരനായ യുവതാരം വൈഭവ് സൂര്യവംശിക്ക് അവസരത്തിനായി കുറച്ചുകൂടി കാത്തിരിക്കാമെന്നും യൂട്യൂബ് ചാനലായ 'ക്രിക് ഇറ്റ് വിത്ത് ബദ്രി'യിൽ ബദരീനാഥ് പറഞ്ഞു.

അടുത്ത 10 ടി20 മത്സരങ്ങളിൽ അഭിഷേക് ശർമ്മയും സഞ്ജു സാംസണും തന്നെ ഇന്ത്യക്കായി ഓപ്പൺ ചെയ്യണം. അതിനു ശേഷവും സഞ്ജു പരാജയപ്പെടുകയാണെങ്കിൽ മാത്രം അദ്ദേഹത്തെ ഒഴിവാക്കി വൈഭവ് സൂര്യവംശിയെ ടീമിലേക്ക് പരിഗണിക്കാം. അല്ലാതെ ഓരോ പരമ്പരയിലും ഇവരെ മാറിമാറി പരീക്ഷിക്കുന്നത് സഞ്ജുവിനോട് കാണിക്കുന്ന അനീതിയാണെന്നും ബദരീനാഥ് പറഞ്ഞു.

നിലവില്‍ സഞ്ജുവിനെ പെട്ടെന്ന് ഒഴിവാക്കി മറ്റൊരു യുവതാരത്തെ കൊണ്ടുവരേണ്ട സാഹചര്യമില്ലെന്നും ബദരീനാഥ് ചൂണ്ടിക്കാട്ടി. സഞ്ജു ലോകകപ്പ് ജയിപ്പിച്ച കളിക്കാരനാണ്, കൂടാതെ അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20യിൽ 22 പന്തിൽ 57 റൺസ് നേടി മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു. അതുകൊണ്ട് ഈ വർഷം അവസാനിക്കുന്നത് വരെയെങ്കിലും സഞ്ജുവിന് തുടർച്ചയായി അവസരം നൽകണമെന്നും അതിനുശേഷം മാത്രം തീരുമാനമെടുക്കണമെന്നും ബദരീനാഥ് കൂട്ടിച്ചേർത്തു.

സിംബാബ്‌വെ പര്യടനത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത് പരമ്പരയിലെ മികച്ച താരമായ വൈഭവ് സൂര്യവംശിയെ അഫ്ഗാനിസ്ഥാനെതിരായ ആദ്യ രണ്ട് മത്സരങ്ങളിലും ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ 2-0ന് മുന്നിലാണ്. ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കുന്ന അവസാന ടി20യിൽ ജയിച്ച് പരമ്പര തൂത്തുവാരാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നേരിട്ടത് അനീതി മാത്രം! സഞ്ജുവിന്റെ സ്ഥിരതയെ സംശയിക്കുന്നവർ അറിയേണ്ട ചില വസ്തുതകള്‍
ലക്ഷ്യം വൈറ്റ്‌വാഷ്, അഫ്ഗാനെതിരെ അവസാന ടി20ക്ക് ഇന്ത്യ ഇന്നിറങ്ങുന്നു, ടീമിൽ മാറ്റങ്ങൾക്ക് സാധ്യത; സഞ്ജു തുടരും